“ബ്ലൂ’ ഉടലുകളും വിഷ്വൽ ക്യാപ്പിറ്റലിസവും – ടി.കെ. സന്തോഷ്കുമാർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോപ്പിയുള്ള പ്രാദേശിക ദിനപത്രത്തിന്റെ എഡിറ്റോറിയൽ ചുമതല വഹിച്ചിരുന്ന തോമസ് ജേക്കബ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ 1994 ലെ ചാരക്കേസുമായി ബന്ധപ്പെട്ട് പങ്കുവച്ച മാധ്യമാനുഭവം ദൃശ്യമാധ്യമസന്ദർഭത്തിലും പ്രസക്തമാണ്.
ചാരക്കേസ് സംബന്ധിച്ച വാർത്തകൾ കേരളത്തിലെ പല പ്രധാന പത്രങ്ങളും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്
മറ്റു പല പത്രങ്ങളും കഥകളുമായി മുന്നേറിയപ്പോൾ ആരോപണങ്ങളിൽ വലിയ കാമ്പുകാണുന്നില്ല എന്ന കേന്ദ്രഇന്റലിജൻസിന്റെ റിപ്പോർട്ടും ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും പ്രതികരണങ്ങളും കൊണ്ട്, തോമസ് ജേക്കബിന്റെ ഭാഷയിൽപ്പറഞ്ഞാൽ കാലക്ഷേപം കഴിക്കുകയായിരുന്ന മനോരമയാണ്, ഒരു പൂർണകായചിത്രം കൊണ്ട്, വിറ്റുവരവിൽ വമ്പൻ കുതിച്ചുകയറ്റം നടത്തിയത്. വായനക്കാരന്റെ മനസ്സിലുറച്ച ഭാവത്തെ രസംപിടിപ്പിക്കാൻ ആ ചിത്രത്തിനായി. ഇൗ ജനകീയ മനോഭാവത്തെ തൃപ്തിപ്പെടുത്താനാണ്, വാസ്തവത്തിൽ ദൃശ്യമാധ്യമങ്ങളെല്ലാം സ്ത്രീകളുടെ യൗവനം തുടിക്കുന്ന പൂർണ-അർദ്ധകായചിത്രങ്ങൾ വർണാഭമായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കു
നക്സലൈറ്റ് രാഷ്ട്രീയപ്രവർത്തനം അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി നടന്ന അറസ്റ്റിന്റെ കാലത്ത് കെ. അജിതയുടെ അർദ്ധനഗ്നചിത്രം-ഒരു പാവാടയും ബ്ലൗസും ധരിച്ചുനിൽക്കുന്ന ചിത്രം-പ്രധാന്യത്തോടെ അച്ചടിച്ചുവന്നിട്ടുണ്ട്. ആ ഫോട്ടോ അത്തരത്തിൽ പ്രസിദ്ധീകരിച്ചു കാണുന്നതിൽ പോലീസിന് വ്യക്തമായ ഗൂഢോദ്ദ്യേശ്യം ഉണ്ടായിരുന്നു-കാട്ടിൽ പുരുഷ•ാർക്കിടയിൽ അജിത അങ്ങനെയാണ് കഴിഞ്ഞിരുന്നത് എന്ന് സ്ഥാപിക്കുക. എന്നാൽ അജിതയുടെ അസാധാരണമായ ധീരതയും രാഷ്ട്രീയവ്യക്തിത്വവും ആസക്തിപൂണ്ട പുരുഷനോട്ടത്തെ പ്രതിരോധിക്കുന്നതായിരുന്നു. പക്ഷേ, മറിയം റഷീദ മുതൽ പിന്നീട്, ആരോപണവിധേയരാകുകയോ, പ്രതിപ്പട്ടികയിൽ വരികയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്തിട്ടുള്ള ഒരു സ്ത്രീക്കും വോയറിസത്തിൽ നിന്നോ മാധ്യമസൃഷ്ടമായ വോയറിസത്തിൽ നിന്നോ രക്ഷപെടാനായിട്ടില്ല. ഇത്തരത്തിൽ പ്രത്യക്ഷപ്പെടുന്ന ഏതു സ്ത്രീയും സദാചാരവിരുദ്ധജീവിതം നയിക്കുന്നവളാണെന്ന മേലങ്കി ചാർത്തിക്കൊടുക്കുന്നതിൽ ഇന്ന് മാധ്യമങ്ങൾ മത്സരിക്കുന്നു. “”സോളാർ കേസിൽ” നിയമപരമായി പാലിക്കേണ്ട സർവമര്യാദകളും മാധ്യമങ്ങൾ ലംഘിച്ചിരുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് അന്ന് ആ സ്ത്രീ തുറന്നുപറഞ്ഞപ്പോൾ, ഇരയുടെ പേരോ ചിത്രമോ പ്രസിദ്ധം ചെയ്യാൻ പാടില്ല എന്ന സുപ്രീംകോടതിയുടെ മാർഗനിർദേശം സർവമാധ്യമങ്ങളും വിസ്മരിക്കുകയായിരുന്നു. മറിച്ച് അവരെ പുരുഷലിംഗകേന്ദ്രിതമായ ദൃശ്യബിംബമായി നിരന്തരം പ്രദർശിപ്പിച്ചു. ലൈംഗികസ്വഭാവമുള്ള വീഡിയോകൾ, ഇമേജുകൾ, ലൈംഗികശബ്ദശകലങ്ങൾ എന്നിവ സംപ്രേഷണം ചെയ്ത് ആസക്തിയുടെ മാധ്യമമണ്ഡലം സൃഷ്ടിച്ചു. ആ സ്ത്രീയുമായി ബന്ധപ്പെട്ട ലൈംഗിക സിഡി തേടി കോയമ്പത്തൂരിലേക്ക് പോയ പോലീസ് സംഘത്തെ വിടാതെ അനുഗമിച്ച് തത്സമയം ദൃശ്യങ്ങൾ സംപ്രേഷണം നടത്തിയ മാധ്യമങ്ങൾ വാസ്തവത്തിൽ ആ രതിപരിസരത്തെ ഉദ്വേഗപൂർണമാക്കുകയും പ്രേക്ഷകരുടെ വോയറിസവാസനയെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയും ആണ് ചെയ്തത്. ഇതിനു സമമായ ദൃശ്യാഖ്യാന സന്ദർഭങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഉണ്ടായ (ജൂലൈ ആദ്യവാരം, 2020) സ്വർണകടത്തുകേസിലെ പ്രതികളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കേസിൽ പ്രതിസ്ഥാനത്ത് വന്ന സ്ത്രീ നടത്തിയ ക്രമക്കേടുകളേക്കാൾ, അവരുടെ സ്വകാര്യജീവിതകഥകൾക്ക് വമ്പിച്ച പ്രാധാന്യം നല്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. അതിനെ കൊഴുപ്പിക്കുന്ന തരത്തിലുള്ള അവരുടെ പല പോസിലുള്ള ചിത്രങ്ങളും വീഡിയോകളും ചികഞ്ഞുകണ്ടുപിടിക്കുന്നതിൽ വിരുതുകാണിക്കുകയും അത് നിരന്തരം സംപ്രേഷണം നടത്തുകയും ചെയ്തു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ ദൃശ്യാവിഷ്കാരങ്ങളുടെയും കേന്ദ്രബിംബം യൗവനത്വം തുടിക്കുന്ന അവരുടെ ഫോട്ടോകളും വീഡിയോകളും ആയിരുന്നു. ആ ദൃശ്യങ്ങൾക്ക് കൂടുതൽ എരിവ് നൽകുന്നവിധമുളള ഉപാഖ്യാനങ്ങളിലെല്ലാം അവരുടെ എന്തിനുംപോന്ന ജീവിതസാഹസികത നിറംപിടിച്ചുനിന്നു. അതിന്റെ പാരമ്യത്തിലാണ് ബംഗലുരുവിൽ പ്രതികളുടെ അറസ്റ്റ് നടന്നത്. പ്രതികളെ കേരളത്തിലേക്ക് അന്വേഷണ ഏജൻസിക്കാർ കൊണ്ടുവന്നത്, കോയമ്പത്തൂർ സിഡി വേട്ടപോലെ ചാനലുകൾ തത്സമയ ദൃശ്യോത്സവമാക്കി. ആ സ്ത്രീയുടെ മുഖം ക്യാമറയിൽ പതിയുന്ന നിമിഷങ്ങൾക്കുവേണ്ടിയുള്ള മത്സരയോട്ടമായിരുന്നു, വാളയാർ മുതൽ എറണാകുളം വരെ നടത്തിയത്. ഇടയ്ക്കുവച്ച് അവർ സഞ്ചരിച്ച കാറിന്റെ ടയർ പഞ്ചറായപ്പോൾ, മറ്റൊരു കാറിലേക്ക് അവർ കയറുന്ന ഇടനേരത്ത്, ക്യാമറയുമായി ഇടിച്ചു കയറി അവരുടെ പേരുവിളിച്ചുള്ള അലർച്ച. അത് ബൈറ്റിനുവേണ്ടിയുള്ള അലർച്ചയായിരുന്നു. എന്നാൽ ഡോർ തുറന്ന മറ്റേ കാറിന്റെ അകത്തിരുന്ന