columnist
Back to homepageസത്യത്തിന്റെ മുഖംമൂടി ധരിച്ച വഞ്ചന – ഡോ.ദിവ്യ എസ്.വിദ്യാധരൻ
ഡീപ്‌ഫേക്കുകൾ “Nobody is going to pour the truth into your head. It is something you have to find for yourself.” Noam Chomsky മനുഷ്യന്റെ ബുദ്ധിപരമായ കഴിവുകളെ എങ്ങനെ കൃത്രിമമായി അനുകരിക്കാൻ കഴിയും എന്നൊരു അന്വേഷണം ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭകാലത്തുതന്നെ ശാസ്ത്രജ്ഞരുടെയിടയിൽ ഉണ്ടായിരുന്നു. ബഹുമുഖപ്രതിഭയായിരുന്ന അലൻ ട്യൂറിംഗ് 1950-ൽ പ്രസിദ്ധപ്പെടുത്തിയ
Read Moreദിനവൃത്താന്തം – ശാകുന്തളം പറയുന്നത്
വിദേശരാജ്യങ്ങളിൽ വിമാനമിറങ്ങി ഫോൺ ഓൺ ചെയ്തുകഴിഞ്ഞാൽ രണ്ടു സമയങ്ങൾ നിങ്ങളുടെ ഫോണിൽ തെളിയും. ഒന്ന്, നിങ്ങളുടെ സ്വന്തം നാട്ടിലെ സമയം, മറ്റേതു വിമാനമിറങ്ങിയ നാട്ടിലെ സമയം. ലണ്ടനിൽ വിമാനമിറങ്ങുമ്പോൾ ബ്രിട്ടനിലെ സമയം മാത്രമല്ല ഇന്ത്യയിലെ സമയവും തെളിയും. പക്ഷേ, ചെറിയൊരു വ്യത്യാസമുണ്ട്, ഡെല്‍ഹിയിലെ സമയമല്ല കല്‍ക്കട്ടയിലെ സമയമായിരിക്കും ഫോണിൽ. ഡെല്‍ഹിയിലും കല്‍ക്കട്ടയിലും സമയം ഒന്നാണെങ്കിലും ഫോണിൽ
Read Moreനൃത്തോല്പത്തി: മിത്തും ചരിത്രവും – ഡോ.എൻ.ആർ.ഗ്രാമപ്രകാശ്
I മോഹിനിയാട്ടത്തെക്കുറിച്ചു സമീപകാലത്തു നടന്ന വിവാദവേളയിൽ, നൃത്തത്തിന്റെ ഉത്ഭവത്തെക്കുറിച്ചു സമർഥിക്കാൻ ഏവരും കൂട്ടുപിടിച്ചത് നാട്യശാസ്ത്രത്തെയാണ്. വിവിധ രാഷ്ട്രീയാഭിപ്രായമുള്ളവർ അതിലുണ്ടായിരുന്നു. വിചിത്രമെന്നു പറയട്ടെ, ശിവനും ബ്രഹ്മാവും ഭരതനുമെല്ലാം ചരിത്രപുരുഷന്മാർതന്നെയെന്ന നിലയിലാണ് അഭിപ്രായങ്ങൾ പുറപ്പെട്ടുവന്നത്. ചരിത്രവിവരണത്തിൽനിന്നെടുത്ത തെളിവുപോലെ ശിവന്റെയും കൃഷ്ണന്റെയുമൊക്കെ കറുപ്പ് സ്ഥാപിച്ചെടുക്കുന്നതിനിടെ, ഇവരെല്ലാം സങ്കല്പപുരുഷന്മാരാണെന്ന കാര്യം പുരോഗമന പക്ഷക്കാർപോലും മറന്നുപോയി. സന്ദിഗ്ദ്ധഘട്ടങ്ങളിൽ ചരിത്രത്തിനു പുറംതിരിഞ്ഞു നില്ക്കുകയും പുരാവൃത്തങ്ങളിൽ
Read Moreദെല്യൂസിയൻ തത്ത്വചിന്തകളെ എങ്ങനെ വായിക്കണം? – ഡോ. ജൈനിമോൾ കെ.വി
തത്ത്വചിന്തയെ ആശയങ്ങളുടെ ഉൽപ്പാദനമായി വിഭാവനം ചെയ്ത ഴീൽ ദെല്യൂസ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഫ്രഞ്ച് തത്ത്വചിന്തകരിൽ ഒരാളായിരുന്നു. അതേസമയം തത്ത്വചിന്തയ്ക്ക് അപ്പുറത്തേക്ക് സഞ്ചരിക്കുന്ന ഒന്നാണ് ദെല്യൂസിയൻ ദർശനങ്ങൾ.വാസ്തുവിദ്യ, നഗരപഠനം, ഭൂമിശാസ്ത്രം, ചലച്ചിത്രപഠനം, സംഗീതശാസ്‌ത്രം, നരവംശശാസ്ത്രം, ലിംഗബോധപഠനം, സാഹിത്യപഠനം എന്നീ മേഖലകളിൽ ഗവേഷണം നടത്തുന്നവർ അദ്ദേഹത്തിന്റെ കൃതികൾ പരാമർശിക്കുകയും വാക്യങ്ങൾ ഉദ്ധരിക്കുകയും
Read Moreകൊടുത്തുമുടിഞ്ഞ മാവ്
ദിനവൃത്താന്തം അപ്രശസ്തമായ കോളെജുകളിലും അപൂർവമായി ചിലപ്പോൾ നല്ല അധ്യാപകർ ഉണ്ടാകും. സിനിമയിൽ പാടാൻ അവസരം ലഭിക്കാത്തതുകൊണ്ടുമാത്രം പ്രശസ്തിയുടെ വെള്ളിവെളിച്ചം സ്പര്‍ശിക്കാതെ കടന്നുപോയ ഗായകരെപ്പോലെ. അതുപോലൊരു അധ്യാപകനായിരുന്നു കൊച്ചിൻ കോളെജിൽ ഞങ്ങളെ സാമ്പത്തികശാസ്ത്രം പഠിപ്പിച്ച ടി. പി. ജോര്‍ജ്. 1975 ആണ് കാലം, അടിയന്തരാവസ്ഥ. കൊച്ചിൻ കോളെജ് അന്ന് പ്രീഡിഗ്രി മാത്രം പഠിപ്പിക്കുന്ന ഒരു ജൂനിയർ കോളെജാണ്.
Read More