സമാധാനം: അര്‍ത്ഥവും പ്രക്രിയയും

സമാധാനം: അര്‍ത്ഥവും പ്രക്രിയയും

സമാധാനം: അര്‍ത്ഥവും പ്രക്രിയയും

എം.പി. മത്തായി

ലോകമെമ്പാടുമുള്ള മനുഷ്യര്‍ അവരുടെ ദൈനംദിന വ്യവഹാരങ്ങളില്‍ സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്ന ഒരു വാക്കാണ് ‘സമാധാനം.’ ലോകത്തിലെ പ്രമുഖ മതങ്ങള്‍ എല്ലാംതന്നെ പ്രഘോഷിക്കുന്ന പൊതുതത്വവുമാണ് ‘സമാധാനം.’ സമാധാനം ആശംസിച്ചുകൊണ്ട് പരസ്പരം അഭിവാദ്യം ചെയ്യുന്നത് ഒരാചാരമാക്കി മാറ്റുക വഴി സമാധാനവാഞ്ഛയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിത്തീര്‍ക്കുകയും, ഒരു മൂല്യമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു മതങ്ങള്‍. സ്വയം അര്‍ത്ഥം വ്യക്തമാക്കുന്ന വാക്കാണ് ‘സമാധാനം’ എന്നാണ് പരക്കെയുള്ള ധാരണ. വാസ്തവത്തില്‍ ഇതൊരു തെറ്റിദ്ധാരണയാണ്. അനേകം അര്‍ത്ഥതലങ്ങളുള്ള ഒരു സങ്കല്പനമാണ് സമാധാനം. ഈ സങ്കല്പനത്തിന്റെ അര്‍ത്ഥതലങ്ങള്‍ പ്രതിജനഭിന്നമാണെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. സമാധാനം എന്ന സംജ്ഞയുടെ ലളിതവും, ഗഹനവുമായ അര്‍ത്ഥതലങ്ങള്‍ വിശദീകരിക്കുകയും, സമാധാനസൃഷ്ടിക്ക് അനുവര്‍ത്തിക്കപ്പെടുന്ന പ്രധാന മാര്‍ഗ്ഗങ്ങളെ സംക്ഷിപ്തമായി പരിചയപ്പെടുത്തുകയുമാണ് ഈ ലഘുപഠനം ലക്ഷ്യമാക്കുന്നത്.

പശ്ചാത്തലം

വിവിധ തലങ്ങളില്‍, ഗൗരവതരമായി ചര്‍ച്ചചെയ്യുന്ന വിഷയമാണ് സമാധാനം. സര്‍വകലാശാലകളും അക്കാദമികളും സമാധാനം പഠന-ഗവേഷണ വിഷയമായി അംഗീകരിച്ചതിനെത്തുടര്‍ന്ന് ഇതൊരു പഠനശാഖയായി വികസിച്ചു. ഐക്യരാഷ്ട്രസഭ പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യദശകം (2001-2010) കിലേൃിമശേീിമഹ ഉലരമറല ളീൃ മ ഈഹൗേൃല ീള ജലമരല ളീൃ വേല ഇവശഹറൃലി ീള വേല ണീൃഹറ ആയി പ്രഖ്യാപിക്കുകയും, അംഗരാജ്യങ്ങളോട് ഈ ദശകത്തില്‍ സമാദാന സംസ്‌കാരം പരിപോഷിപ്പിക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇപ്രകാരം ഒരു നടപടിക്ക് ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ പ്രാദേശികയുദ്ധങ്ങളിലും, രക്തരൂക്ഷിത സംഘട്ടനങ്ങളിലും

