columnist
Back to homepageഅറിയപ്പെടാത്ത ഗുരു
അറിയപ്പെടാത്ത ഗുരു എന്‍.ഇ. സുധീര്‍ നടരാജഗുരുവിന്റെ ജീവിതത്തിലൂടെയുള്ള ചില പാളിനോട്ടങ്ങള്‍. ‘തമ്പീ, നമുക്ക് ആരുമില്ലല്ലോ ? നീയെങ്കിലും നമ്മുടെ കൂടെ നിക്കുമോ ?’ നാരായണ ഗുരുവിന്റെ ചോദ്യം ഡോ. പല്പുവിന്റെ മകന്‍ നടരാജനോടായിരുന്നു. ഒറ്റപ്പെടലിന്റെ വേദന നിറഞ്ഞ ഗുരുവിന്റെ ആ ചോദ്യത്തിനു മുന്നില്‍ നടരാജന്‍ അപ്പോള്‍ത്തന്നെ സര്‍വാത്മനാ കീഴടങ്ങി. ഒരു പുതിയ ചരിത്രബന്ധത്തിന് അവിടെ തുടക്കമിടുകയായിരുന്നു.
Read Moreനാടകം എന്ന ഉറപ്പ് – ഡോ.പി.ഹരികുമാര്‍
ലോകത്താകമാനം മൗലികവാദാധിഷ്ഠിത ഭരണവര്‍ഗങ്ങളുടെ പിടിയില്‍പ്പെട്ട് ജനാധിപത്യ സ്ഥാപനങ്ങള്‍ പിടയുന്നകാലം. മനുഷ്യന്‍ എന്ന സംവര്‍ഗത്തിനു മുകളില്‍ മത, ജാതി, ദേശ, ഭാഷാ, വര്‍ണ വ്യക്തിത്വങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കപ്പെടുന്ന പ്രവണതകള്‍. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പില്ലാതിരുന്നവിധം, രാഷ്ട്രീയത്തില്‍ മതങ്ങള്‍ക്ക് പ്രാധാന്യവും അംഗീകാരവും ഏറുന്ന അവസ്ഥ. കള്ളവാഗ്ദാനങ്ങളിലൂടെ വിശ്വാസം പിടിച്ചെടുക്കുന്ന അധികാരിവര്‍ഗം ജനത്തോട് തിരിഞ്ഞുനിന്ന് ‘നിങ്ങളാരാണ്?” എന്ന് ചോദിക്കുന്ന അന്തരീക്ഷം. ഒരു
Read Moreചിന്തിക്കുന്ന തെരുവുകള്‍ നിശ്ചലമാകാന്‍ നിന്നുതരില്ല – ബിജു ജോര്‍ജ്
ഒരു രാജ്യം അവിടെ പിറന്നുവീഴുന്ന ഓരോ ശിശുവിനുവേണ്ടിയുള്ള ഈടുവയ്പാണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവരാണ് നാമെങ്കില്‍ വിദ്യാസമ്പന്നരെന്നും പരിഷ്‌കൃതരെന്നും അഭിമാനിക്കുന്നതില്‍ എന്തുകാര്യം? അഗാധമായ നീതിബോധവും പീഡിതരോടുള്ള സാഹോദര്യവും വ്യക്തിസത്തയ്ക്ക് മുറിവേല്‍ക്കാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഒരിക്കലും അടര്‍ത്തിമാറ്റാനാവാത്ത സമത്വചിന്തയും മുറുകെപ്പിടിക്കുന്നതുകൊണ്ടാണ് ‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍’ എന്ന വിളിപ്പേര് സമ്പാദിച്ചത് എന്ന കാര്യം മറക്കരുത്. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്ത്
Read Moreകറുത്തദ്രവ്യത്തെ കണ്ടെത്തിയോ? – ഡോ. കെ. ബാബു ജോസഫ്
‘കറുത്തദ്രവ്യത്തെ കണ്ടെത്തി; ഇനി നമുക്കതിന്റെ ഗുണവിശേഷങ്ങള്‍ മനസ്സിലാക്കാം, ഈ മട്ടിലുള്ള പ്രസ്താവം…’ ‘കണ്ടെത്തിയോ?’ ‘ഉവ്വ്. കണ്ടെത്തി!’ ‘കാളപെറ്റു; കയറെടുത്തോ’ എന്ന് പറഞ്ഞതുപോലെയാകുമോ? പ്രപഞ്ചശാസ്ത്രത്തിലെ ഒരു പിടികിട്ടാപ്പുള്ളിയാണ് (?) കറുത്തദ്രവ്യം (Dark Matter) എന്ന് പറയുന്ന വസ്തു. അത് യഥാര്‍ത്ഥമാണെന്നും അല്ലെന്നും വാദങ്ങളുണ്ട്. ഈ വിവാദത്തിന്റെ ഏറ്റവും പുതിയ അവസ്ഥ പരിശോധിക്കുകയാണീ കുറിപ്പിന്റെ ഉദ്ദേശ്യം. കറുത്തദ്രവ്യത്തിന്റെ
Read Moreഗാന്ധിമാര്‍ഗം – വിനോദ്കുമാര്‍ കല്ലോലിക്കല്‍
ഗാന്ധി നടന്ന വഴികളിലൂടെ ‘മഹാരാജാസില്‍ നിന്നും മഹാത്മാവിലേക്ക്’ എന്ന ബാനറുമേന്തി ഒരു നീണ്ടയാത്ര. സബര്‍മതി, പോര്‍ബന്തര്‍, സൂറത്ത്, ദണ്ഡി ഉപ്പുതീരം, രാജ്ഘട്ട്, നളന്ദ, ബുദ്ധഗയ എന്നിങ്ങനെ അത് മൂന്നു ഘട്ടങ്ങളായി മുറിഞ്ഞും തുടര്‍ന്നും ചമ്പാരനിലെത്തി. ചമ്പാരന്‍ സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികവേളയിലായിരുന്നു അത്. ദക്ഷിണേന്ത്യയില്‍നിന്ന് എത്തിയ ഒരേയൊരു സംഘം ‘പൊതുതാല്പര്യാര്‍ത്ഥം’ ഉത്തരേന്ത്യയില്‍നിന്ന് ചെറിയ യാത്രാസംഘം ഞങ്ങള്‍ക്കുമുമ്പേ അവിടെ
Read More