focus articles
Back to homepageചാന്ദ്രസൂര്യ വിജയങ്ങൾ – ഡോ. സി.പി. ഗിരിജവല്ലഭൻ
സൂര്യചന്ദ്രനക്ഷത്രാദികൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന ഒരിടമെന്നതിൽക്കവിഞ്ഞ് ശൂന്യകാശത്തിന് മനുഷ്യചരിത്രത്തിൽ വലിയ പ്രാധാന്യമൊന്നും ഒരു നൂറുകൊല്ലം മുമ്പുവരെ ഉണ്ടായിരുന്നില്ല. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദമായപ്പോഴെക്കും സ്ഥിതിഗതികൾ അപ്പാടെ മാറി. ശൂന്യാകാശം മനുഷ്യന്റെ മറ്റൊരു പ്രവർത്തനമേഖലയായി വളർന്നു വികസിച്ചു. വ്യാവസായികവും തന്ത്രപ്രധാനവുമായ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലുപരി ഭൂമിക്കുപുറത്ത് അന്യഗ്രഹങ്ങളിൽ അധിനിവേശം നടത്തി പുതിയ ആവാസകേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഇന്ന്
Read Moreകാഫ്കയുടെ ജീവിതാന്വേഷണങ്ങൾ- മൊഴിയാഴം എൻ.ഇ. സുധീർ
കാഫ്കയ്ക്ക് 1917 ഒക്ടോബറിൽ ഒരു കത്തു കിട്ടി. കാഫ്കയുടെ ‘Metamorphosis’ എന്ന പുസ്തകം വാങ്ങി ഒരു ബന്ധുവിന് വായിക്കാൻ കൊടുത്ത ഡോക്ടർ സ്യ്ഗ്ഫ്രൈഡ് വോൾഫ് എന്നൊരാളിന്റേതായിരുന്നു ആ കത്ത്. കാഫ്കയെപ്പറ്റി ഓർക്കുമ്പോഴൊക്കെ ഈ കത്തിനെപ്പറ്റിയും ഞാനോർമിക്കാറുണ്ട്. “താങ്കളുടെ ‘രൂപാന്തരം’ വാങ്ങി ഞാനെന്റെ കസിന് സമ്മാനിച്ചിരുന്നു. പക്ഷേ, അത് മനസ്സിലാക്കാനുള്ള കഴിവ് അവൾക്കില്ല. കസിൻ അതവളുടെ അമ്മയ്ക്ക്
Read Moreസ്വതന്ത്രഭാരതത്തിന് ചില ഗുരുതര പോരായ്മകളില്ലേ? – ടീസ്റ്റ സെതൽവാദ്
സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികത്തിൽ ഇന്ത്യ ഒരു നാല്ക്കവലയിലാണ് എത്തിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ ആഴമായ ചില പോരായ്മകളാണ് നാം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. 2014-ൽ ഇന്ത്യയുടെ 65-ാം വയസ്സിൽ നമ്മുടെ ജനാധിപത്യം ഒരു പരിണാമദശയിലായിരുന്നു. നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ആഴപ്പെടുത്തുകയും ദൃഢീകരിക്കുകയും ചെയ്യുക എന്ന വലിയ വെല്ലുവിളിയോട് സമുചിതമായി പ്രതികരിക്കാൻ നമുക്കു സാധിച്ചില്ല. പ്രാതിനിധ്യഭരണം ഉയർത്തിയ വെല്ലുവിളികൾ തന്നെയായിരുന്നു അതിനുള്ള
Read Moreഅധികാരവും മാധ്യമങ്ങളും – എം.വി.ബെന്നി
ദിനവൃത്താന്തം ഉള്ളടക്കം മുഖചിത്രംകൊണ്ട് വ്യാഖ്യാനിക്കുന്ന കലയിൽ പൊതുവിൽ നമ്മുടെ കലാകാരന്മാർ വേണ്ടത്ര നിഷ്ഠ പുലര്‍ത്താറില്ല. രണ്ടും വിപരീതദിശകളിൽ സഞ്ചരിച്ചതിന് സാക്ഷ്യം പറയുന്നുണ്ട് നമ്മുടെ മിക്കവാറും പുസ്തകങ്ങൾ. അപൂർവം ചിലർ ഉള്ളടക്കത്തിന് അനുയോജ്യമായ കവർ ഡിസൈൻ ചെയ്ത് കാര്യങ്ങൾ ധ്വനിസാന്ദ്രമാക്കാറുണ്ട്. എങ്കിലും അത്തരം അനുഭവങ്ങൾ വളരെ കുറവാണ്. ഒരു ചെറിയ ഉദാഹരണം കുറിക്കാം. ‘ഓറിയന്റലിസം’ എന്ന പുസ്തകംകൊണ്ട്
Read Moreദലിത് ക്രൈസ്തവരുടെ സങ്കടങ്ങൾ – ഷർമിന
പരിണാമവും പരിവർത്തനവും മനുഷ്യചരിത്രത്തിനോളം പഴക്കമുള്ളതാണ്. ആശയങ്ങളിൽനിന്നും ഭൗതിക പരിസരങ്ങളിൽനിന്നും സംഭവിക്കുന്ന മാറ്റം മനുഷ്യസഹജമാണ്. നിലനില്പിന്റെ ഭാഗമായി മതങ്ങളിൽനിന്നു മതങ്ങളിലേക്ക് മനുഷ്യർ മാറിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയിൽ വ്യക്തികളുടെയും സമൂഹത്തിന്റെയും വളർച്ച മതങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികളുടെ സംഘംചേർന്നുള്ള നിലനില്പിന്റെ അടിസ്ഥാനഘടകം മതങ്ങൾ ആയിരുന്നെന്ന് ചുരുക്കം. ബ്രാഹ്മണ്യാധിപത്യത്തിന്റെ ഭാഗമായ മതം പിന്നീട് ശ്രേണീവ്യവസ്ഥയിലേക്ക് പരിണമിച്ചു. കേവലം ഒരു ഘടനയിലേക്ക് മാറി എന്നതിനേക്കാൾ,
Read More

