focus articles
Back to homepageസ്ത്രീകളും ക്ഷമിക്കലും – ജസീല ഷെറീഫ്
സമാധാനപരമായ സഹവർത്തിത്വത്തിന് തടസ്സമായി നില്ക്കുന്ന ഘടകങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രതിരോധ സംവിധാനമാണ് മാപ്പുനല്കൽ. നമ്മോടു തെറ്റു ചെയ്തവരോടും അനീതി കാണിച്ചവരോടും ക്ഷമിക്കുകയെന്നത് സർവമതങ്ങളും അനുശാസിക്കുന്ന മൂല്യമാണ്. ആധ്യാത്മികതയിലേക്കുള്ള മാർഗവും കരുണയുടെ പരമമായ ആവിഷ്‌കാരവുമാണത്. ഏതൊരു ആരാധനാമൂർത്തിയുടെയും ഉദാരമായ, അനുകമ്പനിറഞ്ഞ മുഖത്തെ പുഞ്ചിരിയിൽ ഇതു പ്രകടമാണ്: നിന്റെ പാപങ്ങൾ ഞാൻ ക്ഷമിച്ചിരിക്കുന്നു. ആരോഗ്യമുള്ള ജീവിതം നയിക്കുന്നതിൽ
Read Moreപത്മിനിയുടെ കല – എം രാമചന്ദ്രൻ
കേരളത്തിന്റെ സാംസ്കാരിക-സംവേദന ശീലങ്ങളിൽ ആധുനികതയുടെ കടന്നുവരവ് തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളുടെ സംയോജനത്തിലൂടെ ഉണ്ടായ കേരള സംസ്ഥാന രൂപീകരണത്തോടെയാണ്. 1957-ലെ ഭൂപരിഷ്കരണനിയമവും വിദ്യാഭ്യാസനിയമവും കേരളസമൂഹത്തെ അക്ഷരാർത്ഥത്തിൽത്തന്നെ മാറ്റിത്തീർത്തിരുന്നു. അതുകൊണ്ടുതന്നെ ജന്മി-നാടുവാഴി-രാജഭരണ സംവിധാനങ്ങളുടെ തകർച്ചയും പകരമുണ്ടായ നവീനമൂല്യങ്ങളിലേക്കുള്ള സംക്രമണവും കലയിലും സാഹിത്യത്തിലും ആധുനികമായ ഭാവുകത്വത്തിനു വഴിവയ്ക്കുകയായിരുന്നു. കേരളത്തിന്റെ നാടുവാഴി വ്യവസ്ഥിതിയിൽനിന്ന് ജനാധിപത്യക്രമത്തിലേക്കുള്ള പരിവർത്തനം അതിന്റെ എല്ലാ സങ്കീര്‍ണതകളോടും
Read Moreജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് ഉയർത്തുന്ന പ്രശ്നങ്ങൾ -ഡോ.മോൻസി ജോൺ
സൂര്യനൊഴികെയുള്ള നക്ഷത്രങ്ങളെ കേവലം പ്രകാശബിന്ദുക്കളായി മാത്രമേ നാം ആകാശത്തു കാണുന്നുള്ളൂ. എത്ര ശക്തമായ ടെലസ്കോപ്പുകളിലൂടെ നോക്കിയാലും ഇതുതന്നെയാണ് സ്ഥിതി. അത്രയധികം അകലെയായതുകൊണ്ടാണ് അവയ്ക്ക് വലിപ്പം പൂജ്യമായിത്തന്നെ തോന്നുന്നത്. ശക്തിയേറിയ പ്രകാശസ്രോതസ്സുകളായതുകൊണ്ടുമാത്രം നമ്മൾ അവയെ കാണുന്നു എന്നേയുള്ളൂ. ഏറ്റവുമധികം വേഗത്തിൽ സഞ്ചരിക്കുന്നത് പ്രകാശമാണല്ലോ? സൂര്യനിൽനിന്ന്‍ ഒരു പ്രകാശരശ്മിക്ക് ഭൂമിയിലെത്താൻ ഏതാണ്ട് എട്ടു മിനിറ്റുകൾ വേണം. 15 കോടിയിൽപ്പരം
Read Moreഎം എൻ റോയ് – കമ്യൂണിസവും ഹ്യൂമനിസവും -ഡോ. മായ എസ്.
കമ്യൂണിസ്റ്റു തത്ത്വത്തിലും പ്രവർത്തനത്തിലും ഉള്ള പുനർവിചിന്തനങ്ങൾ വഴി, കാലക്രമേണ റാഡിക്കൽ ഹ്യൂമനിസ്റ് എന്ന നിലയിലുള്ള താത്ത്വിക നിലപാടെടുത്ത, വിപ്ലവ ഇതിഹാസം എന്ന നിലയ്ക്ക് എം. എൻ. റോയി പഠിക്കപ്പെടേണ്ടതാണ്. അധിനിവേശത്തിനെതിരെയുള്ള സായുധസമരം സംഘടിപ്പിക്കുന്നതിനാൽ ബ്രിട്ടീഷ് ഗവൺമെന്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാൽ പൂർണമായും രാജ്യംവിട്ടു പോയ റോയ്, മെക്സിക്കോയിൽ കമ്യൂണിസ്റ് പാർട്ടി രൂപീകരണ പ്രവർത്തനങ്ങളിൽ മുൻനിരയിലായിരുന്നു. പിന്നീട്
Read Moreഗോത്രജനതയുടെ ഭക്ഷണം, ഭാവിയിലെ സൂപ്പർഫുഡ് – ഡോ. കെ പി നിതീഷ് കുമാർ
2021 മാർച്ച് 3-ന് പൊതുസഭ അംഗീകരിച്ച പ്രമേയത്തിലൂടെ ഐക്യരാഷ്ട്രസഭ 2023 ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കുകയാണ്. ചെറുധാന്യകൃഷിയുടെ പ്രാധാന്യത്തെ പറ്റിയുള്ള പ്രചരണം, ചെറുധാന്യങ്ങളുടെ സുസ്ഥിരമായ ഉത്‌പാദന വിതരണം എന്നിങ്ങനെ ആസൂത്രിത പദ്ധതികൾ ആവിഷ്കരിക്കുവാനാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഇതിനായി ലോകരാജ്യങ്ങൾ സന്നദ്ധതയും താത്പര്യവും പ്രകടിപ്പിച്ചിരിക്കുകയാണ്. ഈ പദ്ധതിക്കുവേണ്ടിയുള്ള തുടക്കം നല്കിയത് ഇന്ത്യയാണെന്നത് നമുക്ക് അഭിമാനിക്കാം. അവഗണിക്കപ്പെട്ട ചെറുധാന്യങ്ങളുടെ പ്രസക്തി
Read More