focus articles

Back to homepage

ഇനി മന്ദസ്മിതത്തിലേക്ക് മടങ്ങാം

എന്‍.ജയകൃഷ്ണന്‍ ഇന്നു നമ്മള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു വാക്കാണ് സാമൂഹിക അകലം. ഉപയോഗിക്കാന്‍ പാടില്ലാത്തതും ജീവിതത്തില്‍ വച്ചുപുലര്‍ത്താന്‍ പാടില്ലാത്തതുമായ സാമൂഹിക അകലം പാലിക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുകയാണ് ഇപ്പോള്‍. ഈ ലേഖനം അഭിസംബോധന ചെയ്യുന്നത് ഭൂരിഭാഗം വരുന്ന മലയാളി സമൂഹത്തിനോടാണ്. അതില്‍ ജാതിമതഭേദങ്ങളില്ല. മനുഷ്യരുടെ ജനിതകഘടന മാത്രമേയുള്ളൂ എന്നു തുടക്കത്തിലേ പറയട്ടെ. ഞാനും എന്റെ കുടുംബവും Read More

മൊഴിയാഴം

എന്‍.ഇ. സുധീര്‍ അരുണ്‍ പി. ഗോപിയുടെ 'ഒറ്റ്' 'അരയില്‍ തിരുകിയ വടിവാളില്‍ തിരുമ്പിപ്പിടിച്ച് കൊറ്റിയുടെ സൂക്ഷ്മതയോടെ കൊമ്പന്‍ ധ്യാനനിരതനായി. ജീപ്പിന്റെ  സീറ്റില്‍ മഴുവച്ച് ഞാനും അഷ്‌റഫും കാത്തുനിന്നു. തെല്ലിട മൗനത്തിന് ശേഷം അഷ്‌റഫ് പറഞ്ഞു: 'നിന്നോട് പറയരുതെന്ന് കൊമ്പന്‍ പറഞ്ഞിരുന്നു.'' കട്ടപിടിച്ച ഇരുട്ടില്‍ അഷ്‌റഫിന്റെ  മുഖം വ്യക്തമായില്ലെങ്കിലും വാക്കുകളുടെ ഉന്നം ഊഹിക്കാമായിരുന്നു. 'എന്ത് ?' തെല്ലൊരവിശ്വസനീയത Read More

സൈക്കിള്‍

ജോര്‍ജ് ജോസഫ് കെ. സൈക്കിളിനെക്കുറിച്ച് പറയുമ്പോള്‍ അമ്മയുടെ മരണം പലയിടത്തും എഴുതിയിട്ടുണ്ടെങ്കിലും അതാവര്‍ത്തിച്ച് പറയേണ്ടി വരും. സൈക്കിള്‍ അമ്മയുമായി വളരെ ബന്ധപ്പെട്ട ഒരു വിഷയമാണ്. അമ്മയുടെ മരണത്തിന്റെ  ആമുഖമില്ലാതെ സൈക്കിള്‍ പൂര്‍ണമാകുകയില്ല. വെളമാമ്മായിയുടെവാക്കുകളിലൂടെയാണ് എന്റെ  കുട്ടിക്കാലത്തെ കുസൃതിയും കുന്നായ്മയുമൊക്കെ ഞാനറിയുന്നത്. അമ്മായി ഒരു ചരിത്രകാരിയെപ്പോലെയായിരുന്നു. എല്ലാക്കാര്യങ്ങളും കൃത്യമായി പറയും. എന്റെ  ഒരു വയസു മുതല്‍ പതിനാറു Read More

ഒരുമയില്‍ ഒരു രോഗമുക്തി

സി.എഫ് ജോണ്‍ ഇരുണ്ട ഭ്രമാത്മകതയുടെ തിയേറ്റര്‍ അടക്കിപ്പിടിച്ച ചെറിയ ഒരു ബഹളം കേട്ടാണ് മക്കിയാട് കോവിഡ് കെയര്‍ സെന്ററിലെ എന്റെ മുറി ഞാന്‍ തുറന്നത്. ചെറുപ്പക്കാരായ ദമ്പതികളും രണ്ടു കുട്ടികളും വരാന്തയില്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു നില്ക്കുന്നു. നിങ്ങളെ എങ്ങനെയാണ് എനിക്കു സഹായിക്കാനാവുകയെന്ന് അവരോടു ചോദിച്ചു. ആ സ്ത്രീ പൊട്ടിക്കരയാന്‍ പോവുയുമെന്ന് തോന്നി. അവര്‍ പറഞ്ഞു, 'കോവിഡ് Read More

ഓര്‍മ പേടിയായ പേടിയെല്ലാം…

കെ.വി. ബേബി 1959 ജൂണ്‍. ഒന്നാം ക്ലാസ്സിലേക്കുള്ള ഒന്നാം ദിവസം തന്നെ തുടങ്ങിയത് പേടിയില്‍. ഇതു വിശദമാക്കുന്നതിനു മുന്‍പ് മറ്റൊരു കാര്യം പറയണം. അക്കാലത്ത് എല്‍.കെ.ജി, യു.കെ.ജികളില്ല. ഉള്ളത് നിലത്തെഴുത്ത്. കുട്ടിക്ക് അഞ്ച് വയസ്സായാല്‍ വീട്ടില്‍ നിലത്തെഴുത്താശാന്‍ വന്നു പഠിപ്പിക്കല്‍ തുടങ്ങും. എന്റെ നിലത്തെഴുത്താശാന്‍ ശങ്കരന്‍ മണിയാശാന്‍. ശാന്തശീലന്‍. പക്ഷേ, കണിശക്കാരന്‍. ആശാന്‍ ഇറയത്ത് മണല്‍ Read More