FOCUS ARTICLES

View all posts

വാഗ്ദത്തലംഘനം ഒരു തുടർക്കഥ – കെ.കെ.സുരേന്ദ്രൻ

ഒണ്ടൻ എന്നു പേരായ ഒരു പണിയ മൊരവന്റെ (പ്രായമായ ആൾ) നേതൃത്വത്തിൽ സുൽത്താൻ ബത്തേരി സിവിൽസ്റ്റേഷന്റെ മുന്നിൽ കഴിഞ്ഞദിവസം ഒരു ദ്വിദിന സത്യാഗ്രഹം നടക്കുകയുണ്ടായി. 2011-ൽ തന്റെ ഭാര്യക്കനുവദിച്ച ഒരേക്കർ ഭൂമി എവിടെയാണെന്ന് കാണിച്ച് അളന്നു തിരിച്ച് തരണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എഴുനൂറിലധികം ആദിവാസികൾക്ക് ഇങ്ങനെ ഭൂമിയുടെ രേഖ നല്കിയിട്ടുണ്ടു പോലും. രേഖ മാത്രമേയുള്ളു, ഭൂമി ഇതുവരെ അളന്നു തിരിച്ചു നല്കിയിട്ടില്ല. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി പട്ടിക വർഗ സംവരണ മണ്ഡലത്തിൽ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ എന്ന കക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച ആളാണ് ഒണ്ടൻ. അങ്ങനെയുള്ള ആളാണ് കഴിഞ്ഞ 10 വർഷമായി പട്ടയവും കൈയിൽവച്ച് ഭൂമിക്കായി അധികാരികൾക്ക് മുമ്പിലും ഓഫീസുകളിലും കയറി ഇറങ്ങിയത്. അവസാനം ഹതാശനായി തന്റെ സംഘടനയുടെ സഹായത്തോടെ സിവിൽ സ്റ്റേഷനു മുന്നിൽ സമരം ചെയ്യേണ്ട ഗതികേടിലെത്തിയത്.   ഒണ്ടന്റെ സമരത്തെ അഭിസംബോധന ചെയ്യാൻ വേണ്ടി ചെന്നപ്പോൾ ഞാനാ രേഖ വായിച്ചുനോക്കി. ഭൂമി ലഭിക്കാതെ വഞ്ചിക്കപ്പെട്ട ഒരാളുടെ കൈയിലിരുന്ന ആ കടലാസുതന്നെ വലിയ ഒരു വഞ്ചനയുടെ രേഖാ ചിത്രമായാണെനിക്ക് തോന്നിയത്.   ഒരേ സമയം രണ്ട് വഞ്ചനയുടെയും തട്ടിപ്പിന്റെയും രേഖയായത്‌ മാറുന്നു. കിട്ടാത്ത ഭൂമിയുടെ അവകാശ സർട്ടിഫിക്കറ്റ് 1999-ലെ ആദിവാസി ഭൂനിയമം അനുസരിച്ച് നല്കിയതാണ്. നൈതിക വഞ്ചനയുടെ ശാശ്വത പ്രതീകമാണ് 1999-ലെ ആദിവാസി ഭൂനിയമം. അതിന്റെ പിറവിയും ചരിത്രവും തന്നെ പൊതു രാഷ്ട്രീയസമൂഹത്തിന്റെ ആദിവാസികളോടുള്ള നൃശംസതയും വഞ്ചനയുമാണ്.   1975-ലാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാനുള്ള നിയമം പാസ്സാകുന്നത്. അന്ന് കേരള നിയമസഭ ഐകകണ്ഠേനയാണ് കേരള പട്ടിക വർഗ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കൊടുക്കലും ) നിയമം പാസ്സാക്കുന്നത്. 1975-ൽ ഡൽഹിയിൽ ചേർന്ന വിവിധ സംസ്ഥാന പട്ടിക വിഭാഗ വകുപ്പ് മന്ത്രിമാരുടെ യോഗ തീരുമാനപ്രകാരമാണ് ഇത്തരമൊരു നിയമം സംസ്ഥാന നിയമസഭകൾ പാസ്സാക്കുന്നത്. ഇങ്ങനെ പാസ്സാക്കിയ നിയമപ്രകാരം കർണാടക, ഒറീസ്സ, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ അനവധി ഹെക്ടർ ഭൂമി കൈയേറ്റക്കാരിൽ നിന്ന് പിടിച്ചെടുത്ത് ആദിവാസികൾക്ക് നല്കിയിട്ടുണ്ട്. കേരളത്തിൽ 1975-ൽ പാസ്സാക്കിയ നിയമത്തിന് 1986-ലാണ് ചട്ടങ്ങൾ ഉണ്ടാക്കുന്നത്. നീണ്ട 11 വർഷങ്ങൾ വേണ്ടി വന്നു നിയമം പ്രാബല്യത്തിലാവാൻ. അങ്ങനെ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം നടപടികളെടുക്കാനല്ല, അത് മരവിപ്പിച്ച് അട്ടത്തു വയ്ക്കാനാണ് 1957-ൽ ഭൂപരിഷ്കരണ നിയമം പാസ്സാക്കിയ പുരോഗമന ജനാധിപത്യ കേരളം