വീട്ടിലേക്കുള്ള വഴി – ബോബി ജോസ് കട്ടികാട്

വീട്ടിലേക്കുള്ള വഴി – ബോബി ജോസ് കട്ടികാട്

തമ്പിൽ വലിച്ചുകെട്ടിയ വല പോലെയാണ് വീട്. വിസ്മയിപ്പിക്കുന്ന ആകാശ ഉൗഞ്ഞാലാട്ടങ്ങൾക്കിടയിൽ കാലിടറി വീഴുമ്പോഴുള്ള അവസാനത്തെ അഭയം. ഒരു ദേശം മുഴുവൻ അവരുടെ വീട്ടിലേക്കു മടങ്ങുകയാണ്.


ഞലൃേലമ േമലയാളിക്ക് പരിചയമുള്ള വാക്കാണ്. ആമരസ ീേ യമലെ എന്നാണർത്ഥം. വാഗാ അതിർത്തിയിൽ ഒാരോ സന്ധ്യയിലും സോദരരാജ്യങ്ങളിലെ സൈനികർ ചെയ്യുന്നതുപോലെ, കാറ്റിലാടിയ പതാകകൾ താഴ്ത്തി ആദരപൂർവം പിറകോട്ട് മാറി നിൽക്കുന്ന ചടങ്ങാണിത്. കൂട്ടി, കുറച്ച്, ഹരിച്ച് കഴിയുമ്പോൾ നിങ്ങളുടേതെന്നു പറയുവാൻ ഉറപ്പുള്ള ആ ഏക ഇടത്തിൽ ഒരു ക്വാളിറ്റി ടൈം രൂപപ്പെടുത്താനാവുമോ എന്നുള്ളതാണ് ഇൗ ദിനങ്ങളിലെ ശരിയായ സാധന.


വേലിയോളമുള്ള ഒാന്തിന്റെ ഒാട്ടമായും ചട്ടിക്കുള്ളിലേക്കുള്ള ചെമ്മീന്റെ തുള്ളലായും ഞെട്ടറ്റ പഴത്തിന്റെ ചുവടായുമൊക്കെ കാരണവ•ാർ കൈമാറിയിരുന്ന പഴഞ്ചൊല്ലുകൾ ഇൗ ചെറിയ വീടിന്റേയും തൊടിയുടേയും കഥ തന്നെയായിരുന്നു.


കുറേക്കൂടി ചെറിയ കാര്യങ്ങളിലേക്ക് ഏകാഗ്രമാവുക, അതിലേക്ക് സ്നേഹവും അവബോധവും സന്നിവേശിപ്പിക്കുക. അത്രയൊന്നും ഒാടിത്തീർക്കാനില്ലെന്നും ഇനിയൊന്നും വെട്ടിപ്പിടിക്കേണ്ടതില്ലെന്നും ആരോ പയ്യാരം പറയുന്നുണ്ട്. നിസ്സാരമെന്ന – ഠൃശ്ശമഹ  പട്ടികയിൽപ്പെട്ട ചിലതിനെ കുലീനവും അഗാധവുമായി പരിവർത്തനം ചെയ്യുക. ആശ്രമബോധം പോലെയുള്ള ഒന്നിനെ രൂപപ്പെടുത്താനുള്ള ചുവടുവയ്പ്പായി ഇൗ കാലത്തെ ജ്ഞാനസ്നാനപ്പെടുത്താവുന്നതാണ്.


