മഹാമാരിക്കൊപ്പം തുടർ ഭൂചലനവും – ഡോ. സുനിൽ പി. എസ്.

ഒാരോ നിമിഷവും ഇന്ത്യയുൾപ്പെടെ ഭൂമിയുടെ പല ഭാഗങ്ങളിലായി നിരവധി തവണ ഭൂചലനങ്ങൾ അഥവാ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ലോകത്ത് ഒാരോ ദിവസവും ചെറുതും വലുതുമായി ആയിരക്കണക്കിന് ഭൂചലനങ്ങൾ ഉണ്ടാകുന്നുണ്ടെന്നു പറഞ്ഞാൽ അത് ഒരു പക്ഷേ, അതിശയോക്തിയായി തോന്നാം. എന്നാൽ അതാണ് സത്യം.


കഴിഞ്ഞ നാലു മാസത്തിനുള്ളിൽ ഇഛഢകഉ19 മഹാമാരി പോലെതന്നെ ഭാരതത്തിന്റെ തലസ്ഥാന നഗരിയെയും പ്രാന്തപ്രദേശങ്ങളെയും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയും ഒന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു സംഭവവികാസമാണ് ഇൗ പ്രദേശങ്ങളിൽ തുടർച്ചയായി അനുഭവപെട്ടുകൊണ്ടിരിക്കുന്ന ഭൂചലനങ്ങൾ. ഇത്തരം തുടർ ഭൂചലനങ്ങൾ ദില്ലിയിലും പ്രാന്തപ്രദേശങ്ങളിലും ഉടൻതന്നെ വലിയൊരു നാശം വിതയ്ക്കാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന് ഭൗമശാസ്ത്ര രംഗത്തും ഭരണതലത്തിലും ആശങ്ക ഉണ്ടാക്കുന്നതരത്തിലുള്ള ചർച്ചകൾക്കും വിശകലനങ്ങൾക്കും ആരംഭം കുറിച്ച് കഴിഞ്ഞു. ഇതിനുള്ള പ്രധാന കാരണങ്ങൾ, കഴിഞ്ഞ നാല് മാസമായി ദില്ലിയിലും പ്രാന്തപ്രദേശങ്ങളിലുമായി തീവ്രത 2 മുതൽ 4.7 വരെ രേഖപ്പെടുത്തിയിട്ടുള്ള 30 ഒാളം തുടർ ഭൂചലനങ്ങൾ തന്നെയാണ് കൂനിൻമേൽ കുരുവെന്നപോലെ മഹാമാരിയോടൊപ്പം ഇപ്പോഴത്തെ കൂടുതലായുള്ള ആശങ്കക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇത്തരം തുടർചലനങ്ങൾ വലിയൊരു ഭൂകമ്പത്തിന്റെ മുന്നോടി ആയേക്കാമെന്നും എന്നാൽ ഇത്തരം തുടർചലനങ്ങളിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നുമുള്ള രണ്ടഭിപ്രായങ്ങൾ അന്തർദേശീയ ശ്രദ്ധ നേടിയിട്ടുള്ള പല ദേശീയ ഭൗമശാസ്ത്രജ്ഞരും, നാഷണൽ സെന്റർ ഫോർ സീസ്മോളജി അധികൃതരും പങ്കുവയ്ക്കുന്നുണ്ടെങ്കിലും  സുരക്ഷാ തയ്യാറെടുപ്പുകളും മുൻകരുതൽ നടപടികളും വളരെ പ്രാധാന്യത്തോടെതന്നെ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത ഇവരാരും തള്ളിക്കളയുന്നില്ല. കാരണം, ശാസ്ത്രം ഇത്രയ്ക്കും പുരോഗമിച്ചിട്ടും ലോകത്തൊരിടത്തും പ്രകൃതിക്ഷോഭങ്ങളിൽ ഏറ്റവും മാരകമായ ഭൂചലനം കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞിട്ടില്ലെന്നുള്ള വസ്തുതതന്നെ.