ഭീകരപ്രവര്‍ത്തനങ്ങളിലും ഉണ്ടായ കുത്തനെയുള്ള വര്‍ധനവായിരുന്നു. യുദ്ധങ്ങളുടെ പട്ടിക പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് 1993-95 വര്‍ഷങ്ങളില്‍ പ്രാദേശികയുദ്ധങ്ങളുടെ ഗ്രാഫ് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന ബിന്ദുവില്‍ എത്തിയെന്നാണ്. കൂടാതെ ഹിംസയുടെ വ്യാപനവും, തീവ്രവല്‍ക്കരണവും ഭീഷണമായ തോതില്‍ വര്‍ധിക്കുകയും ചെയ്തു. സുരക്ഷയുടെ ഉരുക്കുകോട്ടയ്ക്കുള്ളില്‍ കഴിയുന്ന ഭരണാധികാരികളെ വെല്ലുവിളിക്കാന്‍ നിരപരാധികളും അരക്ഷിതരുമായ സാധാരണജനങ്ങളെ ഇരകളാക്കി മാറ്റുന്നതിലേക്ക് തീവ്രവാദത്തിന്റെ രണനീതി മാറ്റിത്തീര്‍ക്കപ്പെട്ടു. ലോകം ഹിംസയുടെ കരിനിഴലിലായതോടെ സമാധാനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഒരിക്കല്‍ക്കൂടി സജീവമായി. സമാധാനം സൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ കാര്യക്ഷമവും ഫലപ്രദവുമാകണമെങ്കില്‍ സമാധാനത്തെപ്പറ്റിയുള്ള അറിവ് ആഴമുള്ളതാവണമെന്നും, സംഘര്‍ഷങ്ങള്‍ പരിഹരിച്ച് സമാധാനം യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുന്നതിനുള്ള അറിവും, നൈപുണ്യവും, വൈദഗ്ധ്യവും സമാധാനപ്രവര്‍ത്തകര്‍ സ്വായത്തമാക്കണമെന്നും അംഗീകരിക്കപ്പെട്ടു. തല്‍ഫലമായി ഔപചാരിക – അനൗപചാരികമേഖലകളില്‍ സമാധാനവും, സംഘര്‍ഷ പരിഹാര പഠനവും വ്യാപകമായി. ഈ പശ്ചാത്തലത്തിലാണ് സമാധാനത്തിന്റെ അര്‍ത്ഥതലങ്ങളെയും, സമാധാന സൃഷ്ടിക്കുതകുന്ന കര്‍മപദ്ധതികളെയും പറ്റിയുള്ള ചര്‍ച്ചകള്‍ പ്രസക്തമാകുന്നത്. സമാധാനത്തിന്റെ അര്‍ത്ഥതലങ്ങള്‍

സമാധാനം എന്ന സങ്കല്പനത്തിന്റെ അര്‍ത്ഥതലങ്ങള്‍ വികസ്വരമായിക്കൊണ്ടിരിക്കുന്നു എന്നാണ് ഈ വിഷയത്തെ അധികരിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രകടമായ ഹിംസ-സായുധസംഘര്‍ഷങ്ങള്‍, രക്തച്ചൊരിച്ചില്‍, യുദ്ധം ഇവ –  ഇല്ലാത്ത  അവസ്ഥയെയാണ് ‘സമാധാനം’ കൊണ്ട് സൂചിപ്പിക്കപ്പെട്ടുപോന്നത്. സൂക്ഷ്മപരിശോധനയില്‍ ഈ ധാരണ ഭാഗികമാണ് എന്ന് വ്യക്തമാകും. അതുകൊണ്ട് എന്താണ് സമാധാനം എന്ന് വ്യക്തമായി ഗ്രഹിക്കണമെങ്കില്‍ ആദ്യം വേണ്ടത് ഹിംസയുടെ രൂപ-ഭാവങ്ങളെപ്പറ്റി ശരിയായ ധാരണ രൂപപ്പെടുത്തുകയാണ്.

