columnist
Back to homepageസ്ത്രീകൾക്ക് നിയമസഭകളിൽ തുല്യപ്രാതിനിധ്യം – ചില സംശയങ്ങൾ ജെ ദേവിക
നിയമസഭകളിൽ സ്ത്രീകൾക്ക് തുല്യപ്രാതിനിധ്യത്തിന്റെ വിഷയം സ്ത്രീശാക്തീകരണം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട 1990-കളിൽത്തന്നെ ഇന്ത്യയിലും ചർച്ചയായതാണ്. അതിനു മുൻപുതന്നെ ഇന്ത്യൻ സാഹചര്യങ്ങളിൽ അതു ചര്‍ച്ചചെയ്തിരുന്നു. സ്ത്രീകൾക്ക് നിയമനിർമാണസഭകളിൽ സീറ്റുസംവരണം വേണമെന്ന് ബ്രിട്ടിഷ്ഭരണകാലത്തുതന്നെ അന്നത്തെ പല സ്ത്രീ-അവകാശപ്രവർത്തകരും ആവശ്യപ്പെട്ടിരുന്നെങ്കിലും, ദേശീയപ്രസ്ഥാനം ആ അവശ്യത്തെ പൊതുവെ സംശയത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. ദലിതർക്ക് പ്രത്യേക സംവരണം ആവശ്യമാണെന്ന അംബേദ്ക്കറുടെ അഭിപ്രായത്തെ ഹിന്ദുക്കളിൽ വേർതിരിവുണ്ടാക്കാനുള്ള കുതന്ത്രമായി
Read Moreകലിഗ്രഫി – ഗോപി മംഗലത്ത്
അക്ഷരകലയുടെ അണിയത്ത് “തിരുവനന്തപുരം കോളെജ് ഓഫ് ഫൈൻ ആർട്സിൽ പഠിക്കുന്നകാലത്ത് അച്ഛൻ വല്ലപ്പോഴും എനിക്ക് കത്തെഴുതും. അന്നൊക്കെ ലാൻഡ്ഫോൺതന്നെ അപൂർവമാണ്. അച്ഛനെഴുതുന്ന കത്ത് കോളെജിലെ നോട്ടീസ്ബോർഡിലാണ് വയ്ക്കുക. എനിക്കുവരുന്ന കത്തുമാത്രം എല്ലാവരും ശ്രദ്ധിക്കുമായിരുന്നു. കാരണം, വിലാസമെഴുതുമ്പോൾ അച്ഛൻ ‘സർവശ്രീ നാരായണഭട്ടതിരി അവർകൾക്ക്’ എന്നാണ് സ്ഥിരം എഴുതാറ്. എനിക്കതു കുറച്ചിലായിത്തോന്നി. ഒരുനാൾ വീട്ടിൽ ചെന്നപ്പോൾ അച്ഛനോട് അങ്ങനെ
Read Moreദൃശ്യഭാവനയിലെ മൂല്യസങ്കല്പങ്ങൾ – എം. രാമചന്ദ്രൻ
കല മനുഷ്യൻ എന്തു കാണണം, ഏതു കാണണം, എങ്ങനെ കാണണം എന്നല്ലാം നിശ്ചയിക്കുന്നത് അതതു കാലഘട്ടങ്ങളിലെ സാമൂഹികസംവിധാനങ്ങളും നൈതികതയും വിശ്വാസപ്രമാണങ്ങളും അനുസരിച്ചാണ്. കേവലമായ കാഴ്ച നിലനില്ക്കുന്നില്ല; കാരണം, കാഴ്ച എന്നത് അപഗ്രഥിച്ചുണ്ടാക്കുന്ന അറിവുകളാണ്. ഒരാളുടെ അവബോധവു(perception)മായി ബന്ധപ്പെട്ടിട്ടാണ് കാഴ്ച അനുഭവവും അറിവും ആയിത്തീരുന്നത്. അവബോധനിര്‍മിതിയുടെ സാംസ്കാരികപ്രക്രിയ മനുഷ്യരുടെ കാഴ്ചയെയും വീക്ഷണത്തെയും നിയന്ത്രിക്കുന്നു. ഇന്ത്യയിലെ പുരാതന ശില്പകല
Read Moreമുൻവാക്ക്
കെട്ടുകാഴ്ചക്കാലം – സി. രാധാകൃഷ്ണൻ ഇതു വേഷങ്ങളുടെ കാലം. പരിഷ്കൃതർ എന്നു സ്വയം വിളിക്കാൻ ഇഷ്ടപ്പെടുന്ന നമുക്കെല്ലാവർക്കുമുണ്ട് ഓരോ വേഷം. വേഷങ്ങൾ രണ്ടുതരം: സമൂഹം കല്പിക്കുന്നത്, സ്വയം നിര്‍മിക്കുന്നത്. പട്ടാളത്തിനും പോലീസിനും വക്കീലിനും ഒക്കെ ഉള്ളത് ആദ്യത്തെ ഇനം, സ്വയം മാർക്കറ്റ് ചെയ്യാൻ സൃഷ്ടിക്കുന്നത് രണ്ടാമത്തേതും. പഴയകാലങ്ങളിൽ വേഷങ്ങൾ കുറവായിരുന്നു. അരങ്ങുകളിലോ അനുഷ്ഠാനങ്ങളിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Read Moreപെണ്ണുടൽ വെന്ത ചിത – ബിന്ദു നന്ദന
കഥ ഉച്ചയൂണും കഴിഞ്ഞ് പതിവുള്ള ഉറക്കത്തിനാണ് നീലിമ അറയ്ക്കുള്ളിലേക്ക് കടന്നത്. ഉറക്കം അപ്പോഴും അറയ്ക്ക് ഉള്ളിലേക്ക് കടക്കാൻ മടിച്ച് പതിവില്ലാത്ത ദുശാഠ്യത്തിലും. പുരുഷപ്രജകൾ ആദ്യവും സ്ത്രീ പ്രജകൾ പിന്നീടുമായി രാവിലെ മുതൽ ചവച്ചു തുപ്പിയ ന്യൂസ് പേപ്പറിന്റെ ക്രമംതെറ്റിയ താളുകൾ വാരിവലിച്ച് അറയിലേക്ക് കൊണ്ടുവന്നതിലേയ്ക്ക് നീലിമ വീണ്ടും അലസമായി
Read More