മാനുഷികഗുണം വളര്‍ത്തുന്നതായിരിക്കണം വിദ്യാഭ്യാസം – ദയാബായി

(മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തക) ഏതാണ്ട് 2010 ലാണ് ഞാന്‍ കേരളത്തിലേക്ക് കൂടുതലായി വരുന്നത്. ഇതിനോടകം 200 സ്‌കൂളിലെങ്കിലും ഞാന്‍ സംസാരിച്ചിട്ടുണ്ട്.  പ്രൈവറ്റ് സ്‌കൂളുകളിലേ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേ വിദ്യാഭ്യാസം എങ്ങനെ നടക്കുന്നുവെന്നതില്‍ എനിക്ക് അത്ഭുതമാണ് തോന്നിയിരിക്കുന്നത്. ഗാന്ധിജി പറഞ്ഞിരിക്കുന്നത് ഒരു വ്യക്തിയിലെ ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവരുന്നതാണ് വിദ്യാഭ്യാസമെന്നാണ്. ശരിയായി ചിന്തിക്കാനും, പ്രതികരിക്കാനും പ്രകടിപ്പിക്കാനുമൊക്കെ ഉള്ള കഴിവ്.

Read More

സര്‍ഗ്ഗോന്മാദത്തിന്റെ സരണികളില്‍ – വേണു വി. ദേശം

എന്റെ വീടിനടുത്തുള്ള ഒരു ഹെഡ്മാസ്റ്ററുടെ വീട്ടിലെ പുസ്തകശേഖരത്തില്‍നിന്നും  1950 കളുടെ ആദ്യപാദംമുതല്‍ക്കുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ പത്താംതരം വിദ്യാര്‍ത്ഥിയായിരിക്കേ ഞാന്‍ കണ്ടെത്തി. എം.വി. ദേവന്റെ രേഖാചിത്രങ്ങള്‍ അങ്ങനെ ആദ്യമായി കണ്ടു. ഉറൂബിന്റെ ഉമ്മാച്ചു, വി.ടി. ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികള്‍, ബഷീറിന്റെ ആനവാരി തുടങ്ങിയ പലതും സീരിയലൈസ് ചെയ്ത ലക്കങ്ങള്‍ ആര്‍ത്തിയോടെ വായിച്ചു. പഴക്കംചെന്ന ആ കടലാസുകെട്ടുകളില്‍നിന്ന് കേരളസംസ്‌കാരത്തിന്റെ

Read More

മലയാള കവിതയിലെ മേഘരൂപന്‍ പ്രൊഫ. – എം. കൃഷ്ണന്‍ നമ്പൂതിരി

മലയാള കവിതയെ ആധുനികവത്കരിച്ച, ആറ്റിക്കുറുക്കിയ വരികളില്‍, ഒട്ടും ധാരാളിത്തമില്ലാതെ കവിതകളെഴുതിയ ആറ്റൂര്‍ രവിവര്‍മ്മയ്ക്ക് എഴുത്തിന്റെ ആദരാഞ്ജലി. മലയാള കവിതയില്‍ ആധുനികതയെയും ദ്രാവിഡ പാരമ്പര്യത്തെയും നവീനമായ ഒരു ഭാവുകത്വ പരിസരത്തില്‍ സമന്വയിപ്പിച്ച കവിയാണ് ആറ്റൂര്‍ രവിവര്‍മ്മ. അയ്യപ്പപ്പണിക്കര്‍, മാധവന്‍ അയ്യപ്പത്ത്, എന്‍.എന്‍. കക്കാട്, കടമ്മനിട്ട, എന്‍.വി. കൃഷ്ണവാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പം കവിതയിലെ സംക്രമണകാലത്തെ നിര്‍ണയിക്കാന്‍ ആറ്റൂര്‍ രവിവര്‍മ്മയും ഉണ്ടായിരുന്നു.

Read More

ഇടനിലങ്ങള്‍ – വി.കെ.ശ്രീരാമന്‍

ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനയത്തോട് ഒരിക്കലും ഒരു കമ്പവും തോന്നിയിട്ടില്ല. സിനിമയിലഭിനയിക്കുന്നതിനു മുമ്പ് നാടകത്തിലോ ഏതെങ്കിലും അഭിനയക്കളരിയിലോ പോയിട്ടുമില്ല. സി.വി.ശ്രീരാമന്റെ കൂടെ തൊട്ടാളായി നടക്കുന്ന കാലത്ത് യാദൃച്ഛികമായാണ് അരവിന്ദന്‍ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അതു കഴിഞ്ഞിട്ട് ഇപ്പോള്‍ പത്തു നാല്‍പ്പതു വര്‍ഷം പിന്നിടുന്നു. കൊടിയേറ്റം ഗോപി, നെടുമുടി വേണു മുതലായവര്‍ക്കൊപ്പം കുറച്ചു ദിവസം തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്ത്

Read More

അഭിമുഖം : ഡോ. രാജശേഖരന്‍ നായര്‍ / അഗസ്റ്റിന്‍ പാംപ്ലാനി

ഡോ. രാജശേഖരന്‍ നായര്‍ കേരളക്കരയ്ക്ക് പ്രത്യേകിച്ച് ആമുഖം ആവശ്യമുള്ള വ്യക്തിത്വമ ല്ല. ശൂരനാട് കുഞ്ഞന്‍പിള്ളയുടെ പൈതൃകം പേറുന്ന, കേരളം കണ്ടിട്ടുള്ള പ്രഗത്ഭനായ ന്യൂറോളജിസ്റ്റും സാഹിത്യസാംസ്‌കാരിക നായകനുമായിട്ടുള്ള വ്യക്തിയാണ.് ശാസ്ത്രവും സംഗീതവും കലയുമെല്ലാം ഒരുപോലെ സമന്വയിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ പ്രതിഭ. ബ്രിട്ടീഷ് ചിന്തകനായ കിറ്റ് പെട്‌ലര്‍ പറഞ്ഞിരുന്നു: ‘ഐന്‍സ്‌റ്റൈന്റെയും നീല്‍സ്‌ബോറിന്റെയുമെല്ലാം കൃതികള്‍ വായിച്ചതിനു ശേഷമാണ് എനിക്ക് മനസ്സിലായത് അവര്‍

Read More