focus articles

Back to homepage

ആത്മഹത്യയുടെ ഭൗതികവത്കരണം – ഡോ. ലാൻസി ലോബൊ

ആത്മഹത്യയ്ക്ക് ഒരു മതനിരപേക്ഷ-ഭൗതിക സ്വഭാവം കൈവന്നിരിക്കുന്ന ആധുനിക കാലത്ത്, മതപരവും ആധ്യാത്മികവുമായ ചിന്തകൾക്ക് ഇടിവ് സംഭവിച്ചിരിക്കുന്ന ഇക്കാലത്ത്, ഭൂരിഭാഗം സമൂഹങ്ങളിലും ആത്മഹത്യയുടെ സംഖ്യ വർധിച്ചിട്ടുണ്ട്. നിരാശയ്ക്കു പുറമേ, മനുഷ്യന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും ഏറെ വർധിച്ചിട്ടുണ്ട്, ഒപ്പം വ്യക്തിസ്വഭാവവും. ‘ആത്മഹത്യ’ എന്ന് പരക്കെ അറിയപ്പെടുന്ന സ്വന്തം ജീവൻ നശിപ്പിക്കുക അഥവാ സ്വയം ജീവിതത്തിൽ നിന്ന് മാഞ്ഞുമറയുക എന്ന

Read More

മുൻവാക്ക് – സി. രാധാകൃഷ്ണൻ

അഭിവാദയേ! ലളിതജീവിതവും ഉയർന്ന ചിന്തയുമാണ് വിവേക ലക്ഷണം എന്നത് സര്‍വമത സമ്മതമായ കാര്യമാണ്. എല്ലാ ഗുരുനാഥന്മാരും ഇത് ഏറ്റു പറയും. എന്നാൽ ഇത്തരം ആളുകളെ കാണിച്ചു തരൂ എന്ന് ജിജ്ഞാസുക്കളായ ശിഷ്യർ ആവശ്യപ്പെടുമ്പോഴാണ് ഇക്കൂട്ടർപോലും  വിഷമിക്കുക. ഈ വിഷമം കാലം പോകേ ഏറിയും  വരുന്നു. പുതിയ ഈടുവയ്പുകൾ നന്നേ ദുർലഭം. ആരെപ്പറ്റി ആയാലും എന്തിനെപ്പറ്റി ആയാലും

Read More

സ്വാതന്ത്ര്യത്തിന്റെ ഇടങ്ങൾ തേടുന്ന ചലച്ചിത്രോത്സവം – സ്വാതിലേഖ തമ്പി

എഴുപത് രാജ്യങ്ങളിൽനിന്ന് 184 സിനിമകൾ. എട്ട് രാപ്പകലുകളുടെ നിറവിൽ കേരളത്തിന്റെ 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊടിയിറങ്ങി. ഓടിനടന്നു കാണുന്നതിനേക്കാൾ സിനിമയുടെ അഗ്നി ആളിപ്പടർന്നത് തിയറ്ററുകൾക്കു വെളിയിൽ സൗഹൃങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ വർണശബളമായ ഇടങ്ങളിലായിരുന്നു. ചലച്ചിത്രോത്സവത്തിന്റെ സൗന്ദര്യലഹരിയെക്കുറിച്ച് സ്വന്തം ഇടം തേടിയ ഒരു പെൺമനസ്സ് ഇങ്ങനെ കുറിക്കുന്നു. പകുതിയിൽ ഒരു ഇടത്തെ ഇട്ടിട്ടുപോകുക എന്നത് അത്യന്തം ദുഃഖകരമാണ്. ഇനിയും

Read More

അറിവിന്റെ ജനകീയവത്കരണം നിർവഹിച്ച കൃതി – എം. തോമസ് മാത്യു

സംക്ഷേപവേദാർത്ഥം: ‘സംക്ഷേപവേദാർത്ഥ’മാണ് മലയാളത്തിൽ ആദ്യം അച്ചടിക്കുന്ന ഗ്രന്ഥം. 1772-ൽ റോമിലാണ് ഇത് അച്ചടിച്ചിരിക്കുന്നത്. 1678-ൽ ‘ഹോർത്തൂസ് മലബാറിക്കസ്’ ഇറങ്ങിയല്ലോ അതിൽ മലയാള ലിപികൾ ഉണ്ടല്ലോ, പിന്നെങ്ങനെ ‘സംക്ഷേപ വേദാർത്ഥം’ ആദ്യ അച്ചടിഗ്രന്ഥമാകും എന്നൊരു സംശയത്തിന് ഇടയുണ്ട്. ശരിയാണ്; പക്ഷേ, ‘ഹോർത്തൂസ് മലബാറിക്കസി’ലെ ഓരോ പുറവും എഴുതി ബ്ലോക്കുണ്ടാക്കി അച്ചടിക്കുകയായിരുന്നു. സംക്ഷേപവേദാർത്ഥത്തിലാകട്ടെ ഓരോ ലിപിക്കും അച്ചുകൾ ഉണ്ടാക്കി.

Read More

കൃഷ്ണകുമാർ ഇന്ന് ജീവിച്ചിരുന്നെകിൽ ജെഫ് കൂൻസിനെ നിഷ്പ്രഭനാക്കുമായിരുന്നു -ജോണി എം എൽ

കെ.പി.കൃഷ്ണകുമാർ ജീവിച്ചിരുന്നെങ്കിൽ അറുപത്തിമൂന്ന് വയസ്സാകുമായിരുന്നു. നരേന്ദ്രപ്രസാദ് ജീവിച്ചിരുന്നെങ്കിൽ എഴുപത്തിയഞ്ച് വയസ്സാകുമായിരുന്നു എന്നു പറയുന്നതുപോലെയാണത്. കീറ്റ്സിനെ ഓര്‍മ വരും. ഒരു ഗ്രീക്ക് ഭസ്മകലശത്തെ നോക്കി അദ്ദേഹം പറഞ്ഞു: “അല്ലയോ കാമുകാ നീ എക്കാലവും ഇത്രയും സുന്ദരനായി നില്ക്കും, നിന്റെ ചുംബനം ഒരിക്കലും ലക്‌ഷ്യം കാണില്ലെങ്കിലും നിന്റെ പ്രണയഭാജനം നിത്യസുന്ദരിയായി തുടരുകയും നീ അവളെ പ്രണയിക്കുന്നുവെന്ന പ്രവൃത്തിയിൽ ക്ലമലേശമന്യേ

Read More