focus articles

Back to homepage

പദപ്രശ്നങ്ങൾക്കിടയിലെ അരങ്ങും അയാളും – സതീഷ് കെ.  സതീഷ്/ സതീഷ് ജി. നായർ

മലയാള നാടകത്തിന്റെ നവീനവഴി എവിടെ തുടങ്ങി,എവിടെ എത്തി നില്ക്കുന്നു എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് സതീഷ് കെ. സതീഷ്. 1980 മുതൽ ഇന്നുവരെ നാടകം എന്ന കലയിലൂടെ ഈ മനുഷ്യൻ നടത്തുന്ന യാത്ര മലയാളനാടകത്തിന്റെ  ചരിത്രമാണ്. മികച്ച നാടകകൃതികൾക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ രചനകൾക്കും സംവിധാനത്തിനും  നിരവധി 

Read More

മാർകേസും അപൂർണമായ അവസാനനോവലും – എൻ.ഇ.സുധീർ 

മൊഴിയാഴം അന മഗ്‌ദലേന ബക് ഭർത്താവിനോടും കുട്ടികളോടുമൊപ്പം സുഖമായി ജീവിക്കുകയാണ്. 27 കൊല്ലത്തെ ദാമ്പത്യത്തിനിടയിൽ ഒരിക്കൽപ്പോലും അവൾ വിശ്വാസവഞ്ചന നടത്തിയിട്ടില്ല.  അമ്മയുടെ മരണത്തിനുശേഷം എല്ലാ ആഗസ്റ്റിലും അമ്മയെ അടക്കംചെയ്ത ഒരു കരീബിയൻദ്വീപിലേക്ക് അവൾ  ഒറ്റയ്ക്ക് യാത്ര പോകാറുണ്ട്. ഈ ഓരോ യാത്രയിലും അവൾ പതിവുകൾ തെറ്റിക്കാറില്ല. എല്ലാവർഷവും ആഗസ്റ്റ് 16-ന് അവിടെയെത്തി, ഒരേ ടാക്സിയിൽ യാത്രചെയ്ത്,

Read More

പ്രജകൾ തോല്ക്കുകയും പൗരർ ജയിക്കുകയും വേണം – വിനോദ് നാരായണ്‍

നോട്ടം ജനാധിപത്യത്തിൽ ഏറ്റവും വലിയൊരു ഗൂഢാലോചനയാണ് നിശ്ശബ്ദത. ഇന്നത് വളരെ ഉച്ചത്തിലാണ്. നമ്മുടെ ചുറ്റുമുള്ള നിശ്ശബ്ദതയിൽ നമ്മൾ പലരും കേൾക്കുന്നത് സ്വേച്ഛാധിപതികളും അധികാരകേന്ദ്രങ്ങളും നമ്മൾക്കുവേണ്ടി കൂടുകൾ പണിയുന്നതിന്റെ ശബ്ദമാണ്.  ഏപ്രിൽ മാസം അമേരിക്കയിൽ കവിതകളുടെ മാസമായി അറിയപ്പെടുന്നു. അതിനാൽ, ഈ ലക്കത്തിലെ നോട്ടം ഒരു കവിതയിലൂടെ ആരംഭിക്കുന്നത് ഉചിതമായിരിക്കും. ജെയിൻ ഹിർഷ്ഫീൽഡ് രചിച്ച “Let them

Read More

സംഭാഷണം – ടി.കെ.സന്തോഷ്‌ കുമാർ /മനു അച്ചുതത്ത്

പരമ്പരാഗതമാധ്യമങ്ങൾക്ക് ഇന്നത്തെകാലത്ത് പ്രസക്തിയുണ്ടോ? അവയ്ക്ക് വിവരസാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ  ഉള്‍ക്കൊള്ളാൻ സാധിച്ചിട്ടുണ്ടോ? പരമ്പരാഗത അച്ചടി–ദൃശ്യമാധ്യമങ്ങളുടെ ഭാവി എന്തായിരിക്കും? ടെലിവിഷൻ ഗൃഹസദസ്സുകളെ കീഴടക്കിയ സമയത്ത് ഉയർന്ന ചോദ്യം, പത്രങ്ങളും പുസ്തകങ്ങളും ഇനി ആരെങ്കിലും വായിക്കുമോ എന്നതായിരുന്നു. അച്ചടിമുതലാളിത്തം (Print Capitalism) അവസാനിച്ചു എന്ന തോന്നലാണ് അന്നുണ്ടായത്. ഡിജിറ്റൽമുതലാളിത്തം (Digital Capitalism) ശക്തമായപ്പോൾ ദൃശ്യമുതലാളിത്തം (Visual Capitalism) തകർന്നു എന്ന തോന്നൽ

Read More

ജനാധിപത്യത്തിൽനിന്ന് ദൈവാധിപത്യത്തിലേക്ക് – എം.എൻ. കാരശ്ശേരി

സ്വാതന്ത്ര്യം ഒരു ഇടിത്തീപോലെ എന്നിൽ പതിച്ചിരിക്കുന്നു. – ജീൻ പോൾ സാർത്ര് സ്വാതന്ത്ര്യമാണോ അടിമത്തമാണോ നല്ലത്? ഈ ചോദ്യത്തിന് മിക്ക ആളുകളും പുറമേയ്ക്ക് പറയാനുള്ള ഉത്തരം സ്വാതന്ത്ര്യം എന്നായിരിക്കും. പക്ഷേ, അവരുടെ അകമേ പുലരുന്ന ഉത്തരം അടിമത്തം എന്നായിരിക്കും. കാരണം ലളിതമാണ്: സ്വാതന്ത്ര്യത്തിൽ അവകാശങ്ങൾക്കൊപ്പം ചുമതലകളുമുണ്ട്. ചുമതലകൾക്കൊപ്പമല്ലാതെ ഒരു അവകാശം നിലനില്ക്കുകയില്ല. ചുമതലകൾ നിങ്ങളെ സ്വന്തമായി

Read More