ഒരാളെ കായികമായി മുറിവേല്‍പ്പിക്കുകയോ, വധിക്കുകയോ ചെയ്യുന്നതാണ് ഹിംസ എന്നാണ് പൊതുധാരണ. മനുഷ്യരെ വൈകാരികമായി മുറിപ്പെടുത്തുന്നതും ഹിംസയാണെന്ന് പിന്നീട് അംഗീകരിക്കപ്പെട്ടു. ഇവ യഥാക്രമം കായിക അഥവാ നേരിട്ടുള്ള ഹിംസ എന്നും ‘വൈകാരികഹിംസ’ എന്നുമാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ രണ്ടുതരം ഹിംസയ്ക്കും പുറമേ പ്രത്യക്ഷമല്ലാത്ത പലതരം ഹിംസകളും സമൂഹത്തില്‍ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും ഇവ ഹിംസയായി തിരിച്ചറിയപ്പെടുകയോ, തുറന്നുകാട്ടപ്പെടുകയോ ചെയ്യാറില്ല എന്നുമാത്രം. അറിവും അധികാരവും, കരുത്തും കൗശലവും കൈമുതലായുള്ളവര്‍ സാധാരണ മനുഷ്യരെ കായികമായും, വൈകാരികമായും, സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും ചൂഷണം ചെയ്യുന്നുണ്ട് എന്ന്ത് ഒരു അനിഷേധ്യ യാഥാര്‍ത്ഥ്യമാണല്ലോ. ബലവാന്മാര്‍ ബലഹീനരുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നു: പുരുഷന്മാര്‍ സ്ത്രീകളുടെ മേലും, മുതിര്‍ന്നവര്‍ കുട്ടികളുടെമേലും, അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെമേലും, പുരോഹിതര്‍ വിശ്വാസികളുടെമേലും, മേലാളര്‍ കീഴാളരുടെ മേലും – അങ്ങനെ ആധിപത്യത്തിന്റെ ചങ്ങല നീണ്ടുപോകുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഒരു വലിയ വിഭാഗം ജനങ്ങള്‍ വിവിധതരം വിവേചനങ്ങളുടെ ഇരകളാണ്. പട്ടിണി, ദാരിദ്ര്യം, ജാതിവിവേചനം, അയിത്തം….. എന്നിങ്ങനെ അനേകവിധത്തില്‍ ചൂഷണം തുടരുന്നു. ഇവയെല്ലാം ഹിംസയുടെ ഗണത്തിലാണ് ഗാന്ധിജി ഉള്‍പ്പെടുത്തിയത്.  ‘ഘടനാപരമായ ഹിംസ’ – േെൃൗരൗേൃമഹ ്ശീഹലിരല  എന്നാണ് ഗാള്‍ട്ടുങ്ങ് ഇതിനെ വിളിച്ചത്. നേരിട്ടുള്ള ഹംസയേക്കാള്‍ അപകടകരവും, ദൂരവ്യാപകമായ ഭവിഷ്യത്ത് സൃഷ്ടിക്കുന്നതും, നിര്‍മാര്‍ജനം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ളതുമായ ഭീഷണിയായിട്ടാണ് ഘടനാപരമായ ഹിംസയെ ഗാന്ധിജി വിലയിരുത്തിയത്. ഇവയില്‍ നിന്ന് മൗലികമായി വ്യത്യസ്തമായ മറ്റൊരുതരം ഹിംസയെയും ഗാര്‍ട്ടുങ്ങ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരിട്ടുള്ള ഹിംസയേയും, ഘടനാപരമായ ഹിംസയേയും ന്യായീകരിക്കുന്നതു, സ്വീകാര്യമാക്കുന്നതുമായ പെരുമാറ്റ സംഹിതകളും, ആചാരങ്ങളും, മൂല്യങ്ങളും എല്ലാ സമൂഹങ്ങളിലും  നിലവിലുണ്ട്. ഇതിനെ ‘സാംസ്‌കാരിക ഹിംസ’ – ഈഹൗേൃമഹ ്ശീഹലിരല  എന്നാണ് ഗാള്‍ട്ടുങ്ങ് വിശേഷിപ്പിച്ചിട്ടുള്ളത്. ഗാന്ധിയന്‍ അഹിംസയുടെ വ്യവഹാരത്തില്‍ നിന്നാണ് ഹിംസയെ മൂന്നു ഗണങ്ങളാക്കി വ്യവച്ഛേദിക്കാനുള്ള ഉള്‍ക്കാഴ്ച തനിക്ക് ലഭിച്ചതെന്ന് ഗാള്‍ട്ടുങ്ങ് വ്യക്തമാക്കിയിട്ടുണ്ട്.

