focus articles
Back to homepageജാഗ്രതയുള്ള വോട്ടര്‍മാരാകുക – കെ.പി. ഫാബിയന്‍
അടുത്തുവരുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ – ഡല്‍ഹിയുടെ മനസ്സ് പുല്‍വാമ ഭീകരാക്രമണം അതിന്റെ അനന്തര ദുഷ്ഫലങ്ങള്‍, റഫാല്‍ ഇടപാട്, സമ്പദ്‌വ്യവസ്ഥയുടെ ശോചനീയമായ അവസ്ഥ എന്നിവയിലെല്ലാം വ്യാപൃതമാണ്. ഇവയില്‍നിന്നെല്ലാം ജനശ്രദ്ധ തിരിക്കാനുള്ള, എന്നാല്‍ പലപ്പോഴം വിഫലമാകുന്ന, സര്‍ക്കാരിന്റെ ശ്രമങ്ങളും പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലല്ലോ. എല്ലാറ്റിനുമുപരിയായി ഉത്തരവാദിത്വമുള്ള ഒരു പൗരനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായി മനസ്സില്‍ സൂക്ഷിക്കേണ്ടത് ‘ഇന്ത്യ’ എന്ന ആശയമാണ്.
Read Moreനാം ജനങ്ങളാണ് ഭരണഘടനയുടെ സൂക്ഷിപ്പുകാര്‍ – ബി.ആര്‍.പി.ഭാസ്‌കര്‍
നാം ജനങ്ങളാണ് ഭരണഘടനയുടെ സൂക്ഷിപ്പുകാര്‍ ബി.ആര്‍.പി.ഭാസ്‌കര്‍ നമ്മുടെ ഭരണഘടന ഒരു മതനിരപേക്ഷ ജനാധിപത്യ സംവിധാനം വിഭാവന ചെയ്യുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരു കൊല്ലം വൈകിയതൊഴിച്ചാല്‍ ഭരണഘടനാ വ്യവസ്ഥപ്രകാരം കൃത്യസമയത്ത് തിരഞ്ഞെടുപ്പു നടന്നിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പു നടക്കുന്നതുകൊണ്ടു ജനാധിപത്യം നിലനില്‍ക്കുന്നുവെന്നു പറയാനാകില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത രാജ്യങ്ങളും തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അനിവാര്യഘടകമാണ്.
Read Moreഹര്‍ത്താലെന്ന രാഷ്ട്രീയാഭാസം – സിദ്ധീഖ് കണ്ണൂര്‍
‘ഹര്‍ത്താല്‍ ദിനത്തില്‍ ഞാന്‍ ആഘോഷിക്കും. ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഹര്‍ത്താല്‍ ദിനങ്ങളിലാണ്. നമ്മുടെ രാജ്യം എത്ര പിറകോട്ടു പോയാലും നാട് സ്തംഭിക്കുന്നത് കാണാന്‍ എനി ക്ക് വലിയ ഇഷ്ടമാണ്’ – വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു ദേശീയ പണിമുടക്ക് ദിനത്തില്‍ ഒരു പ്രമുഖ ദേശീയ ദിനപ്പത്രത്തില്‍ വന്ന ഒരു പരസ്യവാചകമായിരുന്നു ഇത്. ‘പണിമുടക്ക്’ അല്ലെങ്കില്‍
Read Moreമാനവസാഹോദര്യമാണ് മതത്തിന്റെ അന്ത:സത്ത – എ. അടപ്പൂര്‍
ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ലോകവാര്‍ത്ത പോപ്പ് ഫ്രാന്‍സിസിന്റെ യു.എ.ഇ. സന്ദര്‍ശനമാണെന്ന് ആവര്‍ത്തിച്ച്, അടിവരയിട്ട് പറയേണ്ടതുണ്ട്. ക്രിസ്തുമതവും ഇസ്ലാമും തമ്മില്‍ ഉള്ളഴിഞ്ഞ സൗഹൃദം അസാധ്യമാണെന്ന ധാരണ അടിമുടി തിരുത്തിയെഴുതിയ സംഭവമായിരുന്നു അത്. ദക്ഷിണ അറേബ്യയുടെ വികാരി ജനറല്‍ ബിഷപ് പോള്‍ ഹിന്‍ഡര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു പ്രസ്താവന നടത്തുകയുണ്ടായി. 800 കൊല്ലം മുമ്പ് വിശുദ്ധ ഫ്രാന്‍സിസ്
Read Moreവിപണിയുടെ ധാര്‍മികതയും നീതിശാസ്ത്രവും – ഡോ. കൊച്ചുറാണി ജോസഫ്
ലോക സാമ്പത്തിക മേഖലയുടെ ചരിത്രപരമായ വളര്‍ച്ചയില്‍ നിര്‍ണായകമായ കണ്ടുപിടുത്തമാണ് വിപണി. പണം എന്ന വിനിമയമാധ്യമം കണ്ടുപിടിച്ചതോടെ വസ്തുക്കള്‍ക്ക് പകരം വസ്തുക്കള്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന ബാര്‍ട്ടര്‍ സമ്പ്രദായ യുഗത്തില്‍ നിന്ന് വിനിമയസംസ്‌കാരത്തിലേക്കുള്ള വളര്‍ച്ചയുടെ നാള്‍വഴികളില്‍ നാലു പ്രധാന ഘട്ടങ്ങള്‍ കണ്ടെത്താനാവും. ഒന്നാമതായി കാര്‍ഷികവിപ്ലവമായിരുന്നു. കാര്‍ഷികവളര്‍ച്ച പിന്നീട് വ്യാവസായിക വിപ്ലവത്തിലേക്ക് വഴിതെളിച്ചു. ഇതിന്റെ ഫലമായി സാമ്പത്തികമായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്
Read More