വിവിധതര ഭൂചലനം : കാരണങ്ങളും സിദ്ധാന്തവും


ഭൂമി സൂര്യനെ വലം വയ്ക്കുന്നുണ്ടെന്നും, സ്വയം സാങ്കൽപ്പിക അച്ചുതണ്ടിൽ കറങ്ങുന്നുണ്ടെന്നുമുള്ള കാര്യങ്ങൾ നമുക്കേവർക്കും അറിവുള്ളതാണെങ്കിലും, മേല്പറഞ്ഞ ചലനങ്ങൾ കൂടാതെ ഭൂമിയുടെ പുറംപാളികൾ (ഘശവേീുെവലൃശര ജഹമലേ)െ അഥവാ ഫലകപാളികളികൾ (ഠലരീേിശര ജഹമലേ)െ നിരന്തരം പല ദിശകളിൽ വളരെ സാവധാനമായി, അതായത് മില്ലിമീറ്ററിൽ തുടങ്ങി സെന്റിമീറ്ററുകളോളംവരെ എന്ന നിരക്കിൽ ചലിച്ചുകൊണ്ടിരിക്കുകയാണെന്നുള്ള വസ്തുത ഒരു പക്ഷേ വളരെ കുറച്ചുപേർക്കേ അറിവുണ്ടാകുകയുള്ളു. ത•ൂലം വർഷങ്ങളുടെ ഇടവേളകളിൽ, ഫലകങ്ങളുടെ അതിർവരമ്പുകളിലോ അല്ലെങ്കിൽ സാമാന്യം ദുർബലമായ ഭൗമോപരിതല പ്രദേശങ്ങളിലോ അവിചാരിതമായി വളരെ വേഗത്തിൽ പ്രകമ്പനം കൊള്ളുകയോ ചലിക്കുകയോ ചെയ്യുമ്പോളാണ് ഭൂചലനങ്ങൾ എന്ന ഭൗമപ്രതിഭാസം ഉണ്ടാകുന്നത്. ത•ൂലം ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിൽ (ഒ്യുീരലിേൃല) നിന്ന് ഉദ്ഭവിക്കുന്ന ഉൗർജം തരംഗ രൂപത്തിൽ (ടലശാെശര ണമ്ല)െ അതിന്റെ തീവ്രത (ങമഴിശൗേറല) അനുസരിച്ച് എല്ലാ ദിശകളിലേക്കും വളരെ ദൂരം സഞ്ചരിക്കുകയും, തത്ഫലമായി കിലോമീറ്ററുകളോളം അകലെയും ഭൂമികുലുക്കം അനുഭവപ്പെടുകയും ചെയ്യുന്നു. ഭൗമാന്തര്ഭാഗത്തു നടക്കുന്ന താപ സംവഹനവും ഭൂമിയുടെ ഗുരുത്വാകർഷണവുമാണ് ഫലകങ്ങളുടെ ചലനത്തിന് അനുകൂലമായ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ.


ഭൗമാന്തര പ്രക്രിയകൾമൂലം ഭൗമപാളികളുടെ പരസ്പരമുള്ള ചലനങ്ങളാണ് പ്രധാനമായും ഭൂകമ്പങ്ങളുടെ സ്രോതസ് എന്നും, ത•ൂലം ഭൗമോല്പത്തി മുതൽ ഭൂമിയുടെ ഉപരിതലത്തിൽ കലാന്തരങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വൻകരകളുടെയും, സമുദ്രങ്ങളുടേയും രൂപമാറ്റത്തെയും പരിണാമങ്ങളെയും കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന സിദ്ധാന്തമാണ് 1960 കളിൽ ഭൗമശാസ്ത്ര ഗവേഷണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു നാന്ദി കുറിച്ച ഫലക ചലന സിദ്ധാന്തം (ജഹമലേ ഠലരീേിശര ഠവലീൃ്യ). എന്നിരുന്നാലും ഭൂചലനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠന ശാഖക്ക് ഭൂകമ്പശാസ്ത്രം (ടലശാെീഹീഴ്യ) എന്നു വിളിക്കപ്പെടുന്നു. പ്രധാനമായും മൂന്നു തരത്തിലുള്ള ഭൂകമ്പങ്ങളാണുള്ളത്. ഫലകങ്ങളുടെ വിവർത്തന പ്രക്രിയ (ഠലരീേിശര അരശേ്ശശേല)െ മൂലവും, അഗ്നിപർവത സ്ഫോടനങ്ങൾ (ഢീഹരമിശര ഋൃൗുശേീി) മൂലവും, പ്രേരിത ചലനങ്ങൾ (കിറൗരലറ ടലശാെശര അരശേ്ശശേല)െ മൂലവുമാണത്.