ജർമ്മനിയിലെ അൾട്ടോറ്റിങ്ങിലുള്ള ഒരു പുരാതന ആശ്രമത്തിലെ ആ കുടുസ്സുമുറി ഒാർക്കുന്നു. ദീർഘമായ 42 വർഷക്കാലം മണിനാദം മുഴങ്ങുമ്പോൾ കിളിവാതിൽ തുറന്ന് സന്ദർശകരുടെ ആവശ്യങ്ങൾ ആരാഞ്ഞിരുന്നു ഒരാൾ. പിന്നീട് വിശുദ്ധനായി വിളിക്കപ്പെട്ട കൊൺറാഡ് എന്ന കപ്പൂച്ചിൻ സന്യാസിയായിരുന്നു അത്. അതിന്റെ ഭിത്തിയിൽ ഒരു ചെറുനാരങ്ങയുടെ വലിപ്പമുള്ള സുഷിരമുണ്ട്. മുട്ടി•േൽ നിന്നു നോക്കിയാൽ അതിലൂടെ ദേവാലയത്തിന്റെ അൾത്താര കാണാം. ചെയ്തിരുന്നതും ചെയ്യാവുന്നതും ഒന്നു മാത്രമായിരുന്നു- അതിഥികളെ കേൾക്കുക, കിളിവാതിൽ അടയുമ്പോൾ അവരുടെ ആകുലതകളെ ചങ്കിലേറ്റി നിലവിളിച്ചു പ്രാർത്ഥിക്കുക. മരിക്കുന്നതിന്റെ തലേരാവിൽ പോലും അയാളുടെ ശീലങ്ങൾക്കു മാറ്റമുണ്ടായിരുന്നില്ല. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ആ കുടുസുമുറിയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചിട്ടുണ്ട് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഫലകം ചുവരിൽ കാണാം.


ഇവരെക്കണക്കുള്ള സുകൃതികളായിരുന്നു നമുക്കു ചുറ്റും എക്കാലത്തും. തൊടിയിലെ ചെടികളെ പരിചരിച്ചും എരുത്തിലെ പൈക്കളെ കുളിപ്പിച്ചും കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിച്ചും തെല്ലു നേരം കിട്ടുമ്പോൾ ഭംഗിയുള്ള ചില ഒാർമ്മകൾ പങ്കു വച്ചും കുളിച്ചു കയറി വരുമ്പോൾ നെറുകെയിൽ രാസ്നാദിപ്പൊടിയിട്ടും മാറിപ്പോവുന്ന പുതപ്പ് ഒന്നുകൂടി വലിച്ചിട്ടും വൈകിയുറങ്ങി നേരത്തെയുണർന്നും ചിലരൊക്കെ ഇൗ വീടകങ്ങളിൽ ഒന്നിന്റേയും മേനി നടിക്കാതെയും കവിതയിൽ പൊലിപ്പിക്കാതെയും സമാധാനത്തിൽ ജീവിച്ചിരുന്നു. അവരുടെ ഹൃദയഭൂമിയിലേക്കുള്ള അതിർത്തികളാണ് ഇപ്പോൾ താനെ തുറന്നുകിട്ടുന്നത്.


കാര്യമായ പകിട്ടോ കവിതയോ ഇല്ലാതെ, ചെറിയ കാര്യങ്ങളിൽ ഏർപ്പെട്ട് യാതൊരു അവകാശവാദങ്ങളുമില്ലാതെ നമ്മുടെ ജീവിതത്തെ സമ്പന്നമാക്കിയവർ. കൂട്ടയോട്ടങ്ങളുടെ ഇടയിൽ നമ്മൾ കാണാതെ പോയതും അകന്നു പോയതും ഇത്തരം ലളിതമായ ചില ഗാർഹികചാരുതകളിൽ നിന്നായിരുന്നു. ഇത് മടങ്ങിവരാനുള്ള നേരമാണ്.


സബാറ്റിക്കൽ അവധി എന്നൊരു രീതി വിദേശ രാജ്യങ്ങളിലുണ്ട്.യഹൂദരുടെ സാബത്താചരണം  എന്ന സങ്കല്പത്തിൽനിന്നാണ്  നൂറു ശതമാനം സെക്കുലർ ആയി പിന്നീട് മാറിയ  ആ പദം രൂപപ്പെട്ടത്.ഒാരോ ഏഴാം വർഷവും ദീർഘവിശ്രമത്തിനായി അവസരം  കൊടുത്തിരുന്ന രീതിയായിരുന്നു അത്.ഒരു സർഗാത്മക ഇടവേളയായിട്ടാണ് ഇക്കാലത്തെ   പരിഗണിക്കുന്നത്. മണ്ണിനെ പോലും ആ ആണ്ടിൽ കിളക്കാതെ വിടണമെന്നായിരുന്നു രീതി.അപ്രതീക്ഷിതമായി ലഭിച്ച ഒരു സാബത് അവധിയായി ലോക്ഡൗൺ ദിനങ്ങളെ ഒന്നു ഗണിച്ചാൽ നല്ലതായിരിക്കും.


