focus articles
Back to homepageകത്തുകളിലൂടെയുള്ള യതിയുടെ ജീവിതം
നിത്യചൈതന്യയതിയുമായി കത്തിടപാടുകൾ നടത്തിയില്ലല്ലോ എന്നോർത്ത് ഞാൻ പലപ്പോഴും സങ്കടപ്പെടാറുണ്ട്. ഞങ്ങൾ തമ്മിൽ നല്ല അടുപ്പമായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും ആർത്തിയോടെ വായിച്ച ഒരു ആരാധകൻ എന്ന നിലയിൽനിന്ന് നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ച ഒരു സുഹൃത്ത് എന്ന തലത്തിലേക്ക് വളരെ വേഗം എത്തിച്ചേരാൻ എനിക്ക് സാധിച്ചു. അങ്ങനെയാണ് നിത്യന് കത്തെഴുതുക എന്ന എന്നിലെ മോഹം അപ്രസക്തമായത്.
Read Moreഅശരണരെ മറക്കാത്ത ഭരണാധികാരി – കെ. ജയകുമാർ
ബൈബിളിൽ ഒരു സന്ദർഭമുണ്ടല്ലോ, ആൾക്കൂട്ടത്തിനിടയിലും തന്റെ വസ്ത്രാഞ്ചലത്തിൽ സാന്ത്വനത്തിനായി സ്പർശിച്ച രോഗിയായ സ്ത്രീയെ യേശു തിരിച്ചറിയുന്ന ഉജ്ജ്വല സന്ദർഭം. പലരും യേശുവിനു ചുറ്റുമുണ്ട്. ചിലർ സ്പർശിക്കുന്നുമുണ്ട്. എന്നാൽ, വിശ്വാസപൂർവം തന്നെ തൊട്ട സ്ത്രീയെ യേശു തത്ക്ഷണം തിരിച്ചറിയുന്നു. കരുണകൊണ്ട് ആർദ്രമായ മനസ്സിന് അത്തരം സ്പർശം തിരിച്ചറിയാനുള്ള സിദ്ധിയുണ്ട്. അത് മറ്റൊരു ഭാഷയാണ്. ഭാഷയ്ക്കതീതമായ ഒരു ഭാഷ.
Read Moreമിലൻ കുന്ദേര വാക്കിന്റെ അനശ്വരത – ബെന്നി ഡൊമിനിക്
മലയാളി സ്വന്തമെന്നപോലെ കരുതി കൂടെക്കൂട്ടിയിരുന്ന എഴുത്തുകാരനാണ് മിലൻ കുന്ദേര. മാർക്കേസും കുന്ദേരയും മലയാളിക്ക് വിദേശ എഴുത്തുകാരായിരുന്നില്ല. മലയാള എഴുത്തുകാരോടോ അതിലപ്പുറമോ ഈ എഴുത്തുകാരെ അവർ മാറോടു ചേർത്തുപിടിച്ചു. സമഗ്രാധിപത്യവും അധികാരത്തോടുള്ള ആസക്തിയും എങ്ങനെയാണ് മർത്യസ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്നും പടിപടിയായി അപമാനവീകരണത്തിലേക്കു തള്ളിവിടുന്നതെന്നും ഈ സാഹിത്യകാരൻ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. ആ എഴുത്ത് പൊളിറ്റിക്കൽ എന്നതുപോലെ ഫിലോസഫിക്കലുമായിരുന്നു. എല്ലാവിധ സ്വേച്ഛാധിപത്യ
Read Moreഏക സിവിൽകോഡ് തുല്യതയും ക്ഷേമവും ഉറപ്പാക്കണം – അഡ്വ.എ.ജയശങ്കര്‍
ഏക സിവിൽകോഡ് നടപ്പിലാക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഭരണഘടനയുടെ അനുച്ഛേദം 44 പ്രകാരം ഏകീകൃത സിവിൽ നിയമസംഹിത രൂപീകരിക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയും ഉത്തരവാദിത്വവുമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങൾക്കുശേഷവും ഭരണഘടനാപരമായ ഈ ചുമതല നിറവേറ്റാൻ കേന്ദ്രസര്‍ക്കാർ മടിച്ചുനില്ക്കേണ്ടതില്ല. അനുച്ഛേദം 44 പ്രകാരം ഏകസിവിൽകോഡ് നടപ്പാക്കാൻ പാകത്തിന് രാജ്യത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ പരുവപ്പെട്ടിട്ടുണ്ട്. 1955-ൽ ഹിന്ദു
Read Moreവേണം, നീതിയുടെ തുല്യവത്കരണം – ഹമീദ് ചേന്നമംഗലൂർ
ഇന്ത്യയിലെ വിവിധ സമുദായങ്ങൾക്ക് അവയുടേതായ കുടുംബനിയമങ്ങൾ (വ്യക്തിനിയമങ്ങൾ) ഉണ്ട്. അവയെല്ലാം ലിംഗനീതിപരമായിരുന്നെങ്കിൽ നമ്മുടെ ഭരണഘടനാ നിർമാതാക്കൾക്കോ ഇപ്പോൾ ജീവിക്കുന്ന നമുക്കോ ഏകീകൃത പൗരനിയമത്തെക്കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യേണ്ടിവരുമായിരുന്നില്ല. നിർഭാഗ്യവശാൽ രാജ്യത്ത് നിലവിലുള്ളതും വ്യത്യസ്ത സമുദായങ്ങൾക്ക് ബാധകമായതുമായ കുടുംബനിയമങ്ങളൊന്നും പൂർണാർഥത്തിൽ ലിംഗനീതിപരമല്ല. കൂടിയോ കുറഞ്ഞോ ഉള്ള അളവിൽ അവയിലെല്ലാം സ്ത്രീവിരുദ്ധമായ അംശങ്ങൾ കാണാം. അതുകൊണ്ടത്രേ സ്വാതന്ത്ര്യത്തിന്റെ മുക്കാൽ
Read More