columnist

Back to homepage

സ്വാന്തെ പാബോ  തിരുത്തിയെഴുതിയ പരിണാമ കഥ – പ്രഫ. എ. മാണിക്കവേലു

ആദിമമനുഷ്യന്റെ ജനിതക ശ്രേണീകരണവുമായി ബന്ധപ്പെട്ട് അസാധ്യമെന്നു കരുതിയ കണ്ടെത്തലുകളാണ് ഗവേഷണത്തിലൂടെ സ്വാന്തെ പുറത്തുകൊണ്ടുവന്നത്. 2022-ലെ നൊബേൽ സമ്മാനം സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനായ സ്വാന്തെ പാബോ (Svante Pääbo) നേടിയത് ‘വംശനാശം സംഭവിച്ച മനുഷ്യവർഗവും മനുഷ്യപരിണാമവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കണ്ടുപിടിത്തങ്ങൾക്കാണ്. ലോകത്തിലെതന്നെ മികച്ച അംഗീകാരമായ നൊബേൽ സമ്മാനം അടുത്തകാലത്ത് ഒരു വ്യക്തിക്കു മാത്രമായി ലഭിക്കുന്നത്

Read More

ഈ സമരം ഇവിടെ അവസാനിക്കുന്നില്ല … – ദയാബായി

2018 ജനുവരി 30-ന് സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ഉദ്ഘാടനം ചെയ്യാൻ എന്‍ഡോസള്‍ഫാൻ പീഡിത ജനകീയ മുന്നണി എന്നെ ക്ഷണിച്ചപ്പോളാണ് ഞാൻ ഈ സമരത്തിന്റെ ഭാഗമാകുന്നത്. അതുവരെ വായിച്ചുമാത്രം അറിഞ്ഞ ദുരിതം നേരിട്ടറിയാൻ വേണ്ടി എന്തോ ഉള്‍പ്രേരണയാൽ സമരത്തിനു മുന്‍പേ കാസര്‍ഗോട്ടെത്തി. അവിടെ കണ്ടകാഴ്ചകൾ എന്റെ മനസ് പൊള്ളിച്ചു. രോഗബാധിതരുടെ ജീവിതവും വേദനയും എന്നെ വല്ലാതെ  സ്പര്‍ശിച്ചു.

Read More

കുടിയേറ്റത്തിൽ  ആശങ്കവേണ്ട   – ഡോ.ടി.പി.ശ്രീനിവാസന്‍

വിദ്യാഭ്യാസത്തിനായി വിദേശത്തുപോവുകയെന്നത് ഒരു കൊളോണിയൽ പാരമ്പര്യമത്രേ. നമ്മുടെ ദേശീയ നേതാക്കളിൽ പലരും വിദേശവിദ്യാഭ്യാസം നേടിയവരാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വളർച്ചയെത്തുടർന്ന് ഭൂരിഭാഗം യുവാക്കളും സ്വദേശത്തുതന്നെ നിലയുറപ്പിച്ച് വിദ്യാഭ്യാസം നേടുകയും ജോലി കരസ്ഥമാക്കുകയും ചെയ്തു. എന്നാൽ, ജനസംഖ്യ വർധിക്കുകയും വിദ്യാഭ്യാസത്തിനും തൊഴിലിനുമായുള്ള മത്സരം കൂടുതൽ കടുത്തതാവുകയും ചെയ്തതോടെ, സമ്പന്നരുടെ മക്കൾ വിദേശത്ത് വിദ്യാഭ്യാസവും തൊഴിലും തേടാൻ തുടങ്ങി. പല

Read More

കളപ്രസാദവും കാലമാറ്റങ്ങളും – ശ്രീവൽസൻ തിയ്യാടി

ക്ഷേത്രകല എന്ന നിലയിൽ മതിലിനുപുറത്തും നവവേദികൾ കണ്ടെത്തിക്കൊണ്ടിരിക്കുന്ന അയ്യപ്പൻ തീയാട്ട് പുതിയ കാലത്തിന്റെതന്നെ വെല്ലുവിളികളെയും നേരിട്ട് മുന്നേറുകയാണ്. വള്ളുവനാട്ടിൽ ഈയിടെ പന്തീരായിരം തേങ്ങയേറോടെ നടന്ന കോമരനൃത്തത്തിന്റെ പശ്ചാത്തലത്തിൽ വിചിന്തനം. വാദ്യഘോഷത്തോടെ രണ്ടേമുക്കാൽ മണിക്കൂറുകൊണ്ട് പന്തീരായിരം നാളികേരമത്രയും യുവാവ് താളാത്മകമായി ഇരുന്നയിരിപ്പിൽ ഉടച്ചുതീർത്തപ്പോൾ കൊച്ചുവെളുപ്പാൻകാലമായിരുന്നു. മഹാമാരിശേഷം കേരളീയ ക്ഷേത്രകലകൾ കുറേശ്ശെയായി പോഷിച്ചുവരുന്നതിനിടയിൽ അയ്യപ്പൻ തീയാട്ട് മുന്നോട്ടുവച്ച കാൽവയ്പ്.

Read More

അപരിചിതർ നിറഞ്ഞ ഒരു വീട്ടിൽ – ഡോ.നിഷ

ജീവിതത്തിലെ ക്ഷണിക്കപ്പെടാത്ത അതിഥിയാണ് മരണം. ഈ ലോകജീവിതത്തിലെ സന്തോഷങ്ങളും സൗഭാഗ്യങ്ങളും ഒപ്പം മരണത്തിന്റെ ആകസ്മികത്വവും അതിന്റെ ഭീകരതയും എല്ലാ മനുഷ്യരെയും ദീർഘായുസ്സിനായി ആഗ്രഹിക്കുന്നവരും പ്രാർത്ഥിക്കുന്നവരുമാക്കിത്തീർക്കുന്നു. എന്നാൽ ലോകത്തിൽ ജീവിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന സഹജാവബോധത്തിനും ആഗ്രഹത്തിനും വിരുദ്ധമായി ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യജീവിതത്തിലെ ഒരു കാലഘട്ടമായിട്ടാണ് വാർദ്ധക്യകാലത്തെ ആംഗലേയ സാഹിത്യകാരനായ സാമുവൽ ജോൺസൻ ചിത്രീകരിക്കുന്നത്. വാർദ്ധക്യം ശാരീരിക-മാനസിക

Read More