വിശ്രമത്തെ ഒരു ചികിത്സാരീതിയായി  വൈദ്യശാസ്ത്രത്തിന്റെ പിതാവായ  ഹിപ്പോക്രാറ്റസ് പോലും പരാമർശിച്ചിട്ടുണ്ട്.   വല്ലാതെ മുറുകിപ്പോയ  തന്ത്രികളുള്ള വാദ്യോപകരണം പോലെയാണ് നമ്മുടെ വർത്തമാന ജീവിതം.ആദ്യമൊക്കെ നിരന്തരം വേല ചെയ്യുക എന്നതു തന്നെ ഒരു ലഹരിയായി അനുഭവപ്പെട്ടേക്കാം.എന്നാലും മണ്ണിനോ മനുഷ്യനോ ഇൗ കളി അധികം നീട്ടിക്കൊണ്ടുപോകാനാവില്ല. ഉറ്റവരെ കൺനിറയെ കാണാൻ മാത്രമല്ല അവനവനിലേയ്ക്ക് ഒന്ന് പാളിനോക്കാനും ഇൗ ദിനങ്ങൾ ഉപകാരപ്പെട്ടേക്കും. ആ അർത്ഥത്തിൽ ആരംഭത്തിൽ സൂചിപ്പിച്ച ഞലൃേലമ േഎന്ന പദത്തിന് കുറച്ചുകൂടി മുഴക്കമുണ്ടാകുന്നു.


വലിയൊരു തെറ്റിദ്ധാരണയിലാണ്  ജീവിതത്തിന്റെ ഭ്രമണം.ആരെയൊക്കെയോ വലം ചുറ്റി ജീവിക്കുന്നുവെന്ന് കരുതുന്നത് കൊണ്ട് സ്വയം കണ്ടെത്താനും  പ്രകാശിക്കാനും നേരമില്ലായിരുന്നു.അപരന്റെ  മുന്തിരിത്തോപ്പുകൾക്ക് കാവൽനിന്ന് സ്വന്തം തോട്ടം പരിപാലിക്കാൻ  കഴിയാതെപോയി എന്ന ഉത്തമഗീതത്തിലെ  പ്രണയിനിയുടെ  സങ്കടംപോലെ.ഒരു ഫ്ലൈറ്റ് യാത്രയിൽപ്പോലും എയർഹോസ്റ്റസ് നിങ്ങളോടിത് പറയാൻ ശ്രമിക്കുന്നുണ്ട്: “അപകടമുണ്ടായാൽ കുട്ടികളെ ഒാക്സിജൻ മാസ്ക്  ധരിക്കാൻ സഹായിക്കുന്നതിന് മുൻപ് നിങ്ങൾ അത് സ്വയം അണിഞ്ഞെന്ന് ഉറപ്പു വരുത്തണമെന്ന്”.ജീവിക്കാനുള്ള ഒരു മിനിമം  ഗ്യാരണ്ടി അവനവനോട് ആദരവും തൃപ്തിയും  പുലർത്തുക എന്നുള്ളതാണ്.


അത്ര പ്രിയങ്കരമായി ലഭിച്ച ഒഴിവുദിനങ്ങളൊന്നുമല്ല ഇതെന്നറിയാം.ഒത്തിരി ഭീതികൾ,അനിശ്ചിതത്വങ്ങൾ ഒക്കെ വീടിന് പുറത്തു ചൂളംകുത്തി നിൽപ്പുണ്ട്.ഞമിറ്യ ജമൗരെവ തന്റെ ‘ലാസ്റ്റ് ലെക്ചറിൽ’ പറയുന്നതുപോലെ ചീട്ടുകളിയിൽ കശക്കിക്കിട്ടുന്ന കാർഡു കണക്കാണ് ഒാരോരുത്തരുടെയും ജീവിതം.എപ്പോഴും നല്ല കൈ കിട്ടണമെന്ന് ശഠിക്കാനാവില്ല .എന്നാൽ അതിന്റെ പേരിൽ സങ്കടപ്പെട്ടിരിക്കാനുമാവില്ല. കൂട്ടത്തിലേറ്റവും നല്ല ചീട്ടെടുത്തു കളി തുടരേണ്ടതുണ്ട്. കുറച്ചു പ്രസാദവും   ഭാവനയുമുണ്ടെങ്കിൽ എന്തിനെയും  മനോഹരമാക്കാവുന്നതേയുള്ളൂ.