focus articles
Back to homepageബ്ലാക്‌ഹോൾ – ഫാ.നെൽസൺ വെലാന്റിയ എസ്.ജെ
ആകാശത്തിലേക്കു നോക്കിനില്ക്കുകയെന്നത് അദ്ഭുതമുളവാക്കുന്ന ഒരനുഭവമാണ്. പ്രത്യേകിച്ച് ഓരോ ദിവസവും പ്രകൃതി നമുക്ക് സമ്മാനിക്കുന്നവയിൽ വിസ്മയം കൊള്ളാൻ നാം ഒരുക്കമാണെങ്കിൽ. ദിവ്യമായ അനേകം പദാർഥങ്ങളാണ് ആകാശത്ത് നാം കാണുന്നത്. പ്രപഞ്ചത്തിന്റെ ചരിത്രം എന്തായിരുന്നുവെന്നാണ് അവ നമ്മോടു പറയുന്നത്. പ്രപഞ്ചത്തിന്റെ പരിണാമത്തെക്കുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തിൽ സൗരയൂഥം ഉണ്ടായത് 500 കോടി വർഷം മുമ്പാണെന്നു പറയാം. ഭൂമി ഉണ്ടായത് 4500
Read Moreചന്ദ്രയാൻ, ആദിത്യ, പിന്നെ സയന്റിഫിക് ടെമ്പറും – എസ്.രാമകൃഷ്ണൻ
1969 ജൂലൈ 20- ന് മനുഷ്യൻ ആദ്യം ചന്ദ്രനിൽ ഇറങ്ങിയ വാർത്ത ആൾ ഇന്ത്യ റേഡിയോയിലൂടെയാണ് ഇന്ത്യക്കാർ അറിഞ്ഞത്. ആകാശവാണിയിൽ വാർത്ത വായിക്കുമ്പോൾ തിയതി 21 ആയിരുന്നു എന്നാണ് ഓർമ. ഒരു രണ്ടാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കെ ആ വാർത്ത കേൾക്കാൻ ഉള്ള ഭാഗ്യം ഈയുള്ളവന് ഉണ്ടായിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളൊന്നും ഓർത്തുവയ്ക്കാനുള്ള പ്രായമില്ല അന്ന്. പക്ഷേ,
Read Moreഅവിഴ്‌ഞ്ഞോനിലെ സുന്ദരികൾ മുതൽ ഗർണിക്ക വരെ – പൊന്ന്യം ചന്ദ്രൻ
കലാകാരന്മാരെയും കലാപ്രേമികളെയും ഒരുപോലെ സ്വാധീനിച്ചിട്ടുള്ളവയാണ് പാബ്ലോ പിക്കാസോയുടെ രചനകൾ. കാലാതീതമായ രണ്ടു മാസ്റ്റർപീസുകളെ, ആധുനികചിത്രകലയുടെ ഗതി നിർണയിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച ‘അവിഴഞ്ഞോനിലെ സുന്ദരികളെ‘യും ഫാസിസത്തിനെതിരെയുള്ള മനുഷ്യനന്മയുടെ പ്രതീകമായ കലാസൃഷ്ടി, ‘ഗർണിക്ക‘യെയും, പിക്കാസോയുടെ വേർപാടിന്റെ അമ്പതാം വർഷത്തിൽ പരിചയപ്പെടുത്തുകയാണ് ലേഖകൻ. 1873-ൽ ക്ലൗദ് മൊനെ (Claude Monet) ഉൾപ്പെടെയുള്ളവർ തുടങ്ങിവച്ച ഇംപ്രഷണിസ്റ്റ് (Impressionist) കലാപ്രസ്ഥാനം യഥാർഥത്തിൽ,
Read Moreചാന്ദ്രസൂര്യ വിജയങ്ങൾ – ഡോ. സി.പി. ഗിരിജവല്ലഭൻ
സൂര്യചന്ദ്രനക്ഷത്രാദികൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന ഒരിടമെന്നതിൽക്കവിഞ്ഞ് ശൂന്യകാശത്തിന് മനുഷ്യചരിത്രത്തിൽ വലിയ പ്രാധാന്യമൊന്നും ഒരു നൂറുകൊല്ലം മുമ്പുവരെ ഉണ്ടായിരുന്നില്ല. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദമായപ്പോഴെക്കും സ്ഥിതിഗതികൾ അപ്പാടെ മാറി. ശൂന്യാകാശം മനുഷ്യന്റെ മറ്റൊരു പ്രവർത്തനമേഖലയായി വളർന്നു വികസിച്ചു. വ്യാവസായികവും തന്ത്രപ്രധാനവുമായ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലുപരി ഭൂമിക്കുപുറത്ത് അന്യഗ്രഹങ്ങളിൽ അധിനിവേശം നടത്തി പുതിയ ആവാസകേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഇന്ന്
Read Moreകാഫ്കയുടെ ജീവിതാന്വേഷണങ്ങൾ- മൊഴിയാഴം എൻ.ഇ. സുധീർ
കാഫ്കയ്ക്ക് 1917 ഒക്ടോബറിൽ ഒരു കത്തു കിട്ടി. കാഫ്കയുടെ ‘Metamorphosis’ എന്ന പുസ്തകം വാങ്ങി ഒരു ബന്ധുവിന് വായിക്കാൻ കൊടുത്ത ഡോക്ടർ സ്യ്ഗ്ഫ്രൈഡ് വോൾഫ് എന്നൊരാളിന്റേതായിരുന്നു ആ കത്ത്. കാഫ്കയെപ്പറ്റി ഓർക്കുമ്പോഴൊക്കെ ഈ കത്തിനെപ്പറ്റിയും ഞാനോർമിക്കാറുണ്ട്. “താങ്കളുടെ ‘രൂപാന്തരം’ വാങ്ങി ഞാനെന്റെ കസിന് സമ്മാനിച്ചിരുന്നു. പക്ഷേ, അത് മനസ്സിലാക്കാനുള്ള കഴിവ് അവൾക്കില്ല. കസിൻ അതവളുടെ അമ്മയ്ക്ക്
Read More