മെനക്കെട്ടത്. ആദിവാസികളോട് നഷ്ടപ്പെട്ടതും അന്യാധീനപ്പെട്ടതുമായ ഭൂമിക്കായി അപേക്ഷകൾ സമർപ്പിക്കാനാവശ്യപ്പെട്ട സർക്കാരിന് 8553 അപേക്ഷകൾ ലഭിച്ചു. വയനാട്ടിലും, ഇടുക്കിയിലും അട്ടപ്പാടിയിലുമൊക്കെയായി ഇങ്ങനെ ആയിരക്കണക്കിന് അപേക്ഷകൾ കിട്ടി. വയനാട്ടിൽ കുറുമ, കുറിച്യ, പണിയ വിഭാഗങ്ങൾക്കാണ് ഇങ്ങനെ ഭൂമി നഷ്ടപ്പെട്ടത്. പണിയരടക്കമുള്ള ഏറ്റവും അധഃസ്ഥിത വിഭാഗങ്ങളുടെ ശ്മശാനങ്ങളടക്കം ഇങ്ങനെ അന്യാധീനപ്പെട്ടു. എന്തായാലും ഈ അപേക്ഷകൾ വാങ്ങി വച്ചതല്ലാതെ സർക്കാർ ഒരു നടപടിയും എടുത്തില്ല.   ജനാധിപത്യവിരുദ്ധ സമീപനം   നിയമം നടപ്പാക്കാനുള്ള നടപടി ഉണ്ടായില്ലെങ്കിലും അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കാക്കം കൂടി. കേരളത്തിൽ ഭൂപരിഷ്കരണ നിയമം കൊണ്ടുവരാനും, പാട്ട-പങ്കു കൃഷിക്കാർക്കും കുടിയാന്മാർക്കും ഭൂമി ലഭിക്കുന്നതിനായുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്ത പാരമ്പര്യം അവകാശപ്പെടുന്ന കമ്യുണിസ്റ്റ് പാർട്ടി തന്നെ ഇതിന് നേതൃത്വം നല്കി. 1995 ജനുവരി 4-ന് സി.പി.ഐ(എം) വയനാട് ജില്ലാകമ്മറ്റി ഒരു പ്രമേയത്തിലൂടെ 1975-ലെ ആദിവാസി ഭൂനിയമം നടപ്പാക്കരുതെന്നും 5 ഏക്കറിൽ കൂടുതലുള്ള കൈയേറ്റഭൂമിക്ക് വേണമെങ്കിൽ അത് ബാധകമാക്കാമെന്നും പറഞ്ഞു. തുടർന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ട പ്രകാരം ഇടതുമുന്നണി ഗവൺമെൻറ് നിയമ നിർമാണത്തിലൂടെ 1975-ലെ ആദിവാസി ഭൂനിയമം ഇല്ലാതെയാക്കി. ഐകകണ്ഠേന കേരള നിയമസഭ പാസ്സാക്കി ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിൽപ്പെടുത്തി സംരക്ഷിച്ച ഒരു നിയമം പുതിയൊരു നിയമം നിർമിച്ച് അതിലെ വകുപ്പുകളുപയോഗിച്ച് റദ്ദ് ചെയ്യുന്ന വിചിത്രവും ജനാധിപത്യവിരുദ്ധവുമായ ഒരു പ്രക്രിയയ്ക്കാണ് നായനാർ ഗവൺമെന്റ് ഉദ്യമിച്ചതും വിജയം വരിച്ചതും.   1975-ലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കുന്നതിനായുള്ള നിയമം നിയമസഭയിലെ എല്ലാ അംഗങ്ങളും ചേർന്ന് പാസ്സാക്കിയതാണ്. ഭൂപരിഷ്കരണനിയമം പോലെ കേരളത്തിൽ നിന്നുണ്ടായ ഒരു നിയമമല്ല അത്. കേരളത്തിൽ പ്രവർത്തിച്ചിരുന്ന രാഷ്ട്രീയപ്പാർട്ടികളോ നേതൃത്വമോ അക്കാലത്ത് ആദിവാസികളെയോ അവരുടെ ഭൂമി പോലുള്ള പ്രശ്നങ്ങളോ ഗൗരവമായിട്ടെടുത്തിട്ടില്ല. ജനസംഖ്യയിൽ കേവലം ഒരു ശതമാനം മാത്രം വരുന്ന, സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി അതീവ പിന്നാക്കാവസ്ഥയിലുള്ള ഒരു ജനസമൂഹം കേരളത്തിൽ ഒരു വോട്ടുബാങ്കോ സമ്മർദ ഗ്രൂപ്പോ ഒന്നുമല്ലതാനും. ഈയൊരവസ്ഥയിൽ കേന്ദ്രഗവൺമെന്റിന്റെ നിർദേശം കൊണ്ട് മാത്രം പാസ്സാക്കിയ ഈ നിയമം നടപ്പാക്കുന്നതിനായി ആരും തയ്യാറായില്ലെന്നു മാത്രമല്ല ഇതേ കാരണങ്ങൾ പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്നൊഴിവാകുകയും ചെയതു. അടിസ്ഥാന ജനവിഭാഗത്തോടുള്ള അവഗണനയുടെയും അവരുടെ പ്രശ്നങ്ങളോടുള്ള അയിത്തത്തിന്റെയും നിദർശനമായി അത് നിലനില്ക്കുന്നു.  

