editorial

Back to homepage

കലയ്ക്കുമപ്പുറം നീളുന്ന ലാവണ്യചിന്ത – ഡോ. എബി കോശി.

ഭാവാവിഷ്‌ക്കാരം (Expression) കലയുടെ ധര്‍മവും ലക്ഷ്യവും വികാരങ്ങള്‍ അഥവാ ഭാവങ്ങളുടെ ആവിഷ്‌ക്കാരമല്ലാതെ മറ്റൊന്നുമല്ല എന്നു സമര്‍ത്ഥിക്കുന്ന ഈ സിദ്ധാന്തം സൗന്ദര്യശാസ്ത്ര ചരിത്രത്തിലെ സുപ്രധാന നിലപാടുകളിലൊന്നാണ്. കാല്പനികതയുടെ വരവോടുകൂടി പ്രബലമായിത്തീര്‍ന്ന ഈ കാവ്യസിദ്ധാന്തം ഇംഗ്‌ളിഷ് കവി വില്യം വേര്‍ഡ്‌സ്‌വര്‍ത്ത്, സൗന്ദര്യചിന്തകരായ ബനഡിറ്റോ ക്രോച്ചേ, ആര്‍.ജെ. കോളിംഗ് വുഡ്, ലിയോ ടോള്‍സ്റ്റോയ് എന്നിവരിലൂടെയാണ് ശ്രദ്ധേയമായിത്തീര്‍ന്നത്. ഭാവാവിഷ്‌ക്കാര സിദ്ധാന്തത്തിലെത്തുമ്പോഴേക്കും ബാഹ്യവസ്തുക്കളാണ്

Read More

‘ഫ്രത്തെല്ലി തൂത്തി’ വായിക്കുമ്പോള്‍… – ബിനോയ് വിശ്വം

ഫ്രാന്‍സിസ് പാപ്പ മുന്‍പോട്ട് വയ്ക്കുന്ന ആശയങ്ങള്‍ പലതും വിപ്ലവകരമാണ്. താന്‍ നയിക്കുന്ന സഭയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിലപാടുകളെത്തന്നെ ചോദ്യം ചെയ്യാന്‍ അദ്ദേഹം മടിക്കുന്നില്ല. വിശ്വാസത്തിന്റെയും സഭയുടെയും മുന്‍പില്‍ മാറുന്ന കാലത്തിന്റെ സ്പന്ദനങ്ങള്‍ക്കൊപ്പം ചരിക്കണം എന്ന കാഴ്ചപ്പാണാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഏതു സംവിധാനത്തിലും ഇത്തരം മാറ്റങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നവരെപ്പോലെതന്നെ, അവയ്ക്ക് നേരെ മുഖം ചുളിക്കുന്നവരുമുണ്ടാകും. സ്വവര്‍ഗലൈംഗികതയെപ്പറ്റി പോപ്പ്

Read More

കോവിഡ് കാലവും നാലാം ലോകവും – ഡോ. ആന്റണി പാലക്കല്‍

”വിപണിക്കു പുറമെ രക്ഷയില്ല” എന്ന ആഗോളവത്കരണത്തിന്റെ പ്രമാണം, ”ഇന്റര്‍നെറ്റിനു പുറമെ രക്ഷയില്ല” എന്ന് കോവിഡ് കാലം തിരുത്തിക്കുറിച്ചു. ഇന്ത്യന്‍ സമൂഹത്തിലെ ഭീകരമായ അസന്തുലിതാവസ്ഥയുടെ അടിവേരുകള്‍ എത്രമാത്രം ആഴത്തിലുള്ളതാണെന്നും കോവിഡിന്റെ നാളുകള്‍ അനാവരണം ചെയ്തു. കോവിഡ് കാരണത്താല്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുമ്പോള്‍, നാലാംലോകത്തുള്ള ജനത എങ്ങനെ ജീവിക്കുമെന്ന് അന്വേഷിക്കുവാനുള്ള ബാധ്യത ഒരു ജനാധിപത്യസമൂഹത്തിനുണ്ട്. തിരസ്‌കൃതരായ ജനത കൂടുതല്‍

Read More

ശ്രീനാരായണഗുരുവും മനുഷ്യജാതിയും – ഡോ. കെ. ബാബു ജോസഫ്

കൊല്ലവര്‍ഷം 1104 കന്നി 5-ാം തീയതിയാണ് ശ്രീനാരായണഗുരു സമാധിയടഞ്ഞത്. മരണമടുത്തുവെന്ന് മനസ്സിലാക്കിയ അദ്ദേഹം ചുറ്റും നിന്നിരുന്ന ശിഷ്യരോട് പറഞ്ഞു: ”നമുക്ക് നല്ല ശാന്തി അനുഭവപ്പെടുന്നു.” ദൈവദശകമെന്ന തന്റെ ഹ്രസ്വകൃതിയിലെ അവസാന ശ്ലോകം ചൊല്ലിക്കേള്‍ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, ശിഷ്യര്‍ ആ പ്രാര്‍ത്ഥന മൃദുലസ്വരത്തില്‍ ചൊല്ലി: ആഴമേറും നിന്‍മഹസ്സാം ആഴിയില്‍ ഞങ്ങളാകവേ ആഴണം, വാഴണം നിത്യം വാഴണം വാഴണം

Read More

മലയാള സാഹിത്യ വിമര്‍ശനത്തില്‍ – ഡോ. മാത്യു ഡാനിയല്‍

ക്രിസ്തുസാന്നിധ്യം മലയാളസാഹിത്യവിമര്‍ശനത്തിന് ഒരു നൂറ്റാണ്ടിലേറെ ചരിത്രമുണ്ട്. തുടക്കം മുതല്‍ പൗരസ്ത്യവും പാശ്ചാത്യവുമായ സാഹിത്യവിമര്‍ശന പദ്ധതികളുടെ ചുവടു പിടിച്ചാണ്, മലയാള വിമര്‍ശം വികാസംകൊണ്ടത്. ആദ്യകാല വിമര്‍ശകര്‍ പൗരസ്ത്യ കാവ്യമീമാംസയുടെ മാര്‍ഗം അവലംബിച്ചപ്പോള്‍ പില്‍ക്കാല വിമര്‍ശകര്‍ പാശ്ചാത്യ സാഹിത്യ ദര്‍ശനങ്ങളെയാണ്, പിന്‍തുടര്‍ന്നത്. ഉത്തരാധുനിക ഘട്ടത്തില്‍ എത്തിനില്ക്കുമ്പോഴാകട്ടെ, പാശ്ചാത്യനാടുകളില്‍ മുളച്ചുപൊന്തുന്ന നവീന വിമര്‍ശ സങ്കേതങ്ങളെ വേണ്ടത്ര വിവേചനമില്ലാതെ സ്വീകരിക്കുന്നതിനും ശ്രമിച്ചു

Read More