editorial

Back to homepage

വേട്ടാളന്‍

കഥ വേട്ടാളന്‍ മേധിനി കൃഷ്ണന്‍ വീട് നഷ്ടപ്പെട്ട വേട്ടാളന്‍ വീണ്ടും കൂടൊരുക്കുകയാണ്… മരത്തിന്റെ അഴികളുടെ താഴെ പടിയില്‍ മണ്ണിന്റെ വീടൊരുങ്ങുന്നു. വേട്ടാളന്റെ ഗര്‍ഭഗൃഹം. നനഞ്ഞ മണ്ണും പശിമയും… ഇടയ്ക്കു പറന്നു പുറത്തു പോയി തിരിച്ചു വരുന്നു. ആ ചെറിയ പെണ്‍കുട്ടി കൗതുകത്തോടെ അത് നോക്കിയിരിക്കുകയാണ്. പിന്നെപ്പോഴോ ഇരുട്ട് പരന്നതുപോലെ… കൈയിലെ ചെറിയ വടികൊണ്ടു ആ കുട്ടി

Read More

മതവും രാഷ്ട്രീയവും അംബേദ്ക്കറിന്റെ ചിന്തകളില്‍ നവഭൗതികവാദ കാലത്തെ പുനര്‍വായന

യാഹു വിനയരാജ് നവഭൗതികവാദ വ്യവഹാരത്തില്‍ മതവും രാഷ്ട്രീയവും രണ്ട് വ്യത്യസ്ത സങ്കല്പങ്ങളല്ല; പരസ്പര പൂരകങ്ങളാണ്. മതം ഒരു രാഷ്ട്രീയ നിര്‍മിതി ആയിരിക്കുന്നതുപോലെ രാഷ്ട്രീയചിന്ത രൂപപ്പെട്ടതിന് പിന്നിലും മതത്തിന്റെ സ്വാധീനമുണ്ട്. പാശ്ചാത്യ-യൂറോപ്യന്‍ ചിന്താധാരയിലായാലും പൗരാണിക ഇന്ത്യന്‍ സംസ്‌കാരത്തിലായാലും അത് യാഥാര്‍ത്ഥ്യമാണ്. സംഘടിത മത രൂപങ്ങളെല്ലാം തന്നെ കാലത്തെ അതിജീവിച്ചത് ആധിപത്യ രാഷ്ട്രീയ സ്ഥാപനകളുടെ നിഴലിലാണ്. ആധിപത്യത്തിന്റെ ചിഹ്നങ്ങള്‍

Read More

ചരിത്രത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ ചരിത്രത്തിലേക്ക് ( പ്രാദേശിക ചരിത്രം) – ഇ.സി.സുരേഷ്

ചരിത്രം ആരുടെ ചരിത്രമാണ്? രാജക്കന്‍മാരുടെ… നാടുവാഴികളുടെ… സവര്‍ണ്ണരുടെ… സമ്പന്നരുടെ… അവരെല്ലായ്‌പ്പോഴും ചരിത്രത്തിന്റെ ഉടമകളായി വരുന്നു. സംസ്‌കാരത്തിന്റെ ഉറവിടങ്ങളായി വാഴ്ത്തപ്പെടുന്നു. ദളിതുകളോ… ആദിവാസികളോ… അവര്‍ ചരിത്രമില്ലാത്തവരായി… സംസ്‌കാരമില്ലാത്തവരായി എന്നും പുറത്ത് നിര്‍ത്തപ്പെടുന്നു. ഇങ്ങനെ ചരിത്രത്തില്‍ നിന്നും പുറത്താക്കപ്പെട്ട ജനതയിലെ ഒരു പ്രധാന വിഭാഗമാണ് പുലയര്‍. ചാലക്കുടിയിലെ പുലയ ഗോത്രങ്ങളുടെ ചരിത്രം എന്ന് മുതലാണ് ആരംഭിക്കുന്നത്? കൃത്യമായൊരുത്തരം പറയാന്‍

Read More

കലയ്ക്കുമപ്പുറം നീളുന്ന ലാവണ്യചിന്ത – ഡോ. എബി കോശി.

ഭാവാവിഷ്‌ക്കാരം (Expression) കലയുടെ ധര്‍മവും ലക്ഷ്യവും വികാരങ്ങള്‍ അഥവാ ഭാവങ്ങളുടെ ആവിഷ്‌ക്കാരമല്ലാതെ മറ്റൊന്നുമല്ല എന്നു സമര്‍ത്ഥിക്കുന്ന ഈ സിദ്ധാന്തം സൗന്ദര്യശാസ്ത്ര ചരിത്രത്തിലെ സുപ്രധാന നിലപാടുകളിലൊന്നാണ്. കാല്പനികതയുടെ വരവോടുകൂടി പ്രബലമായിത്തീര്‍ന്ന ഈ കാവ്യസിദ്ധാന്തം ഇംഗ്‌ളിഷ് കവി വില്യം വേര്‍ഡ്‌സ്‌വര്‍ത്ത്, സൗന്ദര്യചിന്തകരായ ബനഡിറ്റോ ക്രോച്ചേ, ആര്‍.ജെ. കോളിംഗ് വുഡ്, ലിയോ ടോള്‍സ്റ്റോയ് എന്നിവരിലൂടെയാണ് ശ്രദ്ധേയമായിത്തീര്‍ന്നത്. ഭാവാവിഷ്‌ക്കാര സിദ്ധാന്തത്തിലെത്തുമ്പോഴേക്കും ബാഹ്യവസ്തുക്കളാണ്

Read More

‘ഫ്രത്തെല്ലി തൂത്തി’ വായിക്കുമ്പോള്‍… – ബിനോയ് വിശ്വം

ഫ്രാന്‍സിസ് പാപ്പ മുന്‍പോട്ട് വയ്ക്കുന്ന ആശയങ്ങള്‍ പലതും വിപ്ലവകരമാണ്. താന്‍ നയിക്കുന്ന സഭയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിലപാടുകളെത്തന്നെ ചോദ്യം ചെയ്യാന്‍ അദ്ദേഹം മടിക്കുന്നില്ല. വിശ്വാസത്തിന്റെയും സഭയുടെയും മുന്‍പില്‍ മാറുന്ന കാലത്തിന്റെ സ്പന്ദനങ്ങള്‍ക്കൊപ്പം ചരിക്കണം എന്ന കാഴ്ചപ്പാണാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഏതു സംവിധാനത്തിലും ഇത്തരം മാറ്റങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നവരെപ്പോലെതന്നെ, അവയ്ക്ക് നേരെ മുഖം ചുളിക്കുന്നവരുമുണ്ടാകും. സ്വവര്‍ഗലൈംഗികതയെപ്പറ്റി പോപ്പ്

Read More