focus articles

Back to homepage

ശങ്കരക്കുറുപ്പിന്റെ കത്തുകൾ – എൻ.ഇ. സുധീർ

“പ്രിയപ്പെട്ട എൻ.വി., ‘ഭൂമിക’കിട്ടി. ഇത്രയും ശ്രദ്ധിച്ച്, ശ്രദ്ധേയമായ ഒരവതാരിക എഴുതാൻ പ്രേരിപ്പിച്ച സൗഹൃദത്തെയും സൗമനസ്യത്തെയും ഞാൻ ആ രണ്ടിന്റെയും പൂർണമായ രൂപത്തിൽ കാണുന്നു; ആഹ്ലാദിക്കുന്നു. ‘കഥാകാവ്യം’ ഉപക്രമവിഷയമാക്കിയിരുന്നെങ്കിൽ, ഇത്രയും ഉജ്ജ്വലമാകുമായിരുന്നോ എന്നു സംശയമാണ് ‘ഭൂമിക’. അവതാരികയെക്കുറിച്ചു സന്തോഷിക്കയും ശ്ലാഘിക്കുകയും ചെയ്യുന്നതുകൊണ്ട്, അതിൽ എനിക്കു തന്നിട്ടുള്ള മേന്മ അങ്ങനെത്തന്നെ ഞാൻ വിശ്വസിക്കുന്നു എന്നോ, തെറ്റിദ്ധരിക്കരുത്. അതിൽ ഒരുകാര്യം

Read More

ഞാൻ ശരിക്കും സ്വതന്ത്രനാണോ? ഒരു വ്യക്തിഗത അന്വേഷണം – വിനോദ് നാരായണ്‍

ഈ കുറിപ്പ് എഴുതുന്ന ജൂലൈ നാലിന് അമേരിക്കയിൽ സ്വാതന്ത്ര്യദിനമാണ്. ഓഗസ്റ്റ് 15-ന് ഇന്ത്യയിലും സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുന്നു. ഇത്തരം ദിനങ്ങളിൽ പരേഡുകളും ആഘോഷങ്ങളും സാധാരണയാണ്. എന്നാൽ, ഈ ആഘോഷങ്ങളിൽ പങ്കെടുക്കാതെ വീട്ടിൽത്തന്നെ ഇരിക്കാനുള്ള സ്വാതന്ത്ര്യവും ചൂടുള്ള കാലാവസ്ഥയിൽ എയര്‍ കണ്ടീഷനർ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. ഇങ്ങനെ നോക്കുമ്പോൾ, നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു പുസ്തകം എഴുതാൻപോലും സാധിക്കും.

Read More

രാത്രിയിൽ കിട്ടിയതുകൊണ്ടാണോ സ്വാതന്ത്ര്യമിപ്പോഴും ഇരുണ്ടിരിക്കുന്നത്? – ഡോ. മാർട്ടിൻ ശങ്കൂരിക്കൽ

സ്വാതന്ത്ര്യത്തിന്റെ നാനാർഥങ്ങൾ പറവ മത്സ്യത്തോട് ചോദിച്ചു: നിനക്ക് എന്റെ സ്വാതന്ത്ര്യം ഉണ്ടോ? മത്സ്യം തിരിച്ച് പറവയോട് ചോദിച്ചു: നിനക്ക് എന്റെ സ്വാതന്ത്ര്യമുണ്ടോ? പറക്കാനുള്ള കഴിവ് നോക്കി മത്സ്യത്തെയും നീന്താനുള്ള കഴിവ് നോക്കി പക്ഷിയെയും വിലയിരുത്തരുത്. പറഞ്ഞത് വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ ആണ്. Medium determines the nature of freedom and capability എന്ന

Read More

സ്വാതന്ത്ര്യമെന്നത് ചോരക്കൊതിയുടെ മറ്റൊരു പേരുമാത്രമോ? – അൻവർ അബ്ദുള്ള

സ്വാതന്ത്ര്യത്തെപ്പറ്റിപ്പാടാത്ത കവികളില്ല; അതു മഹത്തരമെന്നും ശ്രേഷ്ഠതമമെന്നും, അതില്ലെന്നും ഉണ്ടെന്നും ഉണ്ടെങ്കിലും അനുഭവവേദ്യമല്ലെന്നും അനുഭവവേദ്യമാകുമ്പോഴും ഭേദ്യമാകാറുണ്ടെന്നും എല്ലാമെല്ലാം കവികൾ പാടിയിരിക്കുന്നു. നമ്മുടെ കുമാരനാശാൻ സ്വാതന്ത്ര്യത്തിന്റെയും സ്‌നേഹത്തിന്റെയും കവിയെന്നറിയപ്പെടാറുണ്ട്. ‘സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്കു മൃതിയെക്കാൾ ഭയാനകം.’ എന്നദ്ദേഹം പാടി. അത് ആശാനെ അന്യഥാ വായിക്കാത്തവർക്കുപോലും മനപ്പാഠവുമാണ്. നിക്കനോർ പാർറ എന്ന കവി കുറച്ചുകൂടി

Read More

ബഹുസ്വരതയെ അംഗീകരിക്കാൻ എന്തിനു മടിക്കുന്നു? – വി.വി. വേണുഗോപാലൻ

ബഹുസ്വരതയെ അംഗീകരിക്കുമ്പോഴാണ്, അടിച്ചമർത്തുമ്പോഴല്ല ജനാധിപത്യം പുലരുകയും സമൂഹത്തിന് കെട്ടുറപ്പുണ്ടാവുകയും ചെയ്യുന്നത്. ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചും അതിനെ ഭീഷണിപ്പെടുത്തുന്ന ഘടകങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ലേഖനം. ബ്രിട്ടീഷ് മേൽക്കോയ്മയിൽനിന്നു സ്വാതന്ത്ര്യം നേടുമെന്ന് ഏറക്കുറെ ഉറപ്പായപ്പോൾ ഇന്ത്യ നേരിട്ട പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന് നാട്ടുരാജ്യങ്ങളുടെ ലയനവുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു. കാശ്മീർ മാത്രമായിരുന്നില്ല; തിരുവിതാംകൂറും, ഭോപ്പാലും, ഹൈദരാബാദുമൊക്കെ ലയനത്തെ ശക്തമായി പ്രതിരോധിച്ചിരുന്നു. ബഹുസ്വരതയെ അംഗീകരിക്കുകയും

Read More