columnist

Back to homepage

ജനവിധി മതനിരപേക്ഷ ജനാധിപത്യത്തിന്റെ മരണമണിയോ – ഡോ. സണ്ണി ജേക്കബ്

ഏഴു ഘട്ടങ്ങളിലായി 45 ദിവസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി. ആകാംക്ഷയോടെ എല്ലാവരും കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെതന്നെ, ഏകപക്ഷീയമായ ഒരു വിജയമാണ് ഉണ്ടായത്. ഒരു ഭാഗത്ത് വലിയ തോതിലുള്ള വിജയാഹ്ലാദവും മറുവശത്ത് തികഞ്ഞ ആശയക്കുഴപ്പവും വേവലാതിയും നിരാശയുമാണുളളത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യദിനം മുതല്‍ത്തന്നെ ഭരണാധികാരികളുടെ വ്യക്തമായ കൈകടത്തല്‍ ദൃശ്യമായിരുന്നു. പ്രതിപക്ഷം

Read More

വിഹായസം – വി.കെ.ശ്രീരാമന്‍

നാലായിരം പറയ്ക്കു കൃഷി. നാല് കളം. നാല്പതേറ് കന്ന്. ഇരുപത്തിനാല് കാളവണ്ടി. ഏഴ് കുതിര. പല്ലക്ക്. കുന്നംകുളത്തും പൊന്നാനീലും കോഴിക്കോട്ടും കൊച്ചീലുമായി നാല് പാണ്ടികശാലകള്‍. അടുപ്പുട്ടിക്കുന്നിന്റെ വടക്കേ ഭാഗത്തൊരു മണിമാളിക. ഫ്രാന്‍സിസ് ഇട്ടിക്കോര ഇത്രയും വസ്തുവഹകള്‍ക്ക് ഉടമയായിരുന്ന സങ്കല്പകഥയിലെ കോരപ്പാപ്പനും കുന്നംകുളത്തു ജീവിച്ചിരുന്ന അപ്പാപ്പന്മാരുമെല്ലാം ആര്‍ത്താറ്റ് കുന്നിന്റെ താഴെ നിന്ന് കടല്‍ ചാവക്കാട്ടേക്ക് വാങ്ങിനിന്ന ശേഷം,

Read More

മത്സ്യവിചാരം – വി.കെ.ശ്രീരാമന്‍

വീട്ടില്‍ നിന്ന് എട്ടുപത്തു കിലോമീറ്റര്‍ തെക്കോട്ടു ചെന്നാല്‍ ചാവക്കാട് കടപ്പുറത്തെത്താം. ബ്ലാങ്ങാട് കടപ്പുറമെന്നാണ് പണ്ടതിന്നു പേര്. ബ്രിട്ടീഷ് മലബാറിന്റെ രേഖകളിലും ബ്ലാങ്ങാടാണ്. ചാവക്കാട്ടുകാരായ അരയന്മാരാണ് പഴയ കാലത്ത് ബ്ലാങ്ങാടു നിന്ന് തോണി തുഴഞ്ഞ് ദൂരക്കടലില്‍ പോയി വലയെറിഞ്ഞ് മീന്‍ പിടിച്ചിരുന്നത്. ഇന്ന് ചാവക്കാട്ടുകാര്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോകാറില്ല. തുഴഞ്ഞുപോകാവുന്ന തോണികളുമില്ല. കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി

Read More

മാധ്യമങ്ങളും സര്‍വ്വേഫലങ്ങളും – ടി.കെ. സന്തോഷ്‌കുമാര്‍

തിരഞ്ഞെടുപ്പ് വേളകളില്‍ മാധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്; വിശേഷിച്ച് സ്വതന്ത്രമാധ്യമങ്ങളെന്ന മേലങ്കി നിരന്തരം എടുത്തു വീശുന്നവര്‍ക്ക്. പത്രങ്ങളെടുത്തു പരിശോധിക്കുക – വസ്തുസ്ഥിതിയാഥാര്‍ത്ഥ്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് ജനപക്ഷത്തുനിന്ന് വാര്‍ത്തകള്‍ എഴുതുന്നവര്‍ എത്ര ശതമാനമുണ്ട്! വാസ്തവത്തില്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഓരോ പത്രത്തിനുമുണ്ട് കക്ഷിരാഷ്ട്രീയം. കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് നിലനില്‍ക്കുന്ന ഒന്നാണ് ജനപക്ഷരാഷ്ട്രീയം. പക്ഷേ മൂലധന നിക്ഷേപത്തിന്റെ അന്തര്‍ധാരകളെ നിയന്ത്രിക്കുന്നതില്‍ കക്ഷിരാഷ്ട്രീയത്തിനുള്ള പങ്ക് ഏതു പത്രമുതലാളിക്കും

Read More

നന്മ നിറഞ്ഞവള്‍ അഷിത – ബെന്നി ഡൊമിനിക്

അഷിതയെ ഇതെഴുതുന്നയാള്‍ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. തമ്മില്‍ എഴുത്തുകുത്തും ഉണ്ടായിട്ടില്ല. മുഖപുസ്തക സുഹൃത്തായിരുന്നിട്ടും ഒരു വരി പോലും ടൈംലൈനില്‍ എഴുതാന്‍ വകതിരിവുണ്ടായതുമില്ല. അഷിതയോട് ആരാധനയും തോന്നിയിട്ടില്ല. എന്നാല്‍ മാതൃഭൂമിയില്‍ അവരുടെ അഭിമുഖം വന്നതു വായിച്ചതുമുതല്‍ അഷിത എന്റെ വായനയില്‍ നിറഞ്ഞു. അതാവട്ടെ അവര്‍ ജീവിതത്തില്‍ അനുഭവിച്ച നിശബ്ദമായ സഹനത്തോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു സമമായിരുന്നു. എങ്കിലും

Read More