columnist
Back to homepageനിത്യതയുടെ തീരങ്ങൾ ‘ടമോഗ’ കഥകൾ – വൈക്കം മുരളി
സ്പാനിഷ് എഴുത്തുകാരൻ ജൂലിയൻ റിയോസി (Julian Rios)ന്റെ നിഴലുകളുടെ ഘോഷയാത്ര: ടാമഗോയുടെ നോവൽ (Procession of Shadows: The Novel of Tamago) എന്ന നോവലിന്റെ വായന. ടമോഗ എന്ന സാങ്കല്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒൻപത് ചെറുകഥകളിലൂടെ വികസിക്കുന്ന നോവലാണ് ഇത്. ഇരുപതാംനൂറ്റാണ്ട് ദർശിച്ച സ്പാനിഷ് എഴുത്തുകാരിൽ എന്തുകൊണ്ടും ശ്രദ്ധേയനയ മഹാപ്രതിഭയാണ് ജൂലിയൻ റിയോസ്. സ്‌പെയിനിലെ
Read Moreഓർഹൻ പാമുക്കിന്റെ മനസ്സ്
മനോഹരമായ വാക്കുകളും മനോഹരമായ വരകളുംകൊണ്ട് സമൃദ്ധമായ ഈ പുസ്തകത്തിലേക്ക് ഇടയ്ക്കൊക്കെ ഒരു മ്യൂസിയത്തിലേക്കെന്നപോലെ കടന്നുചെല്ലാൻ പാമുക് സ്നേഹികൾക്ക് കഴിയും. “I would prefer my inner painter to be more mature. Could it be that my urge to paint? is a longing for childhood?” ചിത്രകാരനാകുക എന്നത് ഓർഹൻ
Read Moreഎത്ര നിർവികാരമിപ്പുതുതാം തലമുറ – സജയ് കെ.വി. (കോളെജ് അധ്യാപകൻ, എഴുത്തുകാരൻ,നിരൂപകന്‍)
വൈലോപ്പിളളിയുടെ ‘കണ്ണീർപ്പാട’ത്തിലെ വരിയാണ് ഇവിടെ തലവാചകമായി ചേര്‍ത്തത്. പുതുതലമുറയെ ശകാരിക്കാൻ ഏതുതലമുറയുടെയും ആവനാഴിയിൽക്കാണും ഇത്തരം വാഗ്ശസ്ത്രങ്ങൾ. പലപ്പോഴും മുനയൊടിഞ്ഞു മടങ്ങാനാവും അവയുടെ വിധിയെന്നു നമുക്കറിയാം. കാരണം കാലം പഴയവരാക്കാത്ത മനുഷ്യരില്ല. പഴമ പുതുമയെ ഉൾക്കൊള്ളാനും മനസ്സിലാക്കാനും മടിക്കുകയോ സ്വയം പ്രതിരോധിക്കുകയോ ചെയ്യും. അനുനിമിഷം പുതുക്കുകയും വേറൊന്നായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പുഴയിലാണ് നമ്മൾ. പുഴയെയും ഒഴുക്കിനെയും
Read Moreഒരു തുള്ളി വെളിച്ചംതേടി – സംഗീത് മോൻസി (യുവകവി)
ഒരു പുതിയവെളിച്ചം ആരാണ് മോഹിക്കാത്തത്. ആരെയോ കാത്തിരിക്കുന്നതുപോലെ. കാലം ഏതായാലും. പുതുതലമുറയെ അതു വേറിട്ടൊരു തലത്തിലേക്കു കൊണ്ടുചെന്നെത്തിക്കുന്നു. ഷേക്സ്പിയറും എലിയറ്റും ഡോസ്‌റ്റോവസ്കി മുതൽ നമ്മുടെ ഒ.വി.വിജയനും മുകുന്ദനും ആനന്ദുമെല്ലാം എഴുത്തിനെ ഈ ഒരു വെളിച്ചത്തിലേക്കാണ് നയിച്ചിട്ടുള്ളത്. ചിലത് ഇരുണ്ട വെളിച്ചമാവാം. അതെല്ലാം നമ്മുടെ ഈടുവയ്പ്പുകളാണ് സിനിമയും ചിത്രകലയുമെല്ലാം. പുതുതലമുറ അത് ഒട്ടും പിന്നിലാക്കിയിട്ടുമില്ല. പ്രമുഖർ വെട്ടിത്തെളിച്ച
Read Moreഅതിര്‍ത്തികൾ – സച്ചിദാനന്ദൻ
“എല്ലാറ്റിനും ഒരതിര്‍ത്തിയുണ്ട്.” പൊക്കം കൂടിയയാൾ തന്നോടു അങ്ങനെ പറഞ്ഞപ്പോഴാണ് ആ അഞ്ചരയടിക്കാരൻ ‘അതിര്‍ത്തി’ എന്ന വാക്കിന്റെ അര്‍ത്ഥങ്ങളെക്കുറിച്ച് ആദ്യമായി ആലോചിക്കാൻ തുടങ്ങിയത്: ആ വാക്ക് ആദ്യമായി കേട്ടയാളെപ്പോലെ. അതിര്‍ത്തികളെക്കുറിച്ച് അയാൾ കുട്ടിക്കാലം മുതലേ കേട്ടിരുന്നു. അച്ഛൻ വേലി കെട്ടുമ്പോഴെല്ലാം അയല്‍ക്കാരനുമായി അതിര്‍ത്തിയെച്ചൊല്ലി വഴക്കിടുന്നതു മുതൽ രാജ്യങ്ങൾ തമ്മിൽ അതിര്‍ത്തിയെച്ചൊല്ലി യുദ്ധം ചെയ്യുന്നതുവരെ. പക്ഷേ, ഇത് ആ
Read More