സാഹിത്യത്തിനു നൊബേൽ പുരസ്കാരം നേടിയ കൂറ്റ്സീയുടെ യൂറോപ്യൻ നവോത്ഥാന സംസ്കാര വിമർശനകഥ പോൾ തേലക്കാട്ട്

“”യേശുവിന്റെ മരണം” സാഹിത്യത്തിനു aനൊബേൽ പുരസ്കാരം നേടിയ കൂറ്റ്സീയുടെ യൂറോപ്യൻ നവോത്ഥാന സംസ്കാര വിമർശനകഥ പോൾ തേലക്കാട്ട് മരണത്തെ മറികടക്കുന്ന എഴുത്ത്


“”എഴുത്തിന്റെ ഏറ്റവും വലിയ ശത്രു മരണമായിരിക്കാം, എന്നാൽ എഴുത്താണു മരണത്തിന്റെ ശത്രു.” സാഹിത്യത്തിനു  നൊബേൽ സമ്മാനം ലഭിച്ച ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ജോൺ മൈക്കിൾ കൂറ്റ്സീ 2020-ൽ എഴുതിയ “”യേശുവിന്റെ മരണം” മരണത്തിൽനിന്ന് എഴുത്തിനെ സംരക്ഷിക്കുന്ന സാഹിത്യകാരന്റെ ശ്രമമാണ്. യേശുവിനെക്കുറിച്ച് അദ്ദേഹം എഴുതുന്ന മൂന്നാമത്തെ പുസ്തകമാണിത്. 2013-ൽ “”യേശുവിന്റെ ബാല്യം” പ്രസിദ്ധീകരിച്ചു; 2017-ൽ യേശുവിന്റെ സ്കൂൾ കാലഘട്ടവും.” മൂന്നാമത്തേതു യേശുവിന്റെ മരണം. കൂറ്റ്സീയുടെ എഴുത്തിന്റെ തനിമ താൻ ജീവിക്കുന്ന സംസ്കാരത്തിന്റെ അടിയിൽ നിലകൊള്ളുന്ന സാഹിത്യകൃതികളിലും പുരാണങ്ങളിലും ഉപമകളിലും കഥകളിലും വീണ്ടും വീണ്ടും ഇറങ്ങിനിന്ന് അവയിൽ നിന്നു പ്രചോദനം സ്വീകരിച്ച് എഴുതുകയാണ്. യേശുവിനെക്കുറിച്ചു മൂന്നു കൃതികൾ രചിച്ച അദ്ദേഹം കൈ്രസ്തവനാണോ? അദ്ദേഹം പറഞ്ഞു, “”ദൈവാനുഗ്രഹത്തെക്കുറിച്ചു പറഞ്ഞാൽ ദുഃഖത്തോടെ പറയട്ടെ “”ഞാൻ കൈ്രസ്തവനല്ല, ഇനിയും ആയിട്ടില്ല.” അദ്ദേഹത്തിന്റെ മുൻഗാമിയായി അദ്ദേഹം കാണുന്നതു കാഫ്കയെയാണ്. കാഫ്ക തന്റെ ഡയറിയിൽ എഴുതി: “”ബൈബിളിന്റെ താളുകൾ എന്റെ മുമ്പിൽ ചിറകടിക്കുന്നില്ല.” പക്ഷേ, യഹൂദനായ അദ്ദേഹത്തിന്റെ കഥകളുടെ പിന്നാമ്പുറത്തു ബൈബിൾ സാന്നിദ്ധ്യമുണ്ട്. കാഫ്ക എഴുതി: “”പ്രാചീന കണ്ണുകളോടെ നോക്കിയാൽ ചോദ്യം ചെയ്യപ്പെടാത്ത സത്യം… ശാരീരിക വേദന മാത്രമാണ്.”


