അനാഥത്വത്തിന്റെ ഭരണകൂട രാഷ്ട്രീയം – ജെര്‍ളി
Print this article
Font size -16+
”ഓ! ഏതെങ്കിലുമൊരു അനാഥക്കുരുവി
വന്നെന്നോടൊത്തു
കളിച്ചിരുന്നുവെങ്കില്‍…”
”വന്നാലും
എന്നോടൊത്തുകളിച്ചാലും..
ഒരമ്മയെക്കൂതാഹാരംകഴിച്ചാലും… ”
(ഹൈക്കു – കോബയാഷി ഇസ്സ)
പഠിപ്പിക്കുന്നതിനിടയില്‍ പെട്ടെന്നാണ്കുട്ടിയുടെമുഖംവല് ലാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. നിനക്കെന്താസുഖമില്ലേഎന്ന്എന്റെ ചോദ്യത്തിന് മറുപടിയായി അവളുടെകണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി. എന്റെസാന്ത്വനവചസ്സുകള്‍ വിഫലമായതോടെ, മറ്റുഗത്യന്തരമില്ലാതെ ഞാന്‍ ക്ലാസ്തുടരുകയുംചെയ്തു ക്ലാസുകഴിഞ്ഞ്കുട്ടികളൊക്കെ എഴുന്നേറ്റു. കലങ്ങിയകണ്ണുകളുമായിഎന്റെയടുത് തെത്തിയഅവള്, ഒരണതുറന്നുവിട്ടതുപോലെ പറയാന്‍ തുടങ്ങി: ”സാറേ, എന്നോടിന്നേവരെയാരുംസുഖമാണോ എന്നന്വേഷിച്ചിട്ടില്ല. എന്റെ അച്ഛനുമമ്മയും കൂട്ടുകാരും അദ്ധ്യാപകരുമൊക്കെ നോക്കുമ്പോള്‍ എന്നേക്കാള്‍സുഖംആര്‍ക്കാ ഉള്ളത്. ഡോക്ടര്‍മാരായമാതാപിതാക്കള്‍, ആവശ്യത്തിലേറെ സമ്പത്ത്, കൊട്ടാരസദൃശമായവീട്, കൊണ്ടുവിടാനും പോകാനും വാഹനം. പക്ഷെ, സാറേഇതിനൊക്കെ നടുവിലും എനിക്കാരുമില്ല.” #്‌വള്‍ പിന്നെയുംഎന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയതിനാല്‍മുഴുവനും എനിക്കോര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. പക്ഷേ, അന്നെനിക്കു മനസ്സിലായി, അനാഥത്വംഎന്നു പറഞ്ഞാല്‍ആരുമില്ലാതാകല്‍ മാത്രമല്ല. എല്ലാവരും ഉള്ളവരും അനാഥരാവാം.ആദ്യത്തെ കൂട്ടരെക്കാള്‍ഒരുവേളഇവരുടെ അനാഥത്വംകൂടുതല്‍ തീക്ഷ്ണതരവുമായിരിക്കാം.
അനാഥത്വമെന്നത് യഥാര്‍ത്ഥത്തില്‍ഒരാള്‍ നേരിടുന്ന അവഗണനയാണ്. ബിരുദാനന്തരബിരുദ ക്ലാസിലെത്തിയഒരുകുട്ടിയെ ബിരുദ ക്ലാസില്‍ പഠിച്ചതൊന്നുമോര്മ്മയില്ലാത് തതിന്റെ പേരില്ശകാരിച്ചപ്പോള്കിട്ടി യമറുപടിഇതായിരുന്നു: ”നീയൊക്കെ പഠിച്ചാലുംഇല്ലെങ്കിലുംഞങ്ങള് ക്കുള്ള ശമ്പളം സര്‍ക്കാര്‍മുടങ്ങാതെതരും” എന്ന മനോഭാവത്തോടെ പഠിപ്പിക്കുന്നവര്‍ പഠിപ്പിച്ചാലെന്തോര്‍മ്മ നില്‍ക്കാന്‍. അതേ, ആ കുട്ടികളുംഒരര്‍ത്ഥത്തില്‍ അനാഥര്‍തന്നെ. നമ്മെ ഏതുതളര്‍ച്ചയിലും താങ്ങാന്‍ ഉത്തരവാദപ്പെട്ടവര്‍, അത്തരംസന്നിഗ്ദഘട്ടങ്ങളില്‍ നിസ്സഹായത പ്രകടിപ്പിക്കുമ്പോഴും നാം അനാഥത്വത്തിലേക്കാണ്‌വഴുതുന്നത് . ഒരാളെഅതിദ്രുതം നിരാലംബത്വത്തിലേക്കുതള്ളിവിടു ന്ന വാക്കുകളാണ്: ” നിനക്കറിയില്ലേ? ഞാനെന്തു ചെയ്യാനാണ്?”
ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരന്മാരും ഭരണാധികാരികളുടെ അവഗണനയാല്‍ അനാഥരാക്കപ്പെടുന്നുണ്ട്. ഇന്ന് ഇന്ത്യന്‍ ജനത കടന്നുപോകുന്നത് സമാനമായഒരക്ഷിതാവസ്ഥയിലൂടെയാണ്. കുതിച്ചുകയറുന്ന ഇന്ധനവില പാരമ്യത്തിലെത്തി നില്‍ക്കുന്ന അവശ്യസാധനങ്ങളുടെവിലക്കയറ്റം, കുത്തനെ ഇടിയുന്ന രൂപയുടെമൂല്യം, അധികാരവും നിയമവുംകയ്യിലെടുക്കാന്‍ മടിക്കാത്ത ആള്‍ക്കൂട്ടങ്ങള്‍, നിശ്ശബ്ദമാക്കപ്പെടുന്ന വിമതശബ്ദങ്ങള്‍, സമാനതകളില്ലാത്ത മതാന്ധത… പ്രശ്‌നങ്ങള്‍ അനവധിയാണ്. ഗുരുതരവും.എന്നാല്വിലക്കയറ്റത് തില്‍ ഇടപെടാതെയും, നോട്ടുനിരോധിച്ചും, റിസര്‍വ് ബാങ്കിന്റെകരുതല്‍ ധനശേഖരംകവര്‍ന്നും, ആള്ക്കൂട്ടാക്രമണങ്ങള്ക്കെതി രെഒരുചെറുവിരലുപോലുമനക്കാതെയും ഭരണകൂടം സാധാരണക്കാരുടെജീവിതംകൂടുതല്‍ ദുഷ്‌ക്കരമാക്കുകയാണ്. ശതകോടിവരുന്ന ഇന്ത്യന്‍ ജനതയിലേറെപ്പേരുംരാഷ്ട്രീയമാ യഇന്ന് അനാഥരാണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുതരേണ്ടവര്‍, പ്രശ്‌നങ്ങള്‍ കൂടുതല്‍ തീവ്രതരമാക്കുമ്പോള്‍ ഈ അനാഥത്വം സഹജമാകുന്നു. വാചാടോപങ്ങള്ക്കപ്പുറംആത്മാര് ത്ഥമായഒരിടപെടല് സാധാരണക്കാരുടെ നൂറുനൂറായിരം പ്രശ്‌നങ്ങളിലുണ്ടാകുന്നില്ല.
അടുത്തയിടെ പുറത്തുവിട്ട ഒരു കണക്കനുസരിച്ച്ഇന്ത്യയുടെആകെ സമ്പത്തിന്റെമുക്കാല്‍ പങ്കും കേന്ദ്രീകരിച്ചിരിക്കുന്നത് മൊത്തം ജനസംഖ്യയുടെവെറുംഒരുശതമാനം പേരുടെകൈകളിലാണ്. ആ അതിസൂക്ഷ്മ ന്യൂനപക്ഷത്തിനു ഹിതകരമായതീരുമാനങ്ങളാണ്കേന്ദ് രസര്ക്കാര് നടപ്പിലാക്കിക്കൊണ്ടിരിക്കുന് നത്. അതിനായിസബ്‌സിഡികള്‍ വെട്ടിക്കുറച്ചും, നികുതികള്‍ കൂട്ടിയും, ജി.എസ്.ടി. എന്ന തീവെട്ടിക്കൊള്ള നടത്തിയും ബാക്കിയുള്ള തൊണ്ണൂറ്റിയൊന്പതുശതമാനത്തിന് റെജീവിതംദുസ്സഹമാക്കിതീര്ക്കു കയുംചെയ്യുന്നു. ജി.ഡി.പി.യിലൂടെ മാത്രംദേശത്തിന്റെവികസനമളക്കുന് ന ഒരു ഭരണകൂടം. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരെയും അവരുടെ ബുദ്ധിമുട്ടുകളെയും പരിഗണിക്കുന്നുപോലുമില്ല. ഫലത്തില്‍ ഭാരതീയരില്‍ഏറിയ പങ്കും അരികുകളിലേക്ക്തള്ളിനീക്കപ്പെടു ന്ന ആഭ്യന്തര അഭയാര്ത്ഥികളായിമാറിക്കൊണ്ടിരി ക്കുകയാണ്.