സമാധാനത്തെ, അതിന്റെ വിപരീതമായ ഹിംസയുമായുള്ള അന്തരത്തെ അടിസ്ഥാനമാക്കി, ‘നിഷേധാത്മക സമാധാനം’ – ചലഴമശേ്‌ല ുലമരല  എന്നും ഭാവാത്മക സമാധാനം – ജീശെശേ്‌ല ുലമരല  എന്നും രണ്ടായി വ്യവച്ഛേദിച്ച് നിര്‍വചിക്കുന്നുണ്ട് ഗാള്‍ട്ടുങ്ങ്. മേല്‍സൂചിപ്പിച്ചതുപോലെ സായുധ ഏറ്റുമുട്ടലും, രക്തച്ചൊരിച്ചിലും ഇല്ലാത്ത അവസ്ഥയെയാമ് നിഷേധാത്മക സമാധാനമെന്നു വിശേഷിപ്പിക്കുന്നത്. മനുഷ്യബന്ധങ്ങള്‍ പരസ്പര സഹകരണത്തിന്റെയും, ആദരവിന്റെയും, മൈത്രിയുടെയും അടിസ്ഥാനത്തിലായിത്തീരുന്വോഴുണ്ടാകുന്ന  

അവസ്ഥയാണ് ഭാവാത്മക സമാധാനം. മനുഷ്യബന്ധങ്ങള്‍ ഗുണപരമായി മാറിത്തീരുന്നതുകൊണ്ടുമാത്രം സാമൂഹ്യജീവിതത്തില്‍ ആരോഗ്യകരവും, സുസ്ഥിരവുമായ സമാധാനം സൃഷ്ടിക്കപ്പെടുകയില്ല. സമൂഹജീവിതത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌കാരികഘടനകളും, സ്ഥാപനങ്ങലുമുണ്ടല്ലോ.അവയുടെ ഘടനകളില്‍ അന്തര്‍ന്നിഹിതമായ ഹിംസയെക്കൂടി പൂര്‍ണമായും നീക്കം ചെയ്താല്‍ മാത്രമേ സമൂഹത്തില്‍ സമാധാനം യാഥാര്‍ത്ഥ്യമാവുകയുള്ളു. അതായത്, സമൂഹജീവിതത്തെ സ്വാധീനിക്കുന്ന എല്ലാ ഘടനകളും, സ്ഥാപനങ്ങളും സംവിധാനങ്ങളും നീതിയിലും സമത്വത്തിലും അധിഷ്ഠിതമായിത്തീരണം. നീതിയാണ് സമാധാനത്തിന്റെ ആത്മാവ്. അപ്രകാരമുള്ള പരിവര്‍ത്തനം ഉണ്ടാകുമ്പോള്‍ സംജാതമാകുന്ന അവസ്ഥയെയും ഭാവാത്മക സമാധാനത്തന്റെ ഗണത്തിലാണ് ഗാള്‍ട്ടുങ്ങ് ഉള്‍പ്പെടുത്തുന്നത്. ചില സൈദ്ധാന്തികര്‍ ഇതിനെ ഘടനാപരമായ സമാധാനം – ടൃtuരൗേൃമഹ ജലമരല – എന്നാണി വിളിക്കുന്നത്.