POEM & FICTION
Back to homepageഇല്ലത്ത് നിന്ന് ഇതുവരെ ഇറങ്ങാത്ത ക്രിസ്ത്യാനികള്‍- ജിഫിന്‍ ജോര്‍ജ്
കെവിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഓര്‍മ വന്നത് അരുന്ധതി റോയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിലെ വെളുത്തയുടെയും എസ്‌തേറിന്റെയും പ്രണയകഥയാണ്.മീനച്ചിലാറില്‍ വെളുത്ത മരണപ്പെടുമ്പോള്‍ ജയിക്കുന്ന നസ്രാണിയുടെ സവര്‍ണബോധത്തിന് അവന്റെ പാരമ്പര്യം മുതലേ താങ്ങുന്ന ദുര്‍ഗന്ധമുണ്ട്. കോട്ടയത്ത് നിന്നു കുടിയേറി വന്ന തിയ്യനായ ഒരാളെ പെങ്ങള്‍ വിവാഹം കഴിച്ചതിനാല്‍ മറ്റു പെങ്ങന്മാരെ കെട്ടിക്കാന്‍ നാടുവിട്ട ഒരു വലിയ കൂട്ടുകുടുംബം
Read Moreപെലക്കളറും വീട് വിട്ട പെങ്ങളും -നിയു കുര്യന്‍
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആ ക്രിസ്മസിന് അമ്മയുടെ തറവാട്ട് വീട്ടില്‍ എല്ലാവരും ഒത്തുകൂടി.വലിയ കുടുംബമാണ്.അതിനൊരു രണ്ട് മാസം മുന്‍പ് കുടുംബക്കാരുടെ മുഴുവന്‍ അഭിമാനം വ്രണപ്പെടുത്തിയ ഒരു സംഭവം അരങ്ങേറിയിരുന്നു. അമ്മാവന്റെ മകള്‍ അന്യമതക്കാരനെ പ്രേമിച്ച് കല്യാണം കഴിച്ചു .സ്വാഭാവികമായും വീട്ടില്‍ നിന്നിറക്കിവിട്ടു.പടി ചവിട്ടിയെക്കരുതെന്ന് ഭീഷണിയും..ആ സംഭവം ആണ് നാലാള് കൂടുന്നിടത്തെയെല്ലാം ചര്‍ച്ച.ഇവിടെയും അതുതന്നെ വിഷയം. എന്നാലും
Read Moreജന്മാന്തരം -എല്‍സ നീലിമ മാത്യു
വരുംജന്മം, അങ്ങനെയൊന്നുണ്ടെങ്കില്‍, എനിക്കൊരു അല്ലിച്ചെന്താമരയായി വിരിയണം. വെണ്ണക്കല്ലുകള്‍ ചുട്ടുപഴുപ്പിച്ചൊരു സെമിത്തേരിയില്‍ ചെറുതണലായ് വിരിഞ്ഞു നിന്നാടണം. മണ്ണിലേക്കുവലിഞ്ഞ വന്‍സാഗരങ്ങളുടെ ഉപ്പുരസം പീതനിറത്തില്‍ ചിരിയായ് പടര്‍ത്തണം. ആഘോഷിച്ചും ആഘോഷിക്കപ്പെട്ടും കടന്നുപോയവരോട്, പാടിപ്പതിഞ്ഞ കഥകള്‍ ഉള്ളതാണോ എന്ന് ചോദിക്കണം. അവര്‍ പറയാതെ ബാക്കിവച്ച മധുരിക്കുന്ന കഥകള്‍ കേട്ട് ചിരിച്ചു തിമിര്‍ക്കണം. നഷ്ടപ്രണയങ്ങളുടെ നാള്‍വഴികള്‍ കുമ്പസാരരഹസ്യം കണക്കെ ചോദിച്ചറിയണം പിന്നെ, പരസ്യക്കാരനായ
Read Moreദശാവതാരം
പെണ്ണേ, വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി ആഴങ്ങളിലേക്ക് നീ വലിച്ചെറിഞ്ഞ പ്രജ്ഞയെ വീണ്ടെടുക്കാന്‍ ഒരു മത്സ്യാവതാരം ഇനി വരില്ല ഉള്ളത് കറിയായി ചട്ടിയില്‍ കടന്ന് തിളയ്‌ക്കുന്നതിന് നീ സാക്ഷിയാണല്ലോ. നീ ഇരുളിലേക്കുപേക്ഷിച്ച സന്തോഷത്തിന്റെ താക്കോല്‍ കണ്ടെടുത്തു തരാന്‍ ഒരാമയില്ല കിണറുകളും കുളങ്ങളും അരുവികളും വറ്റിപ്പോയി. മണ്ണില്‍പ്പതഞ്ഞ നിന്റെ സ്വത്വം തേറ്റയില്‍ കോര്‍ത്തു തിരിയെത്തരാന്‍ തയ്യാറായ വരാഹമില്ല ഗോമാംസം
Read Moreചൂണ്ടച്ചുണ്ടില്‍
വരമ്പില്‍ തപസ്സുചെയ്യുന്ന വെള്ളക്കൊക്കാണ് ക്ഷമയും വഴിയും കാണിച്ചുതന്നത് തോട്ടിറമ്പില്‍ ചൂണ്ടയുമായി ധ്യാനിക്കുകയായിരുന്നു അപ്പനപ്പൂപ്പന്മാരായി ഞങ്ങള്‍ തോട്ടിറമ്പില്‍ തപസ്സനുഷ്‌ഠിക്കുന്നു… ആള്‍ക്കൂട്ടത്തെ അപ്പാടെ കെണിയിലാക്കുന്ന വലക്കണ്ണികള്‍ ഇല്ലായിരുന്നു ഒറ്റയാന്മാരെ കുടുക്കുന്നു ഒറ്റാലുകളും… ഒരു പാവം ചൂണ്ടയുടെ ചുണ്ടിലെ കാരുണ്യത്തില്‍ വിരിയുന്ന പൂമീനുകള്‍ക്കറിയില്ല ചൂണ്ടക്കൊളുത്തില്‍ ഹൃദയം ചേര്‍ത്തുവച്ചാല്‍ മതി സ്വര്‍ഗ്ഗത്തിലേക്കുള്ള നൂലേണിയില്‍ ചിറകിട്ടടിച്ച് ഉന്നതിയിലേക്കാണന്ന് ചീകിയൊതുക്കു, മുളകും മഞ്ഞളും തേച്ച്
Read More