നവോത്ഥാനത്തിന്റെ പീഡനസംസ്കാരം


ശരീരത്തിന്റെ വേദനയിൽ പിടഞ്ഞു മരിക്കുന്ന ഒരു പത്തു വയസ്സുകാരൻ അനാഥന്റെ സഹനസത്യമാണു കൂറ്റ്സീ നമ്മോടു പറയുന്നത്. മനുഷ്യജീവിതത്തിന്റെ മിത്തിക്കൽ രൂപമായവൻ പീഡനത്തിനു വിധേയമായി മരിക്കുന്ന കഥയ്ക്ക് ഒരു സാംസ്കാരികമാനമെടുക്കുന്നു – അതു യേശുവിന്റെ മരണകഥയായി മാറുന്നു. 1987-ൽ ജെറുസലേമിൽ സമാധാനസമ്മാനം സ്വീകരിച്ചുകൊണ്ടു പ്രസംഗിച്ചപ്പോൾ അദ്ദേഹം തന്നെ നേരിട്ട ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന്റെ പീഡനചരിത്രം നിലകൊള്ളുന്നു എന്നു പറയുന്നു. ജർമൻവംശജനായ പിതാവിനു ആഫ്രിക്കൻ വംശജയായ അമ്മയിൽ പിറന്നവനാണു കൂറ്റ്സീ. ആ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: “”അക്രമാസക്തമായ ഭൂതങ്ങളുടെ ലോകത്തിൽനിന്നു യാഥാർത്ഥ്യത്തിലേക്കു നാം എങ്ങനെ കടക്കും?” ഇൗ കടങ്കഥയുടെ കുരുക്കാണു സെർവാന്റസ് ഡോൺ ക്വിയോട്ടെയിൽ വളരെ ലളിതമായി അഴിക്കുന്നത്. “”ചൂടും പൊടിയും ക്ഷീണവും നിറഞ്ഞ അവസ്ഥയിൽനിന്നു ലമാഞ്ച സ്വപ്നമണ്ഡലത്തിലേക്കു സങ്കല്പനിശ്ചയത്തിൽ കടക്കുന്നു.” ഇൗ സങ്കല്പലോകം കണക്കാക്കുന്ന ശാസ്ത്രബുദ്ധിയുടെയോ ഗണിതബോധത്തിന്റെയോ അല്ല. അതു സിംഹവും കുഞ്ഞാടും ഒന്നിച്ചുവസിക്കുന്ന ആത്മീയമൂല്യങ്ങളുടെ ലോകമാണ്. മഷികൊണ്ട്എഴുതിയുണ്ടാക്കിയ കഥാപാത്രങ്ങൾ. ക്വിയോട്ടെയെ നാം എങ്ങനെ മനസ്സിലാക്കും? “”ഡോൺ ക്വിയോട്ടെയുടെ വായനക്കാർക്കും സെർവാന്റസിന്റെ വീരപുരുഷൻ മിഥ്യയുടെ പിടിയിൽ ഭ്രാന്തനായവനോ അതോ ബോധപൂർവം ആ കഥാപാത്രത്തെ സങ്കല്പത്തിൽ ജീവിച്ചവനോ, അതോ മിഥ്യയുടെയും ആത്മാവബോധത്തിന്റെ അവസ്ഥകൾ പ്രവചനാതീതമായി മാറി മാറി മനസ്സു മിന്നിമറഞ്ഞുകൊണ്ടിരിക്കുകയായിരുന്നവനോ എന്നു നമുക്ക് അറിയാനാവില്ല.” ക്വിയോട്ടെയുടെ പ്രേമഭാജനമായ ദുൾചിനെയ യഥാർത്ഥമാണോ വെറും കല്പിതമാണോ എന്നു ചോദിച്ചപ്പോൾ ക്വിയോട്ടെ നല്കിയ ഉത്തരം ഇതായിരുന്നു: “”അവൾ ലോകത്തിലുണ്ടോ ഇല്ലയോ, അവൾ സാങ്കല്പികമാണോ അല്ലയോ എന്നു ദൈവത്തിനറിയാം. തെളിവുതേടി ഇത്തരം കാര്യങ്ങൾ അധികം വലിച്ചുനീട്ടണ്ട. ആ മഹതിയെ ഞാൻ പ്രസവിച്ചതല്ല, ഞാൻ ജീവൻ കൊടുത്തതുമല്ല.”