ഭൂചലന തീവ്രതയും റിക്ടർ സ്കെയിലും


ഭൂകമ്പത്താൽ സൃഷ്ടിക്കപ്പെടുകയും ഭൂകമ്പ തരംഗങ്ങളായി എല്ലാ ദിശകളിലേക്കും സഞ്ചരിക്കുന്ന ഉൗർജത്തെയാണ് ഒരു ഭൂകമ്പത്തിന്റെ തീവ്രത കൊണ്ട് അല്ലെങ്കിൽ വലിപ്പം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂകമ്പങ്ങളുടെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തെ ഭൂകമ്പമാപിനി (ടലശാെീാലലേൃ) എന്നു വിളിക്കുന്നു. 1935-കളിൽ അമേരിക്കക്കാരനായ ചാൾസ് എഫ്. റിക്ടർ കണ്ടുപിടിച്ച ‘റിക്ടർ സ്കെയിൽ’ എന്ന മാനകം ഉപായോഗിച്ചാണ് ഭൂകമ്പമാപിനികളിൽ രേഖപ്പെടുത്തുന്ന ഭൂചലനത്തിന്റ വിവരണത്തിൽ നിന്ന് ഒരു ഭൂകമ്പത്തിന്റെ തീവ്രത കണ്ടു പിടിക്കുന്നത്. 1 മുതൽ 10 വരെയുള്ള അളവുകളാണ് റിക്ടർ സ്കെയിലിലുള്ളത്. ഏറ്റവും ചെറിയ നിരുപദ്രവകാരിയായ ഭൂകമ്പത്തിന്റെ തോത് റിക്ടർ  സ്കെയിലിൽ ഏറ്റവും കുറവായിരിക്കും. തീവ്രത കൂടുന്നതിനനുസരിച്ച് ഭൂകമ്പത്തിന്റെ ശക്തിയും ആഘാതവും കൂടിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് റിക്ടർസ്കെയിലിൽ 7 എന്ന് രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ ആറിനേക്കാൾ ഏകദേശം 32 ഇരട്ടി തീവ്രതയേറിയതായിരിക്കും. ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും തീവ്രതയേറിയ ഭൂകമ്പത്തിന്റെ അളവ് 1960 ൽ തെക്കേ അമേരിക്കയിലെ ചിലിയിൽ അനുഭവപ്പെട്ട 9.6 തീവ്രതയുള്ള ഭൂകമ്പത്തിനാണ്.

ഇന്ത്യൻ ഭൂചലനങ്ങളും കാരണങ്ങളൂം


ഫലകചലനം തുടങ്ങിയ കാലം മുതൽ ഇപ്പോളും ഭൗമശാസ്ത്രജ്ഞർക്കിടയിൽ വിരുദ്ധാഭിപ്രായം നിലവിലുണ്ടെങ്കിലും അജൈവമായിരുന്ന ആർക്കിയൻ കാലത്തു (ഏതാണ്ട് 400 കോടി വർഷം മുൻപ്) തന്നെ ഫലകങ്ങൾ രൂപപ്പെടുകയും അവയ്ക്കിടയിലുണ്ടായിരുന്ന സമുദ്രങ്ങൾ പിൻവലിഞ്ഞു പുതിയ വൻകരകൾ രൂപപ്പെട്ടതായും ഒട്ടനവധി പഠനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ബൃഹത് വൻകര (ടൗുലൃ ഇീിശേിലിേെ) ആയിരുന്ന പാഞ്ചിയാ (ജമിഴലമ) വിഘടിക്കുകയും, വർഷത്തിൽ ഏകദേശം 9 സെന്റിമീറ്റർ വേഗത്തിൽ ഇന്ത്യൻ ഫലകം വടക്കോട്ടു ചലിക്കുകയും തുടങ്ങി. കാലക്രമേണ, ഇന്ത്യൻ ഫലകം യൂറേഷ്യൻ ഫലകവുമായി കൂട്ടിമുട്ടൽ ആരംഭിക്കുകയും ഇപ്പോളത് വർഷത്തിൽ ഏതാണ്ട് 4 മുതൽ 5 സെന്റിമീറ്റർ വേഗത്തിൽ  സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായി ഇന്ത്യൻ ഫലകത്തിന്റെ വടക്കുഭാഗത്തുടനീളം ഹിമാലയൻ മലനിരകൾ രൂപപ്പെടുകയും വിവർത്തന പ്രക്രിയ മൂലം ഭൂകമ്പങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.


