focus articles

Back to homepage

സമകാലിക ഇന്ത്യൻ രാഷ്ട്രീയം: എങ്ങോട്ടാണീ പോക്ക്? – രാം പുനിയാനി

2023 ഓഗസ്റ്റ് 15-ാം തീയതി ഇന്ത്യ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എങ്ങോട്ടാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഇപ്പോൾ ചിന്തിക്കുക ഉചിതമാണ്. എഴുപത്താറ് വർഷം മുമ്പ് ഡൽഹിയിലെ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്നുകൊണ്ട് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ചെയ്ത വിധിയുമായുള്ള ഒരു സമാഗമം എന്ന ചരിത്രപ്രസിദ്ധവും അവിസ്മരണീയവുമായ പ്രസംഗം ലോകം ശ്രവിച്ചു. വിഭജനത്തിന്റെയും തുടർന്നുള്ള ഹിംസയുടേയും വേദന സഹിക്കുകയായിരുന്നു ഇന്ത്യ. രാജ്യത്തെ

Read More

രാഷ്ട്രീയത്തിന്റെ ഭാവി – ശിവ് വിശ്വനാഥൻ

പഴയൊരു കഥയുണ്ട്. അതൊരു കഥ പറയുന്നവന്റെ കഥകൂടിയാണ്. ഹരികഥാകാരനാണയാൾ. ഒരിക്കൽ അയാൾ ക്ഷണിക്കപ്പെട്ടത്, ഓഗസ്റ്റ് 15-ാം തീയതിയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാനാണ്. ചുക്കിച്ചുളിഞ്ഞ ഒരു ഷാൾ മാത്രം പുതച്ചിരുന്ന അയാൾ ഏറക്കുറെ നഗ്നനായിരുന്നു. ജനക്കൂട്ടത്തെ നമസ്‌കരിച്ചശേഷം അദ്ദേഹം നൃത്തച്ചുവടുകളോടെ ഫ്ലാഗ്‌പോസ്റ്റിന്റെ ചുവട്ടിലെത്തി. കൊടിമരത്തിന്റെ മുകളിൽനിന്ന് അല്പം താഴെയായി അയാൾ പതാക ഉയർത്തിക്കെട്ടി. അയാൾ പറഞ്ഞത്.

Read More

കത്തുകളിലൂടെയുള്ള യതിയുടെ ജീവിതം

നിത്യചൈതന്യയതിയുമായി കത്തിടപാടുകൾ നടത്തിയില്ലല്ലോ എന്നോർത്ത് ഞാൻ  പലപ്പോഴും സങ്കടപ്പെടാറുണ്ട്. ഞങ്ങൾ തമ്മിൽ നല്ല അടുപ്പമായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും ആർത്തിയോടെ വായിച്ച ഒരു ആരാധകൻ എന്ന നിലയിൽനിന്ന് നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ച ഒരു സുഹൃത്ത് എന്ന തലത്തിലേക്ക് വളരെ വേഗം എത്തിച്ചേരാൻ എനിക്ക് സാധിച്ചു. അങ്ങനെയാണ്  നിത്യന്  കത്തെഴുതുക എന്ന എന്നിലെ മോഹം അപ്രസക്തമായത്.

Read More

അശരണരെ മറക്കാത്ത ഭരണാധികാരി – കെ. ജയകുമാർ

ബൈബിളിൽ ഒരു സന്ദർഭമുണ്ടല്ലോ, ആൾക്കൂട്ടത്തിനിടയിലും തന്റെ  വസ്ത്രാഞ്ചലത്തിൽ സാന്ത്വനത്തിനായി സ്പർശിച്ച രോഗിയായ സ്ത്രീയെ യേശു തിരിച്ചറിയുന്ന ഉജ്ജ്വല സന്ദർഭം. പലരും യേശുവിനു ചുറ്റുമുണ്ട്. ചിലർ സ്പർശിക്കുന്നുമുണ്ട്. എന്നാൽ,  വിശ്വാസപൂർവം  തന്നെ തൊട്ട സ്ത്രീയെ യേശു  തത്ക്ഷണം തിരിച്ചറിയുന്നു. കരുണകൊണ്ട് ആർദ്രമായ മനസ്സിന് അത്തരം സ്പർശം തിരിച്ചറിയാനുള്ള സിദ്ധിയുണ്ട്. അത് മറ്റൊരു ഭാഷയാണ്. ഭാഷയ്ക്കതീതമായ ഒരു ഭാഷ.

Read More

മിലൻ കുന്ദേര വാക്കിന്റെ അനശ്വരത – ബെന്നി ഡൊമിനിക്

മലയാളി സ്വന്തമെന്നപോലെ കരുതി കൂടെക്കൂട്ടിയിരുന്ന എഴുത്തുകാരനാണ് മിലൻ കുന്ദേര. മാർക്കേസും കുന്ദേരയും മലയാളിക്ക് വിദേശ എഴുത്തുകാരായിരുന്നില്ല. മലയാള എഴുത്തുകാരോടോ അതിലപ്പുറമോ ഈ എഴുത്തുകാരെ അവർ മാറോടു ചേർത്തുപിടിച്ചു. സമഗ്രാധിപത്യവും അധികാരത്തോടുള്ള ആസക്തിയും എങ്ങനെയാണ് മർത്യസ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്നും പടിപടിയായി അപമാനവീകരണത്തിലേക്കു തള്ളിവിടുന്നതെന്നും ഈ സാഹിത്യകാരൻ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. ആ എഴുത്ത് പൊളിറ്റിക്കൽ എന്നതുപോലെ ഫിലോസഫിക്കലുമായിരുന്നു. എല്ലാവിധ സ്വേച്ഛാധിപത്യ

Read More