focus articles

Back to homepage

കിടയറ്റ അഫ്ഗാന്‍ ശാന്തിദൂതന്മാര്‍

കിടയറ്റ അഫ്ഗാന്‍ ശാന്തിദൂതന്മാര്‍ ജോര്‍ജ് പട്ടേരി സമീപകാലത്തെ ഏറ്റവും പ്രധാന ചര്‍ച്ചാവിഷയം താലിബാനും അഫ്ഗാനിസ്ഥാനുമായിരുന്നു. താലിബാന്‍ ശക്തികള്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിന്റെ ഗതിവേഗം ലോകത്തെ ഞെട്ടിച്ചു കളഞ്ഞു. പ്രസ്താവനകളുടെയും പ്രചാരണങ്ങളുടെയും എല്ലാം ഉള്ളടക്കം അഫ്ഗാനിസ്ഥാന്‍ എന്നാല്‍ താലിബാനാണെന്ന സമവാക്യമായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ എന്നാല്‍ താലിബാന്‍ അല്ല. താലിബനെക്കൂടാതെ മറ്റു നിരവധി കാര്യങ്ങള്‍ അഫ്ഗാനിസ്ഥാനിലുണ്ട്. അസാമാന്യമായ ധീരത, Read More

പ്രകൃതിയുടെ മക്കള്‍, നാമെല്ലാം

പ്രകൃതിയുടെ മക്കള്‍, നാമെല്ലാം കാര്‍ലോസ് ഇ. വാസ്‌കൊ ഏറെ സംഘര്‍ഷഭരിതമായ ഒരു സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഒരേ മതവിഭാഗങ്ങള്‍ക്കിടയിലെ ഭിന്നിപ്പ് ദൗര്‍ഭാഗ്യകരമാണ്. ബംഗ്ലാദേശും പാക്കിസ്ഥാനും ഇസ്ലാം ഭൂരിപക്ഷ രാജ്യമാണെങ്കിലും സുന്നി-ഷിയാ വിഭാഗങ്ങള്‍ തമ്മിലുഉള്ള സംഘര്‍ഷം ഏറിവരുന്നു. ക്രൈസ്തവ സഭാവിഭാഗങ്ങള്‍ക്കിടയില്‍ പൗരസ്ത്യ-പാശ്ചാത്യ സഭകള്‍ തമ്മിലുള്ള പോരിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ സാഹചര്യവും ഒട്ടും വ്യത്യസ്തമല്ല. പ്രൊട്ടസ്റ്റന്റ് Read More

ഇരട്ടദുരന്തം

അഫ്ഗാനിസ്ഥാനിലെ ജനങ്ങളോടൊപ്പം അവരുടെ ഇരട്ട ദുരന്തത്തില്‍ നമുക്കും വിലപിക്കാം. ഒന്നാമത്തെ ദുരന്തം, 20 വര്‍ഷം മുമ്പ് അമേരിക്കന്‍ പട്ടാളം അന്യായമായി നീതിമത്കരിക്കാനാവാത്ത രീതിയില്‍ നടത്തിയ അധിനിവേശമാണ്. ഇന്നത്തെ ദുരന്തത്തിനു കളമൊരുക്കിയത് ഈ അധിനിവേശമാണ്. രണ്ടാമത്തെ ദുരന്തം ഇസ്ലാം മതമൗലികവാദികളായ താലിബാന്‍കാരുടെ അധികാരം പിടിച്ചെടുക്കലാണ്. പാശ്ചാത്യസാമ്രാജ്യത്വ ചിന്തയുടെ തുടര്‍ച്ചതന്നെയായിരുന്നു ഈ അധിനിവേശം. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടുപോയതില്‍ Read More

കലയും ജീവിതവും ഒന്നായ ഒരാള്‍

''കലയും ജീവിതവും ഒന്നായ ഒരാള്‍'' പ്രശസ്ത നാടകകൃത്ത് സി.എല്‍. ജോസുമായുള്ള അഭിമുഖം ജോണ്‍ തോമസ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തോടുകൂടിയാണ് കേരളത്തിന്റെ നവോത്ഥാന പ്രക്രിയകള്‍ക്ക് സജീവമായ ചലനം സംഭവിക്കുന്നത്. എന്നാല്‍ അതിന് കൂടുതല്‍ ആക്കം സംഭവിക്കുന്നത് 1950 കള്‍ക്കുശേഷമാണ്. സാഹിത്യ സാംസ്‌കാരികമേഖലകളില്‍ സമഗ്രമായ പുതുക്കങ്ങള്‍ ഈ കാലഘട്ടത്തില്‍ സംഭവിക്കുന്നുണ്ട്. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കൊപ്പം വളര്‍ന്ന കലാരൂപമാണ് Read More

തൊടികളിലെ തലയെടുപ്പുള്ള പനകള്‍

ഫീച്ചര്‍ തൊടികളിലെ തലയെടുപ്പുള്ള പനകള്‍ സി.എഫ്. ജോണ്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം, വെളുപ്പിന് ഉമ്മറത്തിരിക്കുമ്പോള്‍, ചെത്തുകാരന്‍ നാരായണന്‍ മുറ്റത്തിനരികുചേര്‍ന്ന്, പുരയിടത്തില്‍ പനയുടെ  അടുത്തേക്ക് തിരക്കിട്ട് പോകുന്നത് നോക്കിയിരുന്നിട്ടുണ്ട്. ദേഹത്തോട് ചേര്‍ന്നിരിക്കുന്ന, അരയില്‍ മുറുക്കിക്കെട്ടിയ, കൊച്ചു മരക്കൂടും അതിനുള്ളിലെ കത്തിയും പാളപ്പാത്രവും മനസ്സിലെന്നുമുണ്ട്, ഒരു സമ്മിശ്രവികാരത്തോടെ. ആ പാളപ്പാത്രത്തില്‍നിന്നും കുറച്ച് കള്ള് കുടിക്കുവാനുള്ള കൊതി ഒരു വശത്ത്, Read More