കൂറ്റ്സീ നവോത്ഥാന കാലഘട്ടത്തിന്റെ സാഹിത്യകാരനല്ല. റിയലിസത്തിന്റെ ഭാഷ കൊളോണിയൽ അധിനിവേശത്തിന്റെയും അധിനിവേശയുഗത്തിന്റെയും പ്രത്യേകതയാണ്. ഒരു മദ്ധ്യവർഗ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ചിന്തകനും എഴുത്തുകാരനുമാണദ്ദേഹം. കിരാതമായ ഭരണകൂടങ്ങളെയാണു നവോത്ഥാനം സംരക്ഷിച്ചത്. അറിവിന്റെ ധീരതയുടെ സംസ്കാരം ജീവിതത്തെ ഗണിതശാസ്ത്രത്തിൽ തളച്ചിട്ടു. അതുകൊണ്ടുതന്നെ താക്കരെ, എലിയട്ട്, ഡിക്കൻസ് എന്നിവരല്ല ഡാനിയൽ ഡെഫോ, ഡസ്റ്റോവ്സ്കി, ബെക്കറ്റ് എന്നിവരാണ് അദ്ദേഹത്തിന്റെ പിതാമഹ•ാർ. ഉത്തരാധുനികതയുടെ എഴുത്തുകാരൻ ശാസ്ത്രബുദ്ധിയുടെ ആരാധകനല്ല, മറിച്ചു വൈകാരികതയുടെയും യുക്തിക്കതീതമായ ചിന്തയുടെയും ഭാവനയുടെയും സാഹിത്യകാരൻ. യുക്തിയുടെ ആധിപത്യം അക്രമത്തിന്റെ രാജത്വമായി മാറിയ ലോകം. ശാസ്ത്രം കീഴടക്കലിന്റെ രാഷ്ട്രീയമായി.


