focus articles

Back to homepage

ബഗെയ്ച പ്രസ്ഥാനം തുടർച്ചയും മാറ്റവും – ടോണി ആന്റണി

മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും, പ്രത്യേകിച്ച് ആദിവാസികളും പ്രാന്തവത്കരിക്കപ്പെട്ടവരുമായവരുടെ വിഭവശേഷിയും സംസ്‌കാരവും സംരക്ഷിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും അവരുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയും ജീവിതം സമർപ്പിച്ചിരുന്ന ഫാ. സ്റ്റാൻ സ്വാമിയാണ്, ബഗെയ്ച പ്രസ്ഥാനം ആരംഭിച്ചത്. ബഗെയ്ച എന്ന ആശയം ഉരുത്തിരിഞ്ഞത് ബാംഗ്ലൂരിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫാ. സ്റ്റാൻ സ്വാമി ജാർഖണ്ഡിൽ തിരിച്ചെത്തിയശേഷമാണ്. കാലം 1990-കളാണ്. ആദിവാസി നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളുമായി

Read More

ചരിത്രനിര്‍മിതികൾ മതാത്മകവും ശാസ്ത്രീയവും – ഡോ.കെ.ജി. പൗലോസ്

1964-തൃപ്പൂണിത്തുറ സംസ്‌കൃതകോളെജിന്റെ സുവര്‍ണജൂബിലി ആഘോഷം. രാജർഷി രാമവര്‍മ 1914-ൽ സ്ഥാപിച്ചതാണ് സംസ്‌കൃതശാസ്ത്രസിദ്ധാന്തങ്ങൾ പഠിപ്പിക്കാനുള്ള ഈ സ്ഥാപനം. കൊച്ചിയിലെ അവസാനത്തെ രാജാവും മഹാപണ്ഡിതനുമായ പരീക്ഷിത്ത് മഹാരാജാവാണ് അപ്പോൾ അതിന്റെ രക്ഷാധികാരി. ആഘോഷവേദിയിൽ അഗ്രാസനത്തിൽ അദ്ദേഹം ഉപവിഷ്ടനായിരിക്കുന്നു. രാജകുടുംബാംഗങ്ങളും പൗരമുഖ്യന്മാരും നിറഞ്ഞ സദസ്സ്. സ്വാഗതം ആശംസിക്കാൻ മൈക്കിന് മുൻപിലേക്ക് വന്നത് അധികമാർക്കും പരിചിതനല്ലാത്ത, വെളുത്ത ഷർട്ടും പാന്റ്സും ധരിച്ച,

Read More

മണ്ണിനെയും മനുഷ്യനെയും സ്‌നേഹിച്ച കലാകാരനായ കർമയോഗി – റോയ് എം. തോട്ടം

ഭൂമിയിൽ ഉറച്ചുനിന്നുകൊണ്ട് മണ്ണിന്റെയും മനുഷ്യന്റെയും പക്ഷം ചേർന്ന്‍ ക്രിയാത്മകമായി തന്റെ ജീവിതത്തെ കർമനിരതമാക്കിയ പുരോഹിതനും കലാകാരനുമായിരുന്നു മനോജ് ഒറ്റപ്ലാക്കൽ. കർമസാന്ദ്രമായ ജീവിതത്തിന്റെ നിറുകയിൽ നില്ക്കുമ്പോൾ എത്ര ധൃതിയിലാണ് ഈ ഭൂജീവിതം അവസാനിപ്പിച്ച്, സ്വതസിദ്ധമായ ആ ചിരിയും നർമവും ചുണ്ടിലൊളിപ്പിച്ച് അയാൾ കടന്നുപോയത്. മനോജച്ചൻ അവസാനമായി വരച്ച ചിത്രത്തിലെന്നപോലെ സ്വച്ഛവും സ്വർഗീയവും വിശാലവുമായ ആകാശത്തേക്ക് പെട്ടെന്ന് അപ്രത്യക്ഷനായത്

Read More

മൊഴിയാഴം – എൻ.ഇ.സുധീർ

ടോൾസ്റ്റോയിയെ സ്വാധീനിച്ച പുസ്തകം ടോൾസ്റ്റോയ്  രചിച്ച ‘യുദ്ധവും സമാധാനവും’ എന്ന നോവലിനെപ്പറ്റി കേൾക്കാത്തവർ കുറവായിരിക്കും. എന്നാൽ ആ നോവലെഴുതാൻ  ടോൾസ്റ്റോയിയെ പ്രേരിപ്പിച്ച മറ്റൊരു കൃതിയുണ്ട്. അതേപ്പറ്റി അധികമാരും കേട്ടിരിക്കാനിടയില്ല. അടുത്ത ദിവസമാണ് ഞാനും ഇതേപ്പറ്റി അറിയാനിടയായത്.  ഫിലിപ്പേ പോൾ ദേ സെഗൂർ എഴുതിയ ‘Defeat – Napoleon’s Russian Campaign’ എന്ന ഡയറിയാണ് ടോൾസ്റ്റോയിയെ യുദ്ധവും

Read More

വർഗീയവത്കരിക്കപ്പെടുന്ന വംശീയ സംഘർഷം – വാൾട്ടർ ഫെർണാണ്ടസ്

മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ചുള്ള വാർത്തകളിൽ തലക്കെട്ടായി വരുന്നത് ‘ക്രിസ്ത്യാനികളുടെ മേലുള്ള ആക്രമണം’ എന്നത്രേ.  ഇതിൽ അദ്ഭുതത്തിനു വകയില്ല. അനേകം ദൈവാലയങ്ങളും ചാപ്പലുകളും ആക്രമിക്കപ്പെടുകയും മെയ്തി വിഭാഗക്കാരുടെ വിശുദ്ധസ്ഥലങ്ങൾ ആക്രമണത്തിനു വിധേയമാക്കപ്പെടുകയും ചെയ്തുവെന്ന ആരോപണവും നിലനില്ക്കുന്നുണ്ട്. എന്നാൽ, ഇത് പരിശോധിച്ച് സ്ഥിരീകരിക്കാനായിട്ടില്ല. ഈ സംഭവങ്ങളെല്ലാം വഴി സംഘർഷങ്ങൾക്ക് ഒരു വർഗീയനിറം കൊടുക്കാനായിട്ടുണ്ട്. എന്നാൽ, യഥാർഥത്തിൽ പതിറ്റാണ്ടുകൾ നീണ്ട

Read More