പുരുഷനായ പ്രതിയുടെ പേര് ആരും വിളിച്ച് ബൈറ്റ് എടുക്കാൻ ശ്രമിക്കുന്നതു കണ്ടില്ല. അപ്പോൾ ആ സ്ത്രീയെ മുൻനിർത്തി നടത്തിക്കൊണ്ടിരുന്ന വോയറിസപ്രക്രിയയുടെ അതിരുവിട്ട ദൃശ്യലീലയായിരുന്നു, ആ തത്സമയ കാറോട്ടമാധ്യമപ്രവർത്തനത്തിൽ ഉണ്ടായിരുന്നത്. “”കാണാമറയത്തായിരുന്ന നായികയെ പിടികൂടി പുറത്തുകൊണ്ടുവന്ന് അവരെ പ്രദർശിപ്പിക്കുക എന്ന ഒരുതരം ഞരമ്പുദീനത്തോളം വിലകെട്ട മാധ്യമപ്രവർത്തനം.പത്രങ്ങളിലും ചാനലുകളിലും സാമൂഹമാധ്യമങ്ങളിലും വന്ന വാർത്തകളുടെ ഭാഷയും ധ്വനിയും പ്രസന്റേഷനും പ്ലേസിങ്ങും എല്ലാം ഇൗ സംഭവത്തിലെ അവരുടെ അന്വേഷണമായല്ല വികസിച്ചത്, മറിച്ച് അവരെ അശ്ലീലമായ ഒരു ടൂളായി ഉപയോഗിക്കുകയായിരുന്നു നമ്മുടെ മാധ്യമങ്ങൾ. അതുകൊണ്ടാണ്, ഉന്നതതലബന്ധങ്ങളും നയതന്ത്രചാനലുകളുടെ ദുരുപയോഗവും രാജ്യങ്ങളിലേക്ക് നീണ്ടുകിടക്കുന്ന കണ്ണികളും എല്ലാം ചേർന്ന സംഭവബാഹുല്യം ഇൗ കേസിനുണ്ടായിട്ടും, പണ്ടത്തെ (ഇനിയും തെളിയാത്ത) ചാരക്കേസിലെ കിടപ്പറയിലെ ട്യൂണ റിപ്പോർട്ടിംഗ് അതേപടി ആവർത്തിക്കുന്നത്.” (കെ. കണ്ണൻ, വോയറിസം അഥവാ ചാനൽ ചേസിങ്, ട്രൂ കോപ്പി തിങ്, 12 ജൂലൈ,2020). ആ കാറോട്ടമത്സരറിപ്പോർട്ടിംഗിന് എന്തെങ്കിലും ഫലം ഉണ്ടായോ? രണ്ട് പ്രതികളെയും എൻ.എെ.എ. ഒാഫീസിൽ കൊണ്ടുവന്നു; അവരെ കോടതിയിൽ ഹാജരാക്കി. ഇത്രയും കാര്യങ്ങൾ റിപ്പോർട്ടു ചെയ്യാൻ രാവിലെ മുതൽ വൈകിട്ടുവരെ അമിതവേഗത്തിൽ കാറോടിച്ച് സമയം പാഴാക്കേണ്ടതുണ്ടായിരുന്നോ? ഇവിടെ ഒരു വാർത്താചാനലിനായി മാറിനില്ക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം. ഒരു ചാനൽ ചെയ്താൽ കാണികൾ എല്ലാവരും അങ്ങോട്ടുപോകും.
ആ ഒാട്ടമത്സരത്തിൽ ഏതെങ്കിലും ഒരു ചാനലിന് ആ സ്ത്രീയുടെ പൂർണകായദൃശ്യമോ ബൈറ്റോ നേടാനായാൽ അത് പ്രേക്ഷകപ്രീതിക്കുള്ള വലിയ ഘടകമായിത്തീരുകയും ചെയ്യും. അതുകൊണ്ടാണ് ഒളിവിലായിരുന്ന ആ സ്ത്രീയുടെ സ്വയംന്യായീകരണ ശബ്ദശകലം “24 ന്യൂസ്’ സംപ്രേഷണം ചെയ്തത് യാതൊരു കടപ്പാടും നല്കാതെ സ്വന്തം എന്ന മട്ടിൽ മറ്റ് വാർത്താചാനലുകൾ സംപ്രേഷണം ചെയ്തത്. ഇതിനൊക്കെ എന്തു കടപ്പാട് നൽകാനാണ് എന്നു നെറ്റിചുളിക്കുന്ന മനോഭാവമാണ്, കൈയിൽ കിട്ടുന്ന ഏതുവാർത്തയും പരിശോധിക്കാതെ സംപ്രേഷണം ചെയ്യാൻ മാധ്യമപ്രവർത്തകരെ പ്രേരിപ്പിക്കുന്നത്. ഇതിൽ ഒരു പ്രതി ഏതു രാഷ്ട്രീയപ്പാർട്ടിക്കാരനാണെന്
നമ്മുടെ ഭരണഘടനയിൽ മാധ്യമങ്ങൾക്ക് പ്രത്യേകമായി എന്തെങ്കിലും അവകാശങ്ങൾ നല്കിയിട്ടുണ്ടോ? നല്കിയിട്ടില്ല എന്നതാണ് വാസ്തവം. മൗലികാവകാശങ്ങളിലെ വ്യക്തിസ്വാതന്ത്ര്യവകുപ്പുകളി