അഭയമില്ലാത്ത അനാഥൻ


“”യേശുവിന്റെ മരണം” എന്ന കഥയിൽ യേശു എന്ന പേരുള്ള ആരുമില്ല. ആ പേരുപോലുമില്ല. ഇതു യേശുവിനെക്കുറിച്ചുള്ള മൂന്നാമത്തെ കഥയാണ്. മൂന്നിടത്തും കഥ പറയുന്നതു സിമോൺ എന്ന മദ്ധ്യവയസ്കനാണ്. അയാൾക്ക് ഒരു കുട്ടിയെ കിട്ടുന്നു, കുട്ടിയുമായി നോവില്ല എന്ന സ്പാനിഷ് പട്ടണത്തിലേക്കു വരുന്നു. ആ നഗരത്തിലേക്ക് അത്യധികമായ സാങ്കേതികവിദ്യകളൊന്നും കടന്നുവന്നിട്ടില്ല. ആദർശപൂർണമായ തത്ത്വചിന്തയും അത്ര യുക്തിഭദ്രമല്ലാത്ത ഗണിതശാസ്ത്രത്തിന്റെ താരകപഠനവുമുള്ള ലോകം. സിമോൺ ഡേവിഡിന് ഒരു അമ്മയെ അന്വേഷിച്ചു കണ്ടെത്തുന്നു. കുട്ടി വലിയ ബുദ്ധിസാമർത്ഥ്യവും പ്രതിഭയുമുള്ളവനാണ് എന്നയാൾ മനസ്സിലാക്കുന്നു. നൃത്തം പഠിച്ച അവൻ ഫുട്ബോൾ കളിയിൽ വലിയ കമ്പം കാണിക്കുന്നു. അടുത്തു ഡോ. ജൂലിയോ നടത്തുന്ന അനാഥശാലയുമായി നാട്ടിലെ കുട്ടികളുടെ ടീമിന്റെ ഫുട്ബോൾമത്സരം നടത്തുന്നു. നാട്ടിലെ കുട്ടികളെ അനാഥശാലയുടെ ടീം പൂർണമായി തോല്പിച്ചു. “”നിർദ്ദോഷികളുടെ കൂട്ടക്കൊല”യെന്നാണു നോവലിസ്റ്റ് ആ കളിയെ വിശേഷിപ്പിക്കുന്നത്. ശിശുവായ യേശുവിനെ ലക്ഷ്യംവച്ച ഹേറോദേശ് നടത്തിയ കുഞ്ഞുങ്ങളുടെ കൂട്ടക്കൊലയണ് ഇവിടെ സൂചിതം. പക്ഷേ, ഡേവിഡ് എന്ന കുട്ടി അനാഥശാലയിലേക്കു കളിക്കാൻ വേണ്ടി ചേരാൻ തീരുമാനിക്കുന്നു. അത് എതിർത്തു വളർത്തമ്മയോട് അവൻ പറഞ്ഞു: “”ഞാൻ ഒരു അനാഥനായതുകൊണ്ടും; നിങ്ങളും സീമോണും എന്റെ യഥാർത്ഥ മാതാപിതാക്കളല്ലാത്തതുകൊണ്ടും’‘ പോകുന്നു. ഫുട്ബോളിനുവേണ്ടി അതു ചെയ്യേണ്ട എന്നു പറഞ്ഞവളോട് അവൻ പറഞ്ഞു: “”ഞാൻ ഒരു അപവാദമാണ്. അപവാദമായതുകൊണ്ടു നിയമങ്ങൾ ബാധകമല്ല. ജീവിതം ഫുട്ബോൾ കളിപോലെയാണ്. നിയമങ്ങൾ അനുസരിക്കണം. നിങ്ങളെപ്പോലെ എനിക്കു സംസാരിക്കാനാവില്ല. നിങ്ങളെപ്പോലെ ആകാനും എനിക്കാകില്ല. എനിക്കു ഞാൻ ആകേണ്ടത് ആകണം.” അവൻ ആവർത്തിച്ചു പറഞ്ഞു: “”എനിക്ക് അഭയം വേണം.” ആളുകൾ എന്നോടു തെറ്റു ചെയ്യുമ്പോൾ എനിക്ക് അനാഥശാലയിൽ അഭയം വേണം.” ഡോ. ജൂലിയോയുടേത് “”അഭയത്തിന്റെ തുരുത്താണ്” – ഇരകൾക്ക് അദ്ദേഹം അഭയം നല്കുന്നു. ഡേവിഡ് തന്റെ മാതാപിതാക്കളോടു പറഞ്ഞു: “നിങ്ങൾക്കു കാര്യങ്ങൾ ശരിയാകണം; നിങ്ങൾ എപ്പോഴും പറയുന്നത് അതു ശരിയാണോ, ഇതു ശരിയാണോ എന്നാണ്. അതുകൊണ്ടാണു നിങ്ങൾക്കും ഡോൺ ക്വിയോട്ടയെ ഇഷ്ടമില്ലാത്തത്. അദ്ദേഹം ശരിയല്ല എന്നു നിങ്ങൾ കരുതുന്നു. എനിക്കു ക്വയോട്ടയെ ഇഷ്ടമാണ്, അദ്ദേഹം ശരിയല്ലെങ്കിലും എനിക്ക് ഇഷ്ടമാണ്.” ഡേവിഡ് കട്ടായം പറഞ്ഞു: “”എനിക്കൊരു പുസ്തകവും വായിക്കണ്ട. അവൻ ആ പുസ്തകം മാത്രം വായിക്കുന്നു. അവന് അതു മനഃപാഠമാണ്. അവനു കണക്കു കൂട്ടാൻ അറിയില്ല; അതിനു താത്പര്യവുമില്ല.” കുട്ടികൾക്കായി ചരുക്കിയ ഡോൺ ക്വിയോട്ടെ മാത്രമാണ് അവന്റെ വായന.