കഴിഞ്ഞൊരു നൂറ്റാണ്ടിലെ ഭൂകമ്പ നിരക്ക് പരിശോദിച്ചാൽ ലോകത്തിൽ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ അധികവും ഇന്ത്യൻ ഫലകത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ (കിറശമി ജഹമലേ ആീൗിറമൃശല)െ ആയിരുന്നുവെന്നു കാണാം. ഇതിൽ പ്രധാനികൾ വിനാശകാരികളും അനേകായിരം കണക്കിന് ആളപായങ്ങൾ ഉണ്ടാക്കിയതുമായ 1950-ൽ 8.6 തീവ്രത രേഖപ്പെടുത്തിയ ആസ്സാം ഭൂകമ്പവും, 2001-ൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഗുജറാത്ത് ഭൂകമ്പവും, 2004 ൽ 9.1 തീവ്രത രേഖപ്പെടുത്തിയ സുമാത്ര ഭൂകമ്പവും, 2015 ൽ 7.8 തീവ്രത രേഖപ്പെടുത്തിയ നേപ്പാൾ ഭൂകമ്പവും ആണ്. ഇതിനു കാരണം രാജ്യത്തിന്റെ 50 % ൽ അധികം പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലകളായ ഇന്ത്യൻ ഫലകാതിർത്തി (ജഹമലേ ആീൗിറമൃ്യ)) മേഖലകളാൽ ചുറ്റപ്പെട്ടുകിടക്കുന്നു എന്നതുതന്നെ. ഇപ്പോളും രാജ്യത്തിന്റെ വടക്കു കിഴക്കൻ പ്രവിശ്യകളും, ഹിമലാലയൻ മലനിര പ്രദേശങ്ങളും ഭാവിയിലും 8 നു മുകളിൽ തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടായേക്കാവുന്ന പ്രദേശങ്ങളായി വിലയിരുത്തപ്പെട്ടിരിക്കുന്നു. ഇതിനു പ്രധാന കാരണം ഇന്ത്യൻ ഫലകത്തിന്റെ (കിറശമി ജഹമലേ) ചലനവും, ത•ൂലം യുറേഷ്യൻ ഫലകവുമായുണ്ടാകുന്ന (ഋൗൃമശെമി ജഹമലേ) നിരന്തരമായ കൂട്ടിയിടിയുമാണ് (ജഹമലേ ഇീഹഹശശെീി). ഇത്തരം ഇന്ത്യൻ ഫലകാതിർത്തിയയിൽ ഉണ്ടായിട്ടുള്ള പ്രധാന ഭൂകമ്പങ്ങൾ കൂടാതെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഉൾപ്രദേശങ്ങളിലും തീവ്രതയേറിയതും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളതുമായ അനേകം ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഭൂകമ്പങ്ങൾ ആണ് 6 നും 7 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയിട്ടുള്ള 1967 ലെ കൊയ്ന, 1993 ലെ ലാത്തൂർ, 1997 ലെ ജബൽപൂർ ഭൂകമ്പങ്ങൾ.


ദില്ലി തുടർ ഭൂചലനങ്ങൾ


വടക്ക്-കിഴക്ക് ഇന്തോഗാംഗറ്റിക് സമതലങ്ങളാലും, തെക്ക് ആരവല്ലി മലനിരകളാലും പടിഞ്ഞാറ് താർ മരുഭൂമിയാലും ഭൂമിശാസ്ത്രപരമായി ചുറ്റപ്പെട്ടു കിടക്കുന്നു. രാജസ്ഥാനിലെ ആരവല്ലി മലനിരകളുടെ വിസ്തൃതിയും വിസ്തീർണ്ണവും പരിഗണിക്കപ്പെടുന്ന പൊതുവേ താഴ്ന്നതരത്തിലുള്ള വടക്കു-കിഴക്കു-തെക്ക്-പടിഞ്ഞാറു ദിശയുള്ള ഡൽഹി മലമ്പ്രദേശങ്ങൾ (ഞശറഴല)െ ഒഴികെ, ഡൽഹിയുടെ ഭൂപ്രകൃതി പൊതുവേ പരന്നതാണ്. ദില്ലി-ഹരിദ്വാർ മലമ്പ്രദേശങ്ങൾ (ഉലഹവശ˗ഒമൃശറംമൃ ഞശറഴല)െ എന്ന് പൊതുവേ അറിയപ്പെടുന്ന ഇൗ മലനിരകളുടെ ഭൂവിജ്ഞാനീയ ഘടനയും, ഇവയുടെ വടക്കുഭാഗത്തായുള്ള ഹിമാലയൻ അതിർത്തികളിൽ ഇന്ത്യൻ-യുറേഷ്യ ഫലകങ്ങളുടെ കൂട്ടിയിടിമൂലം ഉണ്ടാകുന്ന മർദരൂപീകരണവുമായി ബന്ധപ്പെട്ടതാണ് ഡൽഹിക്ക് ചുറ്റുമുള്ള ഭൂകമ്പങ്ങൾ. ഇൗ തുടർ പ്രക്രിയയുടെ പ്രതിഫലനം തന്നെയാണ് രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂകമ്പ അപകടമേഖലയുടെ അളവുകോലായ നാലിൽ (ടലശാെശര ദീില കഢ) സ്ഥിതി ചെയ്യുന്ന ദില്ലി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും കോവിഡ് മഹാമാരിക്കൊപ്പം ജനങ്ങളെയും, ഭൗമശാസ്ത്രജ്ഞരെയും, ഭരണകർത്താക്കളെയും ഒരുപോലെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന തുടർ ഭൂചലനങ്ങൾ. എന്നിരുന്നാലും ഇതുവരെ സംഭവിച്ച തുടർ ഭൂചലനങ്ങളുടെ തീവ്രത പൊതുവേ ചെറിയ തോതിൽ ഉള്ളവയും അധികം അപകടകാരികൾ അല്ലാത്തവയുമായിരുന്നു എന്നത് ആശ്വാസമാണ്.


