columnist
Back to homepageഅവിഴ്‌ഞ്ഞോനിലെ സുന്ദരികൾ മുതൽ ഗർണിക്ക വരെ – പൊന്ന്യം ചന്ദ്രൻ
കലാകാരന്മാരെയും കലാപ്രേമികളെയും ഒരുപോലെ സ്വാധീനിച്ചിട്ടുള്ളവയാണ് പാബ്ലോ പിക്കാസോയുടെ രചനകൾ. കാലാതീതമായ രണ്ടു മാസ്റ്റർപീസുകളെ, ആധുനികചിത്രകലയുടെ ഗതി നിർണയിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച ‘അവിഴഞ്ഞോനിലെ സുന്ദരികളെ‘യും ഫാസിസത്തിനെതിരെയുള്ള മനുഷ്യനന്മയുടെ പ്രതീകമായ കലാസൃഷ്ടി, ‘ഗർണിക്ക‘യെയും, പിക്കാസോയുടെ വേർപാടിന്റെ അമ്പതാം വർഷത്തിൽ പരിചയപ്പെടുത്തുകയാണ് ലേഖകൻ. 1873-ൽ ക്ലൗദ് മൊനെ (Claude Monet) ഉൾപ്പെടെയുള്ളവർ തുടങ്ങിവച്ച ഇംപ്രഷണിസ്റ്റ് (Impressionist) കലാപ്രസ്ഥാനം യഥാർഥത്തിൽ,
Read Moreകാണാൻ പോണ പൂരം! – സി. രാധാകൃഷ്ണൻ
സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രസംഗിക്കവേ നമ്മുടെ പ്രധാനമന്ത്രി പറഞ്ഞു, അടുത്ത വർഷവും ഈ ദിവസം ഇവിടെ പതാക ഉയർത്താൻ താൻ തന്നെ ഉണ്ടായിരിക്കും എന്ന്. പാർലമെന്റിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴും അദ്ദേഹം പറഞ്ഞു, ഇനിയൊരു തിരഞ്ഞെടുപ്പു കഴിഞ്ഞു വരാൻ പോകുന്ന പാർലമെന്റിലും പ്രധാനമന്ത്രിയായി താൻ ഉണ്ടാകും എന്നും കൂടുതൽ മെച്ചപ്പെട്ട ഒരു അവിശ്വാസപ്രമേയം
Read Moreസ്കെച്ച് – സുരേന്ദ്രൻ മങ്ങാട്ട്
കഥ ഹോട്ടലിലെ ഒന്നാം നിലയിൽനിന്ന് പുറംകാഴ്ചകൾ കാണാവുന്നരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ടേബിളിനടുത്തുള്ള കസേരകളിൽ ഒന്നിൽ തന്നെയങ്ങോട്ട് ക്ഷണിച്ച ആളെയും കാത്തിരിക്കുകയായിരുന്നു അയാൾ. താഴെ ഹോട്ടലിന്റെ വിശാലമായ കാർ പാർക്കിംഗ് ഏരിയായും ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ടവും പ്രവേശനകവാടംവരെ നീളുന്ന കൃത്യമായ അകലത്തിൽ വളർന്നുനില്ക്കുന്ന അലങ്കാര പനകളും അവിടെനിന്നു ദൃശ്യമാണ്. സന്ധ്യാസമയം ആയിരിക്കുന്നു. തന്റെ മൊബൈൽ ഫോണിലേക്ക് വന്ന
Read Moreഇ.പി.രാജഗോപാലൻ – ഇരട്ടകൾ
ചേർച്ച അമ്മു എന്നാണ് മകളുടെ പേര്. അവൾ ഇരട്ടക്കുട്ടികളുടെ അമ്മയായ നിമിഷത്തിൽ ഞാൻ മാണിയാട്ടെ വീട്ടിലായിരുന്നു. ഒന്നര-രണ്ട് മണിക്കൂറിനുള്ളിൽ കാസർഗോട്ടെ ആശുപത്രിയിൽ എത്തി. അമ്മു പ്രസവമുറിയിൽനിന്ന് പുറത്തെത്തിയിരുന്നില്ല. അവളുടെ അമ്മമ്മ നേഴ്സിനോട് ഞങ്ങൾ ആരാണെന്ന് പറഞ്ഞപ്പോൾ കുട്ടികളെ കാണിക്കാൻ തയാറായി. രണ്ടാളെയും ഒരുമിച്ച് കൊണ്ടുവരുമെന്നാണ് വിചാരിച്ചത്. ഇരട്ടക്കാഴ്ചക്കായി കാത്തുനിന്നു. വാതിൽ തുറന്നു. ഒരു കുട്ടിയുമായി നേഴ്സ്
Read Moreകഥകളിപ്പെണ്ണിന്റെ തട്ടം. – സുധീഷ് നമ്പൂതിരി.
കഥകളിയിലെ മിനുക്ക് (സ്ത്രീ) വേഷങ്ങൾക്ക് ശിരോലങ്കാരമായ തട്ടം (ഉറുമാൽ എന്നും പറയും) എങ്ങനെ കിട്ടി? ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾ വരെ ഹൈന്ദവികവും അതിന്റെ ഭാവപരിസരങ്ങളും പ്രമേയമായി വരുന്ന കഥകളിലെ നായികമാർക്ക് കേരളീയ മുസ്ലിം വനിതകൾ ഉപയോഗിച്ചിരുന്ന തലയിൽ തട്ടം എങ്ങനെയാണു ആഹാര്യമായി നടപ്പിലായത്? നാളിതുവരെ എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞ കഥകളിക്കാരോട്, പ്രത്യേകിച്ച് ചമയവിദഗ്ദരോട് ഈ ചോദ്യം
Read More