columnist
Back to homepageറെഡ് ഇന്ത്യൻ പണ്ടാരങ്ങളുടെ മായൻ മുടിയേറ്റ് – ഉദയശങ്കര്‍
ഇറ്റ്ഫോക്ക് 2024 ആഗോളവ്യാധികളുടെ ഉടൽവാക്കുകളാണ് 2024 ഇറ്റ്ഫോക്കിന്റെ രംഗപ്രതിരോധം. പലായനങ്ങൾ, വംശീയ ഉന്മൂലനങ്ങൾ, ആവാസഭൂമികയുടെ ചൂഷണങ്ങൾ, അഭയാർഥി പ്രവാഹങ്ങൾ, കോൺസൻട്രേഷൻ ക്യാമ്പുകൾ, പൗരത്വ വിദ്വേഷങ്ങൾ, രാജ്യഭ്രഷ്ടരുടെ അനാഥത്വങ്ങൾ, യുദ്ധക്കെടുതികൾ ഇവയെല്ലാം രംഗാവിഷ്കാരത്തിന് അരങ്ങ് ഉയിർക്കുന്നു. മായൻഗോത്രത്തെ നിർദയം ഇല്ലാതാക്കിയ കറുത്തചരിത്രത്തെ വ്യാഖാനിക്കുകയാണ് നാടകകൃത്ത് ഫ്യൂഗോ റോജോ. ആമസോൺ മഴക്കാടുകളിലെ റെഡ് ഇന്ത്യന്റെ രോദനം ഉടലിന്റെ ലിപികളിൽ
Read Moreസ്ത്രീകൾക്ക് നിയമസഭകളിൽ തുല്യപ്രാതിനിധ്യം – ചില സംശയങ്ങൾ ജെ ദേവിക
നിയമസഭകളിൽ സ്ത്രീകൾക്ക് തുല്യപ്രാതിനിധ്യത്തിന്റെ വിഷയം സ്ത്രീശാക്തീകരണം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട 1990-കളിൽത്തന്നെ ഇന്ത്യയിലും ചർച്ചയായതാണ്. അതിനു മുൻപുതന്നെ ഇന്ത്യൻ സാഹചര്യങ്ങളിൽ അതു ചര്‍ച്ചചെയ്തിരുന്നു. സ്ത്രീകൾക്ക് നിയമനിർമാണസഭകളിൽ സീറ്റുസംവരണം വേണമെന്ന് ബ്രിട്ടിഷ്ഭരണകാലത്തുതന്നെ അന്നത്തെ പല സ്ത്രീ-അവകാശപ്രവർത്തകരും ആവശ്യപ്പെട്ടിരുന്നെങ്കിലും, ദേശീയപ്രസ്ഥാനം ആ അവശ്യത്തെ പൊതുവെ സംശയത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. ദലിതർക്ക് പ്രത്യേക സംവരണം ആവശ്യമാണെന്ന അംബേദ്ക്കറുടെ അഭിപ്രായത്തെ ഹിന്ദുക്കളിൽ വേർതിരിവുണ്ടാക്കാനുള്ള കുതന്ത്രമായി
Read Moreകലിഗ്രഫി – ഗോപി മംഗലത്ത്
അക്ഷരകലയുടെ അണിയത്ത് “തിരുവനന്തപുരം കോളെജ് ഓഫ് ഫൈൻ ആർട്സിൽ പഠിക്കുന്നകാലത്ത് അച്ഛൻ വല്ലപ്പോഴും എനിക്ക് കത്തെഴുതും. അന്നൊക്കെ ലാൻഡ്ഫോൺതന്നെ അപൂർവമാണ്. അച്ഛനെഴുതുന്ന കത്ത് കോളെജിലെ നോട്ടീസ്ബോർഡിലാണ് വയ്ക്കുക. എനിക്കുവരുന്ന കത്തുമാത്രം എല്ലാവരും ശ്രദ്ധിക്കുമായിരുന്നു. കാരണം, വിലാസമെഴുതുമ്പോൾ അച്ഛൻ ‘സർവശ്രീ നാരായണഭട്ടതിരി അവർകൾക്ക്’ എന്നാണ് സ്ഥിരം എഴുതാറ്. എനിക്കതു കുറച്ചിലായിത്തോന്നി. ഒരുനാൾ വീട്ടിൽ ചെന്നപ്പോൾ അച്ഛനോട് അങ്ങനെ
Read Moreദൃശ്യഭാവനയിലെ മൂല്യസങ്കല്പങ്ങൾ – എം. രാമചന്ദ്രൻ
കല മനുഷ്യൻ എന്തു കാണണം, ഏതു കാണണം, എങ്ങനെ കാണണം എന്നല്ലാം നിശ്ചയിക്കുന്നത് അതതു കാലഘട്ടങ്ങളിലെ സാമൂഹികസംവിധാനങ്ങളും നൈതികതയും വിശ്വാസപ്രമാണങ്ങളും അനുസരിച്ചാണ്. കേവലമായ കാഴ്ച നിലനില്ക്കുന്നില്ല; കാരണം, കാഴ്ച എന്നത് അപഗ്രഥിച്ചുണ്ടാക്കുന്ന അറിവുകളാണ്. ഒരാളുടെ അവബോധവു(perception)മായി ബന്ധപ്പെട്ടിട്ടാണ് കാഴ്ച അനുഭവവും അറിവും ആയിത്തീരുന്നത്. അവബോധനിര്‍മിതിയുടെ സാംസ്കാരികപ്രക്രിയ മനുഷ്യരുടെ കാഴ്ചയെയും വീക്ഷണത്തെയും നിയന്ത്രിക്കുന്നു. ഇന്ത്യയിലെ പുരാതന ശില്പകല
Read Moreമുൻവാക്ക്
കെട്ടുകാഴ്ചക്കാലം – സി. രാധാകൃഷ്ണൻ ഇതു വേഷങ്ങളുടെ കാലം. പരിഷ്കൃതർ എന്നു സ്വയം വിളിക്കാൻ ഇഷ്ടപ്പെടുന്ന നമുക്കെല്ലാവർക്കുമുണ്ട് ഓരോ വേഷം. വേഷങ്ങൾ രണ്ടുതരം: സമൂഹം കല്പിക്കുന്നത്, സ്വയം നിര്‍മിക്കുന്നത്. പട്ടാളത്തിനും പോലീസിനും വക്കീലിനും ഒക്കെ ഉള്ളത് ആദ്യത്തെ ഇനം, സ്വയം മാർക്കറ്റ് ചെയ്യാൻ സൃഷ്ടിക്കുന്നത് രണ്ടാമത്തേതും. പഴയകാലങ്ങളിൽ വേഷങ്ങൾ കുറവായിരുന്നു. അരങ്ങുകളിലോ അനുഷ്ഠാനങ്ങളിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Read More