POEM & FICTION
Back to homepageകവിതയും ഫുട്ബോൾ കളിയും
“കവിത ഫുട്ബോൾ കളി പോലെയാണ്. വെറുതേ തട്ടിക്കളിച്ചു സമയം പോക്കിയതു കൊണ്ടായില്ല. കൃത്യമായി ഗോളടിക്കണം. കവിതയിലെ ഗോൾ ചെന്നു വീഴുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെയാണ് സാഫല്യം. കവിതയിലെ ഗോളടിക്കലിന് ഒന്നേ കരുത്തു നൽകൂ. മൗലികമായ സർഗാത്മകത. “ ഇത്രയും വായിച്ച് വിശ്വാസം വരാതെ ഞാൻ എഴുതിയ ആളിന്റെ പേര് ഒന്നുകൂടി നോക്കി. എനിക്കു തെറ്റിയോ?
Read Moreഛായാമരണം കുറ്റാന്വേഷണ നോവലാണോ? – എന്‍.ഇ.സുധീര്‍
മൊഴിയാഴം കുറ്റാന്വേഷണകഥകള്‍ക്ക് സാഹിത്യ തറവാട്ടില്‍ ആരാധകര്‍ ധാരാളമുണ്ട്. ടി.എസ്. എലിയറ്റ് തൊട്ട് എം.ടി. വാസുദേവന്‍ നായര്‍ വരെ ക്രൈം ഫിക്ഷനുകള്‍ വായിച്ചു രസിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും സാഹിത്യമണ്ഡലത്തില്‍ കുറ്റാന്വേഷണരചനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൈവന്നിട്ടില്ല. ലോകസാഹിത്യത്തില്‍ അവയ്ക്കിപ്പോഴും ‘ശ്രേഷ്ഠ’ സ്ഥാനം നല്‍കാന്‍ സാഹിത്യ പണ്ഡിതന്മാര്‍ക്ക് പൊതുവില്‍ മടിയാണ്. അപസര്‍പ്പകസാഹിത്യത്തോടുള്ള മനോഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ അടുത്ത കാലത്തായി കാണുന്നുണ്ട്.
Read Moreഒരു കഥ കവിതയുടെ വീട്ടില്‍! – കെ.വി. ബേബി
1982. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആ കഥ:- ചോരത്തോറ്റം. കഥാകൃത്ത് : എസ്.വി. വേണുഗോപന്‍ നായര്‍. കഥയ്ക്ക് മൂന്നു ഭാഗങ്ങള്‍. ചെറിയൊരാമുഖം, കുറ്റപത്രം, വിധിന്യായം എന്ന ചെറിയൊരു വാല്‍ക്കഷണം. ആമുഖം കഴിഞ്ഞ് കുറ്റപത്രം (കഥ) എന്ന രണ്ടാം ഭാഗത്തേക്ക് കടന്നതോടെ അന്തരീക്ഷം മാറി. ”കുന്നലനാട്ടിലെ തമ്പുരാന്റെ പുതുമണവാട്ടിക്കുറക്കമില്ല. മണവറ എത്ര ഒരുക്കിയിട്ടും മഞ്ചം എത്ര മാറ്റിയിട്ടും തമ്പുരാട്ടി
Read Moreകെ.എന്‍.എച്ച് 0326… – കെ.എസ്. രതീഷ്
എത്രയും വേഗം ആദ്യ നോവല്‍ പൂര്‍ത്തിയാക്കാനായിരുന്നു എന്റെ ആഗ്രഹം. കഥാനായകന്റെ ജീവിതത്തിലേക്ക് കടക്കാന്‍ അമ്മയും അമ്മാമ്മയും തന്നെ ശരണം. രാത്രിയാഹാരമൊക്കെകഴിഞ്ഞ് വീടിന്റെ മുന്നില്‍ വന്നിരിക്കുന്ന അവരുടെയരികില്‍ ഞാന്‍ ഡയറിയുമായിരിക്കും. അന്നന്ന് എഴുതി തീര്‍ക്കേണ്ട അദ്ധ്യായത്തിന്റെ വിവരങ്ങള്‍ അവരറിയാതെ അവരെക്കൊണ്ട് പറയിക്കും. അവരങ്ങനെ ഓര്‍മ്മകളിലൂടെ തുഴഞ്ഞുപോകുമ്പോള്‍ എന്റെ ഭാവന അവിടെയെല്ലാം കഥാമുഹൂര്‍ത്തങ്ങള്‍ തിരയും… ഇന്ന് കാര്യങ്ങള്‍ ആകെ
Read Moreരണ്ട് ദൈവങ്ങള്‍ – കെ. അരവിന്ദാക്ഷന്‍
ഇത്രയധികം മനുഷ്യര്‍ അകത്തേക്കും പുറത്തേക്കും ഒരേ സമയത്ത് നീങ്ങുന്നത് ജീവിതത്തില്‍ ആദ്യമായാണ് അമ്മ കാണുന്നത്. താഴ്‌വരയില്‍ മേടക്കൊയ്ത്ത് കഴിഞ്ഞുള്ള മലമുത്തിയുടെ തിറയ്ക്കുപോലും ഇത്രയും പേരെ ഒന്നിച്ച് കണ്ടിട്ടില്ല. നാല് മാസം മുമ്പാണ് പ്രളയം മല പുഴക്കി വലിച്ചെറിഞ്ഞത്. താഴ്‌വരയിലെ സ്‌കൂളിലാണ് എല്ലാവരും അടിഞ്ഞത്. നനഞ്ഞ ചപ്പിലകള്‍ കണക്കെ. ഔതയെയും പോക്കറെയും കറുമ്പയെയും മലയിടുക്കിലെ ചെളിയില്‍ നിന്നാണ്
Read More