focus articles

Back to homepage

കാഫ്കയുടെ ജീവിതാന്വേഷണങ്ങൾ- മൊഴിയാഴം എൻ.ഇ. സുധീർ

കാഫ്കയ്ക്ക് 1917 ഒക്ടോബറിൽ ഒരു കത്തു കിട്ടി. കാഫ്കയുടെ ‘Metamorphosis’  എന്ന പുസ്തകം വാങ്ങി ഒരു ബന്ധുവിന് വായിക്കാൻ കൊടുത്ത ഡോക്ടർ സ്യ്ഗ്ഫ്രൈഡ് വോൾഫ് എന്നൊരാളിന്റേതായിരുന്നു ആ കത്ത്. കാഫ്കയെപ്പറ്റി ഓർക്കുമ്പോഴൊക്കെ ഈ കത്തിനെപ്പറ്റിയും ഞാനോർമിക്കാറുണ്ട്. “താങ്കളുടെ ‘രൂപാന്തരം’ വാങ്ങി ഞാനെന്റെ കസിന് സമ്മാനിച്ചിരുന്നു. പക്ഷേ, അത് മനസ്സിലാക്കാനുള്ള കഴിവ് അവൾക്കില്ല. കസിൻ അതവളുടെ അമ്മയ്ക്ക്

Read More

സ്വതന്ത്രഭാരതത്തിന് ചില ഗുരുതര പോരായ്മകളില്ലേ? – ടീസ്റ്റ സെതൽവാദ്

സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികത്തിൽ ഇന്ത്യ ഒരു നാല്ക്കവലയിലാണ് എത്തിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ ആഴമായ ചില പോരായ്മകളാണ് നാം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. 2014-ൽ ഇന്ത്യയുടെ 65-ാം വയസ്സിൽ നമ്മുടെ ജനാധിപത്യം ഒരു പരിണാമദശയിലായിരുന്നു. നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ആഴപ്പെടുത്തുകയും ദൃഢീകരിക്കുകയും ചെയ്യുക എന്ന വലിയ വെല്ലുവിളിയോട് സമുചിതമായി പ്രതികരിക്കാൻ നമുക്കു സാധിച്ചില്ല. പ്രാതിനിധ്യഭരണം ഉയർത്തിയ വെല്ലുവിളികൾ തന്നെയായിരുന്നു അതിനുള്ള

Read More

അധികാരവും മാധ്യമങ്ങളും – എം.വി.ബെന്നി

ദിനവൃത്താന്തം ഉള്ളടക്കം മുഖചിത്രംകൊണ്ട്‌ വ്യാഖ്യാനിക്കുന്ന കലയിൽ പൊതുവിൽ നമ്മുടെ കലാകാരന്മാർ വേണ്ടത്ര നിഷ്ഠ പുലര്‍ത്താറില്ല. രണ്ടും വിപരീതദിശകളിൽ സഞ്ചരിച്ചതിന്‌ സാക്ഷ്യം പറയുന്നുണ്ട്‌ നമ്മുടെ മിക്കവാറും പുസ്തകങ്ങൾ. അപൂർവം ചിലർ ഉള്ളടക്കത്തിന്‌ അനുയോജ്യമായ കവർ ഡിസൈൻ ചെയ്ത്‌ കാര്യങ്ങൾ ധ്വനിസാന്ദ്രമാക്കാറുണ്ട്‌. എങ്കിലും അത്തരം അനുഭവങ്ങൾ വളരെ കുറവാണ്‌. ഒരു ചെറിയ ഉദാഹരണം കുറിക്കാം. ‘ഓറിയന്റലിസം’ എന്ന പുസ്തകംകൊണ്ട്‌

Read More

ദലിത് ക്രൈസ്തവരുടെ സങ്കടങ്ങൾ – ഷർമിന

പരിണാമവും പരിവർത്തനവും മനുഷ്യചരിത്രത്തിനോളം പഴക്കമുള്ളതാണ്.  ആശയങ്ങളിൽനിന്നും ഭൗതിക പരിസരങ്ങളിൽനിന്നും സംഭവിക്കുന്ന മാറ്റം മനുഷ്യസഹജമാണ്. നിലനില്പിന്റെ ഭാഗമായി മതങ്ങളിൽനിന്നു മതങ്ങളിലേക്ക് മനുഷ്യർ മാറിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയിൽ വ്യക്തികളുടെയും സമൂഹത്തിന്റെയും വളർച്ച മതങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികളുടെ സംഘംചേർന്നുള്ള നിലനില്പിന്റെ അടിസ്ഥാനഘടകം മതങ്ങൾ ആയിരുന്നെന്ന് ചുരുക്കം.  ബ്രാഹ്മണ്യാധിപത്യത്തിന്റെ ഭാഗമായ മതം പിന്നീട് ശ്രേണീവ്യവസ്ഥയിലേക്ക് പരിണമിച്ചു. കേവലം ഒരു ഘടനയിലേക്ക് മാറി എന്നതിനേക്കാൾ,

Read More

രാഷ്ട്രീയകേരളം എങ്ങോട്ട് – എൻ.എം.പിയേഴ്‌സൺ

1981-ൽ ഞാൻ ഇന്ത്യയിൽ പലയിടത്തും സഞ്ചരിച്ചിരുന്നു. വിദ്യാഭ്യാസ ജീവിതത്തിന്റെ അവസാന കാലമായിരുന്നു അത്. അന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പലരുമായും സംസാരിക്കുമായിരുന്നു. അതിൽ ചിലരെല്ലാം എന്നോട് കേരളത്തിൽനിന്നാണ് എന്ന് പറയുമ്പോൾ ചോദിച്ചിരുന്നത് നിങ്ങൾ രാഷ്ട്രീയത്തിൽ ഉണ്ടോ എന്നായിരുന്നു. ഉടനെ അടുത്ത ചോദ്യം വരുമായിരുന്നു. നിങ്ങൾ കമ്മ്യൂണിസ്റ്റാണോ? അതെ എന്ന് പറയുമ്പോൾ എനിക്ക് ചെറിയൊരു അഭിമാനമുണ്ടായിരുന്നു. ഞാൻ അന്ന്

Read More