പക്ഷേ, എന്താണു വായന? പുസ്തകത്തിനു പറയാനുള്ളതു കേൾക്കലാണത് എന്നു നോവലിസ്റ്റ് പറയുന്നു. അതു കേൾക്കുക, ധ്യാനിക്കുക. ചിലപ്പോൾ പുസ്തകത്തിന്റെ എഴുത്തുകാരുമായി സംഭാഷണത്തിലേർപ്പെടുക. അതിനർത്ഥം ഇൗ ലോകം തിരിച്ചറിയുകയാണ്; ലോകം ആയിരിക്കുന്നതുപോലെ അറിയുക, നിങ്ങൾ ആഗ്രഹിക്കുന്നതുപോലെയല്ല. “”നിങ്ങൾ പുസ്തകത്തിലാണെങ്കിൽ നിങ്ങൾക്കു പുസ്തകം കത്തിക്കാനാവില്ല. നിങ്ങൾ അതിലെ കഥാപാത്രമായാൽ എങ്ങനെ നിങ്ങളെ കത്തിക്കും?'”


പക്ഷേ, ഡേവിഡ് അറിയാത്തതും സാവധാനം മനസ്സിലാക്കുന്നതും അനാഥശാലയുടെ അധിപൻ പുസ്തകവിരോധിയാണ് എന്നതാണ്. അയാൾക്ക് അറിവിലും താത്പര്യമില്ല. അയാൾ ക്വിയോട്ടയ്ക്കെതിരാണ്. സാഹസികതയില്ലാത്ത ജീവിതമാണ് അദ്ദേഹത്തിനു വേണ്ടത്, പൈപ്പ് പണിക്കാരനെപ്പോലെ. ഡേവിഡ് അനാഥാലയത്തിൽ വാർത്തകളില്ലാതെ ജീവിച്ചു. ഡേവിഡ് നൃത്തം പഠിപ്പിച്ച അദ്ധ്യാപികയെ അവിടെ ജോലി ചെയ്തിരുന്ന വേലക്കാരനായ ദെമിത്രി കൊന്നു. അയാൾ പിടിക്കപ്പെട്ടു. ശിക്ഷയിൽ അയാൾ മാനസാന്തരപ്പെട്ടു. മാനസാന്തരം, ഏറ്റുപറച്ചിൽ എന്നീ വാക്കുകൾ നാട്ടിൽ പരിചിതമല്ലാത്തതായിരുന്നു. “”അയാൾ പുതിയ മനുഷ്യനായി, “”സമൂഹത്തോടുള്ള കടപ്പാടു തീർക്കണം” എന്നു പറയുന്നു. ഇനി ആരെയും കൊല്ലില്ല, അയാളുടെ ഭ്രാന്തു മാറി. ഡേവിഡിന്റെ ഉത്തമശിഷ്യനായി ദെമിത്രി മാറി. ദെമിത്രി ഡസ്റ്റോവ്സ്കിയുടെ കരമസോവ് സഹോദര•ാരിൽ മൂത്തവനും കൊലപാതകിയും മാനസാന്തരപ്പെട്ടവനുമാണ്. പൂർവസാഹിത്യകൃതികളിലെ കഥാപാത്രങ്ങളാണ് ഇവിടെയും പ്രത്യക്ഷപ്പെടുന്നത്. യേശു ഡേവിഡിന്റെ വംശക്കാനാണല്ലോ. ഇൗ കഥയിൽ ഡേവിഡാണു ക്വിയോട്ടെ.


