columnist

Back to homepage

രാഹുൽ ഗാന്ധിയിലെ ധാർമിക ഭാവം; നമ്മിലെയും- കെ.അരവിന്ദാക്ഷൻ

1924 ഏപ്രിൽ 24 ന്‌ “യങ്‌” ഇന്ത്യയിൽ ഗാന്ധി എഴുതി: “ഹിന്ദുയിസത്തിന്‌ ഓദ്യോഗിക പ്രമാണം (Official Creed) ഇല്ലയെന്നത്‌ അതിന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആകാം. അതിനാൽ എനിക്ക്‌ നേരെയുണ്ടാകാവുന്ന തെറ്റുദ്ധാരണയില്‍നിന്ന്‌ എന്നെ സംരക്ഷിക്കുവാൻ, ഞാൻ പറയുന്നു അതിന്റെ പ്രമാണം (Creed) സത്യവും അഹിംസയുമാണ്‌. എന്നോട്‌ ഹിന്ദുപ്രമാണം എന്തെന്ന്‌ നിർവചിക്കുവാൻ ആവശ്യപ്പെടുകയാണെങ്കിൽ, ഞാനിങ്ങനെ ലളിതമായി പറയും: അഹിംസാമാർഗങ്ങളിലൂടെ

Read More

വിയോജിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഇന്ത്യ – ബാലചന്ദ്രൻ വടക്കേടത്ത്

ഒരു പഴയ പദമാണ് സ്വാതന്ത്ര്യം. പഴക്കമുള്ളതുകൊണ്ട് ഒരു വാക്കിന് അതിന്റെ അര്‍ഥവും മൂല്യവും നഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ വരണമെങ്കിൽ, തത്തുല്യമായ അര്‍ഥവും ചോദനയും പ്രദാനം ചെയ്യുന്ന മറ്റൊരു പദം ആകൃതിപ്പെടണം. സ്വാതന്ത്ര്യത്തിനുപകരം ഇതുവരെ വേറൊരു വാക്ക് രൂപപ്പെട്ടിട്ടില്ല എന്നതല്ലേ നേര്. ആ പദം ഡിക്ഷണറിയിൽ ഒതുങ്ങിപ്പോയിട്ടുമില്ല. ഈ പദം വ്യവഹാരത്തിലുള്ളതുകൊണ്ട് ഓരോ കാലത്തും വിപുലമായ

Read More

പഞ്ചകന്യകളുടെ പരിണാമദശകൾ – ശ്രീവൽസൻ തിയ്യാടി

വിധിയുടെ തിരശ്ശീലക്കു പിന്നിലേക്കു മറഞ്ഞിരുന്ന അഞ്ചു പുരാണനായികമാർ നാലുനൂറ്റാണ്ടിനുശേഷം ഒരേ മഹോത്സവത്തിൽ മുഖംകാട്ടി കഥയാടി. കൂടിയാട്ടം-നങ്ങ്യാർകൂത്ത് വേദിക്ക് നവ്യാനുഭവമായി. നാരീശക്തി കേന്ദ്രപ്രമേയമായുള്ള ആഘോഷാചരണങ്ങളിലാണ് എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം തുടങ്ങി ഭാരതം. ഇതിനു വ്യാഴവട്ടംമുമ്പ് സ്ത്രീപക്ഷരചനകളുടെ ഒരു സവിശേഷനിരയ്ക്ക് അരങ്ങിൽ തിലകക്കുറി ചാർത്താൻ കേരളത്തിലെ ഒരു പുരാതനകലയിൽ നീക്കങ്ങൾ മുറുകിയിരുന്നു. രംഗാവതരണത്തിൽ  ലോകത്തുതന്നെ നിലനില്ക്കുന്ന ഏറ്റവും പഴക്കംചെന്ന

Read More

ലോകത്തിനായ് ഈ അതിജീവനഗാഥ – വിനു എബ്രഹാം

‘എനിക്കായ്’ എന്ന ഗ്രന്ഥം തീർത്തും സമാനതകളില്ലാത്ത, നമ്മുടെ ഹൃദയം നുറുങ്ങിപോകുംവിധമുള്ള വേദന നിറയ്ക്കുന്ന, എന്നാൽ വായിച്ചു കഴിയുമ്പോൾ നന്മയാർന്ന പ്രതീക്ഷ കൈത്തിരിവെട്ടം തെളിയിക്കുന്ന അത്യസാധാരണ കൃതിയാണ്. പല രീതികളിൽ ഉള്ള അതിജീവനത്തിന്റെ ഹൃദയസ്പർശിയായ, ആവേശകരമായ ചരിതങ്ങൾ രേഖപ്പെടുത്തുന്ന കൃതികൾ എല്ലാ ഭാഷകളിലും, നമ്മുടെ മലയാളത്തിൽത്തന്നെയും, ഇപ്പോൾ സുലഭമാണ്. അവയിൽത്തന്നെ വിവിധ കഠിനരോഗങ്ങളോടും ജന്മനാ ഉള്ള കടുത്ത

Read More

ഒളിംപിക് ആശയം മറക്കുന്നു; രാഷ്ട്രീയം പിടിമുറുക്കുന്നു – സനിൽ പി. തോമസ്

”പാരിസ് ഒളിംപിക്‌സ് അട്ടിമറിക്കാൻ റഷ്യ ശ്രമിക്കും.” പറഞ്ഞത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തന്നെ. യുക്രെയ്‌നിൽ ആക്രമണം നടത്തിയിന്റെ പേരിൽ റഷ്യയെയും ബെലറൂസിനെയും രാജ്യാന്തര ഒളിംപിക് കമ്മിറ്റി പുറത്താക്കിയിരിക്കുകയാണ്. എന്നാൽ ഇരു രാജ്യങ്ങളിലെയും അത്‌ലിറ്റുകൾക്ക് സ്വതന്ത്രരായി മത്സരിക്കാം. ഉദ്ഘാടന-സമാപന ചടങ്ങുകളിൽ അവർ ഒളിംപിക് പതാകയ്ക്കു കീഴിൽ ആയിരിക്കും. ചിലപ്പോൾ മാറ്റിനിറുത്തിയാലും അദ്ഭുതപ്പെടേണ്ട. ഈ താരങ്ങൾ മെഡൽ

Read More