പല ഭൗമശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും, ഇത്തരം ചെറിയ തോതിലുള്ള ഭൂചലനങ്ങൾ കണ്ടു ഭയപ്പെടേണ്ടതില്ലെന്നും ഒരുപക്ഷേ, ഇത്തരം ചെറിയതോതിലുള്ള തുടർ ചലനങ്ങൾ ഫലകങ്ങളുടെ കൂട്ടിയിടി മൂലം ഉണ്ടായേക്കാവുന്ന ഭൂകമ്പങ്ങളെക്കാളുപരി, കാലികമായവയോ കാലാവസ്ഥാ പ്രേരിതമായവയോ ആണെന്നും ആവർത്തിക്കുന്നുണ്ടെങ്കിലും, ദില്ലി നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും ഭൂമിശാസ്ത്രമായ സ്ഥാനവും മറ്റു ഘടനാ രീതികളും വിലയിരുത്തുമ്പോൾ വലിയൊരു ഭൂകമ്പ സാധ്യത തള്ളിക്കളയാൻ നിർവാഹം ഇല്ലെന്നു തന്നെയാണ് വസ്തുത. അതിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പാണ് ഇക്കഴിഞ്ഞ ജൂലൈ 7-ാം തീയ്യതി ഡൽഹിക്കടുത്തുള്ള ഗുരുഗ്രാമിൽ തീവ്രത 4.7 രേഖപ്പെടുത്തിയ ഭൂചലനം.


കേരളത്തിലെ ഭൂചലന സാധ്യതകൾ


ഭൂകമ്പ അപകട സാധ്യതാ മേഖല മൂന്നിൽ (ടലശാശര ദീില കകക) സ്ഥിതി ചെയ്യുന്ന കേരളത്തെ സംബധിച്ചിടത്തോളം, പൊതുവേ നമ്മെ ബാധിക്കാവുന്ന ഭൂചലനങ്ങൾ എന്ന് പറയുന്നത് കാലാവസ്ഥക്കനുസരിച്ചു ജലസംഭരിണികളിലെ ജലത്തിന്റെ വ്യതിയാനം മൂലം സംഭവിച്ചേക്കാവുന്ന പ്രേരിത ചലനങ്ങളാണ് (ഞലലെൃ്ീശൃ കിറൗരലറ ടലശാെശരശ്യേ).


മഴക്കാലങ്ങളിൽ ജലസംഭരണികളിൽ ശേഖരിക്കപ്പെടുന്ന വെള്ളത്തിന്റെ അളവ് വർധിക്കുന്നതുമൂലം, സംഭരണികളിലും പ്രാന്തപ്രദേശങ്ങളിലും രൂപപ്പെടുന്ന മർദത്തിന്റെ തോത് ക്രമാതീതമായി വർധിക്കുകയോ, അല്ലെങ്കിൽ ജലസംഭരണിപ്രദേശ പ്രതലങ്ങളിൽ കാണപ്പെടുന്ന വിള്ളലുകളിൽക്കൂടി ജലം ഭൂമിക്കുള്ളിലേക്ക് ആഴ്ന്നി