focus articles

Back to homepage

ഗോത്ര സംസ്‌കൃതിയുടെ പ്രാക്തനശേഷിപ്പുകള്‍ (അതിരപ്പിള്ളി കാടുകളിലെ കാടര്‍ ഗോത്ര ജീവിതം) -ഇ.സി. ഗുരേഷ്

അന്യമാകുന്ന കാടര്‍ ജീവിതത്തിന്റെ ഗോത്രതനിമകള്‍ സമാഹരിക്കപ്പെടുകയും സംരക്ഷിക്കുകയും വേണം. പരിണാമദശയുടെ പ്രാരംഭത്തില്‍തന്നെ സ്തംഭിച്ചു പോയ പ്രാക്തന ഗോത്രജീവിതങ്ങളുടെ നേര്‍സാക്ഷ്യങ്ങളിലേക്ക്… സവര്‍ണ്ണ ഹൈന്ദവതയുടെ ഫാസിസ്റ്റ് ജീവിതവീക്ഷണങ്ങള്‍ കേരളീയ സാംസ്‌കാരിക മണ്ഡലത്തിനുമേല്‍ അതിന്റെ അധിനിവേശം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ ഒരു ചരിത്രസന്ധിയില്‍ സാംസ്‌കാരിക ബദലുകള്‍ക്കും വൈവിധ്യങ്ങള്‍ക്കും വേണ്ടിയുള്ള അന്വേഷണങ്ങള്‍ ചെറുത്തുനില്‍പിന്റെ സമരരൂപങ്ങളായി മാറുന്നു. ചാലക്കുടി താലൂക്കിലുള്‍പ്പെട്ട അതിരപ്പിള്ളി കാടുകളിലെ കാടര്‍

Read More

വിമോചനദൈവശാസ്ത്രം കേരളത്തിൽ അവശേഷിപ്പിക്കുന്നതെന്ത് ? -സി ആര്‍ നീലകണ്ഠൻ

വിമോചനദൈവശാസ്ത്രം എന്ന പ്രസ്ഥാനം അഥവാ ആശയം രൂപം കൊള്ളുന്നത്   ലാറ്റിൻ അമേരിക്ക എന്നറിയപ്പെടുന്ന ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിലാണല്ലോ . വിമോചനത്തിനായുള്ള  “ക്രിസ്തീയ പ്രയോഗത്തിന്റെ വിമർശനാത്മകമായ വിചിന്തനം” എന്നാണല്ലോ ഈ ആശയത്തിന്റെ ഉപജ്ഞാതാവായി  അറിയപ്പെടുന്ന പെറുവിലെ ഗുസ്താവോ ഗുട്ടിറെസ് നൽകുന്ന നിർവചനം. വിമോചനം എന്നതിനെ സമഗ്രമായ അർത്ഥത്തിലാണ് മനസ്സിലാക്കുന്നത്. ഇത് ചരിത്രപരന്നായ ഒരു പ്രക്രിയയാണ്.1970 കളിലാണ് ഇതിന്റെ ഇന്നത്തെ രൂപത്തിലുള്ള ഉത്ഭവം.ഗുസ്താവോ ഗുട്ടിറെസ് 1965-66 കാലത്തു

Read More

പാലക്കാടിന്റെ മഴയോര്‍മ്മകള്‍ – എ.വി. ഫിര്‍ദൗസ്

കേരളത്തിന്റെ ഹരിതസമ്പന്നതയുടെ അടിത്തറ കാലംതെറ്റാതെ പെയ്തിരുന്ന മഴക്കാലങ്ങളായിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മഴകള്‍ ഋതുക്കളുമായും മാസങ്ങളുമായും കൃത്യമായ ഒരു ബന്ധം കാത്തുസൂക്ഷിച്ചുവന്നു. കാര്‍ഷിക ജീവിതസംസ്‌കാരത്തിന്റെ ആധാരശീലങ്ങള്‍ രൂപപ്പെട്ടത് മഴകളെ ആശ്രയിച്ചായിരുന്നു. ആധുനിക ജീവിതശീലങ്ങളിലേക്കു പരിണമിക്കുന്നതിനുമുമ്പ് കേരള ജനത ജീവിച്ചത് കൃഷിയുമായും പ്രകൃതിയുമായും ബന്ധപ്പെട്ട ഉപജീവന മാര്‍ഗങ്ങളെ ആശ്രയിച്ചായിരുന്നതിനാല്‍ മഴയെ മുന്‍നിര്‍ത്തിയുള്ള കാലഗണനാരീതി പൊതുവായിത്തീര്‍ന്നു.

Read More

മണ്ണുമര്യാദയുടെ അശാന്തപര്‍വ്വം -സി.ടി.തങ്കച്ചന്‍

കലയും ജീവിതവും പരസ്പരം ഇഴപിരിക്കാനാവാത്ത വിധം ലയിച്ചു ചേര്‍ന്ന അപൂര്‍വ്വചിത്രമെഴുത്തുകാരനായിരുന്നു അശാന്തന്‍ – പൊതുവെ ശാന്തനായി കാണപ്പെട്ട അശാന്തന്റെ അന്തര്‍ സംഘര്‍ഷങ്ങളുടെ അടയാളമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും ചിത്രരചനയും. മണ്ണുമായും മനുഷ്യനുമായുമുള്ള ജൈവ പരമായ അടുപ്പം അയാളുടെ കലാജീവിതത്തില്‍ ഉടനീളം കാണാം. ആധുനിക വികസന സാധ്യതകള്‍ വളഞ്ഞു പിടിക്കുന്ന തന്റെ ഗ്രാമത്തിലിരുന്ന് നമുക്ക് നഷ്ടമാവുന്ന മണ്ണുമര്യാദയെക്കുറിച്ചാണ് അയാള്‍

Read More

മണ്ണിന്റെ മുലപ്പാല്‍ വിഷം തീണ്ടുന്നു- ഡോ. സി. ആര്‍. രാജഗോപാലന്‍

മണ്ണറിവുകള്‍ക്കൊരു ആമുഖം. ഉര്‍വരമായ മണ്ണിടങ്ങള്‍ക്കു സംഭവിക്കുന്ന വിഷദുരന്തങ്ങള്‍ക്കൊരു താക്കീത് പഞ്ചഭൂതങ്ങള്‍ നിറഞ്ഞ മണ്ണിനെ മനോഹരമായ ശില്പമാക്കിമാറ്റിയവരാണ് പുരാതനസംസ്‌കാരങ്ങള്‍. പുരാവസ്തുഖനനത്തിലൂടെ കണ്ടെടുത്ത തിരിവയുടെ കണ്ടുപിടുത്തവും ആലയും ടെറാക്കോട്ടശില്പങ്ങളും കളിമണ്ണിനെ സംസ്‌കാരപ്പൊലിമയാക്കിമാറ്റിയ മണ്ണിന്റെ ചരിത്രമാണ് വ്യക്തമാക്കുന്നത്. ഭൂമിജാതകം നിര്‍ണയിച്ച് ശ്മശാനഭൂമിയെ കൃഷിഭൂമിയാക്കി വളര്‍ത്തിയെടുത്തവരാണ് പ്രാചീനര്‍. കളിമണ്‍പാത്ര നിര്‍മാണം മാത്രമല്ല രൂപാങ്കനം ചെയ്ത മണ്‍ഫലകങ്ങളും ചിത്രമെഴുതിയ മണ്‍വീടുകളും പ്രാചീനമനുഷ്യന്‍ നേടിയെടുത്ത

Read More