മൊഴിയാഴം / എൻ.ഇ. സുധീർ
പാരീസ് റിവ്യു ഇന്റർവ്യു
അഭിമുഖ സംഭാഷണം എന്നു കേൾക്കുമ്പോൾ ഏതൊരു സാഹിത്യകുതുകിയുടെയും മനസ്സിൽ ആദ്യമെത്തുക പ്രശസ്തമായ പാരീസ് റിവ്യു ഇന്റർവ്യുകളാണ്. ലോകത്തിലെ പ്രതിഭാശാലികളായ എഴുത്തുകാരുമായി നടത്തപ്പെടുന്ന ശ്രദ്ധേയമായ അഭിമുഖങ്ങൾ വർഷങ്ങളായി പാരീസ് റിവ്യു എന്ന സാഹിത്യ പ്രസിദ്ധീകരണത്തിൽ വരുന്നുണ്ട്. 1953-ൽ പാരീസിൽ തുടക്കംകുറിച്ച ഇംഗ്ളീഷ് സാഹിത്യ മാഗസിനാണത്. പിന്നീട് 1973 മുതൽ ന്യൂയോർക്കിൽ നിന്നായി ഇതിന്റെ പ്രസിദ്ധീകരണം. ലോകത്തിലെ പ്രധാനികളായ എഴുത്തുകാരുമായുള്ള ദീർഘമായ സംഭാഷണങ്ങൾ ഇതിന്റെ പേജുകളിൽ ഓരോ ലക്കത്തിലും നിറയുന്നു. ഇ. എം. ഫോസ്റ്റർ, ടി.എസ്. എലിയട്ട്. ഏർണെസ്റ്റ് ഹെമിങ്ങ് വേ, പാബ്ലോ നെരൂദ, ലൂയി ബോർഹസ്, നബക്കോവ്, മാർക്വേസ്, സാരമാഗോ… അങ്ങനെ അറിയപ്പെടുന്ന എല്ലാപേരുകളും നിറഞ്ഞതാണ് ആ പട്ടിക. ഇപ്പോൾ ഇതേപ്പറ്റി എഴുതാൻ കാരണം പാരീസ് റിവ്യുവിന്റെ പുതിയ ലക്കത്തിൽ (ലക്കം 237- Summer 2021) അരുന്ധതി റോയിയുമായുള്ള അഭിമുഖം വായിച്ചതുകൊണ്ടാണ്. ഈ മാഗസിൻന്റെ ഏഴുപതിറ്റാണ്ടിലെ ചരിത്രത്തിനിടയിൽ ആദ്യമായിട്ടായിരിക്കും ഒരു മലയാളി അതിൽ ഇന്റർവ്യു ചെയ്യപ്പെടുന്നത് എന്ന പ്രത്യേകതയും ഞാനതിൽ കാണുന്നുണ്ട്.
അവരുടെ എഴുത്തുജീവിതത്തെയും വ്യക്തിജീവിതത്തെയും സമഗ്രമായി സ്പർശിക്കുന്ന ഈ അഭിമുഖം നടത്തിയിരിക്കുന്നത് മാഗസിൻന്റെ മാനേജിങ്ങ് എഡിറ്റർ കൂടിയായ ഹസൻ അൽത്താഫാണ്. രചനയുമായി ബന്ധപ്പെട്ട വളരെ സൂക്ഷ്മമായ പല വിലയിരുത്തലുകളോടൊപ്പം ജീവിതത്
നോവലിസ്റ്റ് എന്നതുപോലെ ഉപന്യാസകാരി എന്ന നിലയിലും അരുന്ധതി റോയ് ലോകശ്രദ്ധ നേടിയിട്ടുണ്ട്. രണ്ടു നോവലുകളും പത്തോളം ഉപന്യാസ സമാഹാരങ്ങളുമാണ് അവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉപന്യാസ സമാഹാരങ്ങൾ പലപ്പോഴും വലിയ സംവാദങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. രണ്ടുതരത്തിലുള്ള ഈ എഴുത്തിനെപ്പറ്റി അവർ പറഞ്ഞത് ഇങ്ങനെയാണ്. ” I am restless when I write nonfiction. And peaceful but crazy when I write fiction.” അരുന്ധതിയുടെ നോവലുകളേക്കാൾ ഉപന്യാസങ്ങളെ ഇഷ്ടപ്പെടുന്ന ഞാൻ ഏറെ അഭിമാനത്തോടും കൗതുകത്തോടും കൂടിയാണ് ഈ പാരിസ് റിവ്യു അഭിമുഖം വായിച്ചത്.
മരിച്ചിട്ടും ജീവിക്കുന്നവരും ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചവരും
കാവ്യത്തിന്റെ കാലവുമായുള്ള ബന്ധത്തെപ്പറ്റി കവി സച്ചിദാനന്ദൻ പറഞ്ഞ അഭിപ്രായം ഏറെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഓരോ സർഗാത്മക വൃത്തിയിലും കലർന്നു കിടക്കുന്ന പാരമ്പര്യത്തിന്റെ ഊർജത്തെപ്പറ്റിയാണ് അദ്ദേഹം ഓർമിപ്പിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മെയ് 30 ന്റ ലക്കത്തിൽ സച്ചിദാനന്ദനുമായി പി.എൻ. ഗോപീകൃഷ്ണൻ നടത്തിയ സംഭാഷണത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.
“എല്ലാ പുതിയ സാഹിത്യപ്രവണതകളും പ്രസ്ഥാനങ്ങളും ആരംഭത്തിൽ കരുതുന്നത് അവ സമ്പൂർണ വിച്ഛേദങ്ങളാണെന്നാണ്. ഒരുപക്ഷേ, അവ ആദ്യത്തെ ഊർജവും ആത്മവിശ്വാസവും സംഭരിക്കുന്നതു തന്നെ ആ പ്രതീതിയിൽ നിന്നാണ്. എന്നാൽ, കാലം മുന്നോട്ടുപോകുന്തോറും കവികളും ആസ്വാദകരും ഒരുപോലെ ആധുനികതയും പാരമ്പര്യവുമായുള്ള അനിഷേധ്യമായ ബന്ധങ്ങൾ കണ്ടെത്താൻ തുടങ്ങുന്നു. പാരമ്പര്യംതന്നെ നവീകരണങ്ങളുടെ ഒരു അനസ്യൂതിയാണെന്ന് ക്രമേണ തിരിച്ചറിയുന്നു.” സാഹിത്യത്തെ സംബന്ധിച്ച ഒരടിസ്ഥാന തത്ത്വത്തെയാണ് കവി ഇവിടെ അടിവരയിട്ടു പറയുന്നത്. മൊഴിയാഴം / എൻ.ഇ. സുധീർ