യുദ്ധത്താലും ക്ഷാമത്താലുംകലാപങ്ങളാലും നാടുംവീടുംവെടിഞ്ഞ്ദേശാന് തരഗമനം നടത്തുന്നവര്‍ മാത്രമല്ല അഭയാര്‍ത്ഥികള്‍. വികസനത്തിന്റെ (?) ദയാരഹിതമായയന്ത്രക്കൈകള്‍ തകര്‍ത്തെറിഞ്ഞ തങ്ങളുടെആരൂഢങ്ങളില്‍ നിന്നുംകുടിയിറക്കപ്പെട്ടവരും അഭയാര്‍ത്ഥികള്‍തന്നെ. അണക്കെട്ടുകള്‍ക്കും, ദേശീയപാതകള്‍ക്കും, ഫാക്ടറികള്‍ക്കുംവേണ്ടി മാത്രമല്ല, ഇപ്പോള്‍ പ്രതിമകള്‍ക്കുവേണ്ടിയും മനുഷ്യര്‍കുടിയിറക്കപ്പെടുന്നു.
ഒരു ജനതയെ സംബന്ധിച്ച് തങ്ങളുടെരാഷ്ട്രത്തലവന്‍ എന്നത്ഒരുവലിയ പിതൃ (മാതൃ) ബിംബമാണ്. അതുകൊണ്ടുതന്നെ ആ സ്ഥാനത്തിരിക്കുന്നയാളില്നിന് ന് നാം ധാര്‍മ്മികതയും നീതിബോധവും, പരിഗണനയുമെല്ലാം പ്രതീക്ഷിക്കുന്നുമുണ്ട്. അതില്‍അയാള്‍എന്നു പരാജയപ്പെടുന്നോഅന്ന്അയാളാല്‍ ഭരിക്കപ്പെടുന്ന ജനത അനാഥത്വത്തിലേക്കെടുത്തെറിയപ്പെ ടുന്നു. കുറച്ചേറെക്കാലമായി നമ്മുടെയവസ്ഥ ഇതാണ്. മന്‍മോഹന്‍സിംഗിനോ, നരേന്ദ്രമോദിക്കോ പ്രധാനമന്ത്രി എന്ന പദവിക്കപ്പുറം, ഒരു പിതാവിനെപ്പോലെതന്റെ ജനതയെതന്നോടുചേര്ത്തുനിറുത്തു വാന്‍ കഴിഞ്ഞില്ല. ഒരു സാമ്പത്തികവിദഗ്ധന്‍ എന്നതിനപ്പുറം വളരാന്‍ മന്‍മോഹന്‍സിംഗിനും തന്റെമതാധിഷ്ഠിത വീക്ഷണങ്ങള്ക്കുമപ്പുറംചിറകുനീ ട്ടുവാന്‍ നരേന്ദ്രമോദിക്കുംതാല്പര്യമില് ലായിരുന്നുഎന്നുവേണം കരുതാന്‍. അവരിരുവരെ സംബന്ധിച്ചും തങ്ങളുടെ ജനതയുടെസംരക്ഷകവേഷമെന്നത് വഹിക്കുവാന്‍ ഏറെ പ്രയാസമുള്ളഒരുത്തരവാദിത്വമായി രുന്നു. നാടിന്റെ സാമ്പത്തികവളര്‍ച്ചാ നിരക്ക്ഉയര്‍ത്തുന്നതുപോലെ അത്രയെളുപ്പമല്ല. തന്റെദേശത്തെ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഈ ചിറകുകള്‍ക്കുകീഴില്‍ നിങ്ങള്‍സുരക്ഷിതരാണ് എന്ന തോന്നലുളവാക്കാന്‍.വാസ്തവത്തില്‍ നെഹ്‌റുവിനുശേഷംആരും അത്തരമൊരു രക്ഷകവേഷംഇഷ്ടപ്പെട്ടിരുന്നില്ല എന്നുവേണം കരുതാന്‍.