ക്വിയോട്ടെയുടെ പതിപ്പ്


ഡേവിഡ് ക്വിയോട്ടെയുടെ പുതിയ പതിപ്പാണ്. അവൻ ക്വിയോട്ടെയുടെ കഥകൾക്കു പുതിയ രൂപങ്ങൾ നല്കുന്നു. ക്വിയോട്ടെയുടെ ലോകയാത്രയിലെ സന്തതസഹചാരിയായ കുതിരയെ എന്തു വിലയ്ക്കു വില്ക്കും എന്നൊരാൾ ചോദിക്കുന്നു. “”എണ്ണപ്പട്ട കുതിരകൾ വളരെ വിരളമാണല്ലോ, അതുകൊണ്ട് അതു അമൂല്യമൊന്നുമല്ലല്ലോ, വിലയില്ലാത്തതായി ലോകത്തിൽ ഒന്നുമില്ല.” അപ്പോൾ ക്വിയോട്ടെ പറഞ്ഞു: “”നിങ്ങൾ ലോകം കാണുന്നില്ല. അളവുകൾകൊണ്ടു ലോകം പുതപ്പിച്ച മൂടുപടം മാത്രം നിങ്ങൾ കാണുന്നു. അന്ധനായ മനുഷ്യനു കഷ്ടം!”


ക്വിയോട്ടെയുടെ മുമ്പിൽ ഒരു കുഞ്ഞുമായി ഒരു കന്യക വന്നു. അദ്ദേഹം സ്ത്രീയോടു ചോദിച്ചു: “”കുഞ്ഞിന്റെ പിതാവാരാണ്?” “”എനിക്കു പറയാനാവില്ല, കാരണം ഞാൻ റാമോനും റേമിയുമായി വേഴ്ച നടത്തി.” “”എന്റെ മുമ്പിൽ രണ്ടു പേരെയും കൊണ്ടുവരിക?” ക്വിയോട്ടെ ചോദിച്ചു: “”ആരാണു കുഞ്ഞിന്റെ അച്ഛൻ?” രണ്ടു പേരും നിശ്ശബ്ദരായി. “”കുളിക്കാനുള്ള പാത്രം കൊണ്ടുവരിക, വെള്ളം നിറയ്ക്കുക.” കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റി വെള്ളത്തിൽ ഇട്ടു. “”കുഞ്ഞിന്റെ അച്ഛൻ കടന്നുവരട്ടെ.” അവർ രണ്ടു പേരും വന്നില്ല. കുട്ടി വെള്ളത്തിൽ മുങ്ങി മരിച്ചു. “”നിങ്ങൾക്കുദുരിതം” എന്നു മാത്രം ക്വിയോട്ടെ പറഞ്ഞു. ബൈബിളിൽ സോളമന്റെ ചരിത്രത്തിലെ രണ്ടു വേശ്യകളുടെ കഥയാണ് ഇൗ പുതിയ പതിപ്പിന്റെ  ആദിലിഖിതം.


ചികിത്സ കിട്ടാത്ത ആശുപത്രി


ഇടുപ്പുകളിൽ നീരുവച്ചു സന്ധികൾ അനക്കാനാവാതെ ഡേവിഡ് ആശുപത്രിയിലാകുന്നു. ആശുപത്രിയിൽ ഡോക്ടർ കാർളോസ് ഡേവിഡിനെ ചികിത്സിക്കുകയാണോ അദ്ദേഹത്തിന്റെ രോഗസിദ്ധാന്തം അവനിൽ പരീക്ഷിക്കുകയാണോ എന്നു വ്യക്തമല്ല. “”തന്നിലെ ശബ്ദം താൻ മരിക്കുകയാണ്” എന്നു പറയുന്നു എന്നാണു ഡേവിഡ് പറയുന്നത്. അദ്ദേഹത്തിന്റെ വളരെ വിരളമായ ഗ്രൂപ്പ് രക്തം കൊണ്ടുവന്നു കുത്തിവയ്ക്കാനുള്ള നടപടി നീളുന്നു. ഡേവിഡിനു കൂട്ടായി ദെമിദ്രി മാത്രമല്ല, അവന്റെ പഴയ കൂട്ടുകാരൻ ബോളിവർ എന്ന പട്ടിയുമുണ്ട്. ദെമിദ്രി പറഞ്ഞു: ഡേവിഡ്, “”എന്റെ ഗുരുവാണ്, ഞാൻ അവന്റെ എളിയ ദാസനാണ്.” ബോളിവറിനെക്കുറിച്ചു ഡേവിഡ് പറഞ്ഞു: “”അവൻ എന്റെ കാവൽക്കാരനാണ്.” ഡേവിഡ് മരിച്ചാൽ അവനെ താരങ്ങളുടെ ഇടയിലേക്കു തർജ്ജമ ചെയ്യുമെന്ന് അവൻ വിശ്വസിക്കുന്നു.