Read More

COLUMNIST

View all posts

ഒരു വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നത് അയാളുടെ നാടാണ്. താങ്കൾ ജനിച്ചുവളർന്ന നാടിനെക്കുറിച്ച് പറയാമോ?

ഞാൻ ജനിച്ചതും എന്റെ ശൈശവകാലവും കോട്ടൂരിലായിരുന്നു. അമ്മയുടെ നാടാണ് അത്. മൂന്നാം ക്ലാസ്സിലേക്ക് ചേരുന്ന സമയത്താണ് ഞാൻ പാലേരിയിലേക്ക് പോകുന്നത്. അച്ഛന്റെ നാടാണ് പാലേരി. കോട്ടൂരിൽ വലിയ സന്തോഷത്തോടെയായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്. അവിടെയായിരുന്നപ്പോൾ ഞാൻ സ്‌കൂളിൽ പോയിരുന്നില്ല.  ഒന്നും രണ്ടും ക്ലാസ്സുകളിൽ

Read More

POEM & FICTION

View all posts

കവിതയും ഫുട്ബോൾ കളിയും

“കവിത ഫുട്ബോൾ കളി പോലെയാണ്. വെറുതേ തട്ടിക്കളിച്ചു സമയം പോക്കിയതു കൊണ്ടായില്ല. കൃത്യമായി ഗോളടിക്കണം. കവിതയിലെ ഗോൾ ചെന്നു വീഴുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെയാണ് സാഫല്യം. കവിതയിലെ

ഛായാമരണം കുറ്റാന്വേഷണ നോവലാണോ?  – എന്‍.ഇ.സുധീര്‍

മൊഴിയാഴം കുറ്റാന്വേഷണകഥകള്‍ക്ക് സാഹിത്യ തറവാട്ടില്‍ ആരാധകര്‍ ധാരാളമുണ്ട്. ടി.എസ്. എലിയറ്റ് തൊട്ട് എം.ടി. വാസുദേവന്‍ നായര്‍ വരെ ക്രൈം ഫിക്ഷനുകള്‍ വായിച്ചു രസിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും സാഹിത്യമണ്ഡലത്തില്‍

ഒരു കഥ കവിതയുടെ വീട്ടില്‍! – കെ.വി. ബേബി

1982. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആ കഥ:- ചോരത്തോറ്റം. കഥാകൃത്ത് : എസ്.വി. വേണുഗോപന്‍ നായര്‍. കഥയ്ക്ക് മൂന്നു ഭാഗങ്ങള്‍. ചെറിയൊരാമുഖം, കുറ്റപത്രം, വിധിന്യായം എന്ന ചെറിയൊരു വാല്‍ക്കഷണം.

കെ.എന്‍.എച്ച് 0326… – കെ.എസ്. രതീഷ്

എത്രയും വേഗം ആദ്യ നോവല്‍ പൂര്‍ത്തിയാക്കാനായിരുന്നു എന്റെ ആഗ്രഹം. കഥാനായകന്റെ ജീവിതത്തിലേക്ക് കടക്കാന്‍ അമ്മയും അമ്മാമ്മയും തന്നെ ശരണം. രാത്രിയാഹാരമൊക്കെകഴിഞ്ഞ് വീടിന്റെ മുന്നില്‍ വന്നിരിക്കുന്ന അവരുടെയരികില്‍ ഞാന്‍

രണ്ട് ദൈവങ്ങള്‍ – കെ. അരവിന്ദാക്ഷന്‍

ഇത്രയധികം മനുഷ്യര്‍ അകത്തേക്കും പുറത്തേക്കും ഒരേ സമയത്ത് നീങ്ങുന്നത് ജീവിതത്തില്‍ ആദ്യമായാണ് അമ്മ കാണുന്നത്. താഴ്‌വരയില്‍ മേടക്കൊയ്ത്ത് കഴിഞ്ഞുള്ള മലമുത്തിയുടെ തിറയ്ക്കുപോലും ഇത്രയും പേരെ ഒന്നിച്ച് കണ്ടിട്ടില്ല.

എം.വി ദേവന്റെ കലാദര്‍ശനത്തിലെ മാനവികത ദേവന്റെ കലാദര്‍ശനം – എം രാമചന്ദ്രന്‍

സാംസ്‌കാരിക കേരളത്തിന് എം.വി ദേവന്‍ ആരാണ്? രേഖാചിത്രങ്ങളും പെയിന്റിങ്ങുകളും ശില്‍പങ്ങളും മ്യൂറലും സ്റ്റെയിന്‍ഡ് ഗ്ലാസ് രചനകളും എല്ലാം നിര്‍വഹിച്ച ദേവന്‍ ചിത്രകാരനാവാം; കവിതയും കഥയും റേഡിയോ നാടകങ്ങളും