columnist
Back to homepageഒറ്റപ്പെടൽ – ഷൗക്കത്ത്
മനുഷ്യനനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം വിരസതയായിരിക്കും. ജീവിതത്തിന്റെ എല്ലാ രസവും വറ്റിപ്പോകുന്ന അവസ്ഥ. വിരസതയിൽനിന്നു സരസതയിലേക്കുള്ള യാത്രകളാണ് മനുഷ്യന്റെ ചരിത്രം. സുഖം തേടിയുള്ള ആ യാത്രയിൽ പലപ്പോഴും നമുക്ക് കാലിടറി. മുഖമടിച്ചു വീണു. വീണിടത്തു തളർന്നു കിടക്കാതെ നാം എഴുന്നേറ്റു നടന്നു. ആ യാത്രയുടെ ചരിത്രമാണ് ആധുനികമനുഷ്യൻ. അടിയും തിരിച്ചടിയും ഏറെ അനുഭവിക്കേണ്ടി വന്നിട്ടും പോകുന്ന
Read Moreആൾക്കൂട്ടമെന്ന ആയുധം – പി.എഫ്.മാത്യൂസ്
സഹജീവികളോട് ആഭിമുഖ്യമില്ലാത്തത് ഒരു തിന്മയൊന്നുമല്ല. അന്യൻ നരകമെന്ന് എഴുത്തുകാരൻ എഴുതും മുമ്പേ അതുണ്ടായിരുന്നു. (നിലവിലുള്ളവയെ ഒളിവിടങ്ങളിൽനിന്നു കണ്ടെത്തി സൗന്ദര്യത്തോടെ അവതരിപ്പിക്കുന്നയാളാണ് എഴുത്തുകാരൻ.) അന്യനിൽനിന്ന് ഒഴിഞ്ഞുമാറി തനിയെ ധ്യാനിക്കുന്ന സര്‍ഗാത്മകതയെ ഞാൻ മാനിക്കുന്നു. അതിനെ ആക്രമിച്ച് ഇല്ലാതാക്കാനാണ് ആൾക്കൂട്ട മനസ്സ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. സഹജീവിതം അടിച്ചേല്പിക്കുന്നിടത്തെല്ലാം എതിർസ്വരം ഉയർന്നിട്ടുമുണ്ട്. ആ എതിർപ്പുകളില്ലെങ്കിൽ മനുഷ്യകുലത്തിനു ഭാവിയില്ല എന്നാണെന്റെ പക്ഷം.
Read Moreമൊഴിയാഴം – എൻ.ഇ. സുധീർ
കവർ പ്രകാശനം എന്ന ആഭാസത്തരം പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരി ജുംപ ലാഹിരി ‘The Clothing of Books’ എന്ന പേരിലൊരു പുസ്തകമെഴുതിയിട്ടുണ്ട്. പുസ്തകങ്ങളുടെ കവറുകളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ചെറിയ പുസ്തകം. എഴുപത് പേജോളം വരുന്ന ഒരു ദീർഘ ലേഖനം എന്നും പറയാം. പുസ്തകങ്ങളെ അലങ്കരിച്ചെടുക്കൽ ഒരു കലയാണെന്നും രണ്ടു പുറംചട്ടകൾക്കിടയിലാണ് എഴുത്തുകാരുടെ സർഗാവിഷ്ക്കരണം കുടികൊള്ളുന്നതെന്നും അവരതിൽ
Read Moreസുന്ദരമായ അത്ഭുതം – സി. രാധാകൃഷ്ണൻ
ഈയിടെ ഒരു വൈകുന്നേരം ഞങ്ങളുടെ പൊതുമൈതാന വയോവൃദ്ധക്കൂട്ടായ്മയിൽ ചന്ദ്രയാൻ ചർച്ചാവിഷയമായി. ചന്ദ്രൻ വരെ ചെന്ന് ‘തടി കേടാകാതെ’ ഉദ്ദേശിച്ചേടത്ത് തന്നെ ഇറങ്ങിയും, കണ്ടും നോക്കിയും പരീക്ഷിച്ചും ചുറ്റുവട്ടത്തെ എല്ലാം അറിഞ്ഞും, എല്ലാ വിവരങ്ങളും അപ്പപ്പോൾ സചിത്രം ഭൂമിയിൽ എത്തിച്ചും, ഒരിടത്തുനിന്ന് പറന്നു പൊങ്ങി മറ്റൊരിടത്ത് ഇറങ്ങിയും, ഒരു പതിന്നാലു ദിവസം കഴിഞ്ഞ് രാത്രിയായപ്പോൾ ഉറങ്ങിയും മറ്റും
Read Moreഅവിഴ്‌ഞ്ഞോനിലെ സുന്ദരികൾ മുതൽ ഗർണിക്ക വരെ – പൊന്ന്യം ചന്ദ്രൻ
കലാകാരന്മാരെയും കലാപ്രേമികളെയും ഒരുപോലെ സ്വാധീനിച്ചിട്ടുള്ളവയാണ് പാബ്ലോ പിക്കാസോയുടെ രചനകൾ. കാലാതീതമായ രണ്ടു മാസ്റ്റർപീസുകളെ, ആധുനികചിത്രകലയുടെ ഗതി നിർണയിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച ‘അവിഴഞ്ഞോനിലെ സുന്ദരികളെ‘യും ഫാസിസത്തിനെതിരെയുള്ള മനുഷ്യനന്മയുടെ പ്രതീകമായ കലാസൃഷ്ടി, ‘ഗർണിക്ക‘യെയും, പിക്കാസോയുടെ വേർപാടിന്റെ അമ്പതാം വർഷത്തിൽ പരിചയപ്പെടുത്തുകയാണ് ലേഖകൻ. 1873-ൽ ക്ലൗദ് മൊനെ (Claude Monet) ഉൾപ്പെടെയുള്ളവർ തുടങ്ങിവച്ച ഇംപ്രഷണിസ്റ്റ് (Impressionist) കലാപ്രസ്ഥാനം യഥാർഥത്തിൽ,
Read More