ആശുപത്രിയിൽ കിടക്കുന്ന ഡേവിഡ് പഴയ പരിചയക്കാരനോടു ചോദിച്ചു: “”എന്റെ ചെയ്തികളെക്കുറിച്ച് ആരാണു പുസ്തകമെഴുതുന്നത്? എഴുതാമോ?” “”നിനക്ക് ആഗ്രഹമാണെങ്കിൽ എഴുതാം, ഞാൻ എഴുത്തുകാരനല്ലെങ്കിലും.” നോവില്ല സ്കൂളിൽ ഉണ്ടായിരുന്നതും, അവിടെനിന്നു ദുർനടപ്പുകാരുടെ സ്കൂളിലേക്കു മാറിയതും, അവിടെ നിന്നു രക്ഷപ്പെട്ടതും, ഡാൻസ് അക്കാദമിയിൽ വന്നതും എല്ലാം എഴുതാം. അനാഥശാലയുടെ കാര്യങ്ങൾ വിട്ടുകളയാം. പിന്നെ ആശുപത്രിയിൽ വന്ന കാര്യങ്ങൾ. “”എന്റെ ഏറ്റവും നല്ല കാര്യങ്ങൾ ഏതാണ്, നൃത്തമായിരുന്നോ?”  “”നിന്റെ നൃത്തങ്ങൾ ആളുകളുടെ കണ്ണു തുറപ്പിച്ചു.” “”ഒരു വീരപുരുഷനു വേണ്ടത്ര കാര്യങ്ങൾ ഇല്ല.” “”നീ എത്രയോ പേരെ രക്ഷിച്ചു, ഡോൺ ക്വിയോട്ടെയുടെ സഹായത്തോടെ.” “”നീ ക്വിയോട്ടെയുടെ സാഹസങ്ങൾ പൂർത്തിയാക്കി. നീ ക്വിയോട്ടെ ആയിരുന്നു.”


ഡേവിഡ് മരിച്ചു. മരണശേഷം വളർത്തച്ഛനും അമ്മയും വീട്ടിലെത്തിയപ്പോൾ ബൊളിവർ പ്രത്യക്ഷനായിരുന്നു. പട്ടിയെ കണ്ടെത്താൻ പരസ്യവും അന്വേഷണവും നടത്തലായി. ആ പട്ടി ആരുടെയുമായിരുന്നില്ല. അതു തിരിച്ചുപോയി. ഡേവിഡിന്റെ ശൂന്യമായ ശവമഞ്ചം അവർ തിരുശേഷിപ്പാക്കി. വാൽനക്ഷത്രം നമ്മളെ സന്ദർശിച്ചു എന്നവർ വിശ്വസിച്ചു. അവന്റെ സുഹൃത്തുക്കൾ ചേർന്നു “”ഡേവിഡിന്റെ കർമങ്ങളും വാക്കുകളും” എന്ന സ്റ്റേജ് ഷോ നടത്തി. പ്രസിദ്ധനായ അവൻ ആഘോഷവിഷയമായി.  


അവന്റെ പഴയ അദ്ധ്യാപിക അവന്റെ പുസ്തകവുമായി വളർത്തു മാതാപിതാക്കളെ കാണാൻ വന്നു. സിമോൺ ചോദിച്ചു: “”എന്തായിരുന്നു ഡേവിഡിന്റെ സന്ദേശം?” അവർ പറഞ്ഞു: “”ധീരനായിരുന്നു, എതിർപ്പുകളിലും പ്രയാസങ്ങളിലും ഉല്ലാസവാനായിരുന്നു. അതാണ് അവന്റെ സന്ദേശം.” അവന്റെ പുസ്തകം