POEM & FICTION

Back to homepage

എം.വി ദേവന്റെ കലാദര്‍ശനത്തിലെ മാനവികത ദേവന്റെ കലാദര്‍ശനം – എം രാമചന്ദ്രന്‍

സാംസ്‌കാരിക കേരളത്തിന് എം.വി ദേവന്‍ ആരാണ്? രേഖാചിത്രങ്ങളും പെയിന്റിങ്ങുകളും ശില്‍പങ്ങളും മ്യൂറലും സ്റ്റെയിന്‍ഡ് ഗ്ലാസ് രചനകളും എല്ലാം നിര്‍വഹിച്ച ദേവന്‍ ചിത്രകാരനാവാം; കവിതയും കഥയും റേഡിയോ നാടകങ്ങളും എഴുതിയ എഴുത്തുകാരനാവാം; സാഹിത്യ രചനകളെക്കുറിച്ച് ഏറെ എഴുതിയ സാഹിത്യ നിരൂപകനാവാം; കേരളത്തിലും പുറത്തും സാഹിത്യത്തെയും കലയെയും വാസ്തുശില്പത്തെയും സംസ്‌കാരത്തെയും കുറിച്ച് ധാരാളം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള പ്രഭാഷകനാവാം; കലകളെക്കുറിച്ച്

Read More

അക്കപ്പെരുമാള്‍ – കെ.ജി.എസ്

ഗുണത്തിലും രസത്തിലും പൊരുളിലുമെന്നതിനേക്കാള്‍ അക്കങ്ങളില്‍  കൊളുത്തിയിട്ടു ഞാന്‍ അഭിമാനം. അക്കത്തെ വിശ്വസിക്കാം, വാക്കിനേക്കാള്‍. വാക്കില്‍ വാക്കല്ലാത്ത പലതും പാര്‍ക്കും.  അര്‍ത്ഥം ഭാവന അലങ്കാരം അവിശ്വാസം  വ്യംഗ്യം ധ്വനി.. വാക്ക് സൊല്ല . അക്കം നിറയെ അക്കം; ഏറെയുമില്ല കുറവുമില്ല. കണിശമാവാന്‍ കണക്കിനേ കഴിയൂ. നോക്കൂ: വയസ്സ് 70 കൃതികള്‍ 70 പുരസ്‌കാരം 77 പ്രേമം 2

Read More

വനിതാദിനം സ്‌പെഷ്യല്‍ ഫീച്ചര്‍

ആനി തയ്യിലിനെ ഓര്‍ക്കുമ്പോള്‍ അനിത ചെറിയ ആനി തയ്യില്‍ എന്ന ആനി ജോസഫ് അന്തരിച്ചിട്ട് 25 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും അമ്മായിയുമായി ഞാന്‍ നടത്തിയ സംഭാഷണങ്ങള്‍ എന്റെ സജീവ സ്മരണയില്‍ ഉണ്ട്. 1913 ഒക്‌ടോബര്‍ 11-ാം തീയതിയാണ് അമ്മായിയുടെ ജനനം. തൃശൂര്‍ ജില്ലയിലെ ചെങ്ങാലൂരിലെ കാട്ടുമാന്‍ കുടുംബത്തിലെ ജോസഫിന്റെയും മേരിയുടെയും ഏഴുമക്കളില്‍ 4-ാമത്തെയാള്‍. മൂന്നുപേര്‍ മൂത്തവരായും

Read More

അന്തിയൂഴം / തൊട്ടറിഞ്ഞത് – വി.കെ. ശ്രീരാമന്‍

ഭാരതപ്പുഴയോരത്തെ ശ്മശാനം. വെയിലു താഴുകയാണ്. പഞ്ചപാണ്ഡവരുടെ ഐതിഹ്യവുമായി ചേര്‍ന്നു പേരുള്ള ഒരമ്പലം. അമ്പലത്തിന്റെ പേരില്‍ ഇന്ന് ഈ ശ്മശാനമാണ് അറിയപ്പെടുന്നത്. ശ്മശാനത്തിന്നടുത്തുള്ള ഈ ചായ്പ്പിലെ ബഞ്ചിലിരുന്നു നോക്കിയാല്‍ മറ്റൊരു ശ്മശാനമായി മാറിയ ഭാരതപ്പുഴ കാണാം. ഭീതിദമാണ് ആ കാഴ്ച. ഒന്നു രണ്ടു ചിതകള്‍ കത്തുന്നുണ്ട്. ചിലതു കനലായിരിക്കുന്നു. രണ്ടുമൂന്നെണ്ണം ചാരം മൂടിയിട്ടുണ്ട്. ഈയ്യപ്പുല്ലുകള്‍ മുറ്റിയ പൊന്തകള്‍

Read More

അവന്‍ – പവിത്രന്‍ തീക്കുനി

സ്വപ്നങ്ങള്‍ വാറ്റിക്കുടിക്കുമ്പോഴാണ് അവന്‍ ഭ്രാന്തനാവുന്നത്  ഭ്രാന്ത് സിരകളിലൂടെയൊഴുകി ശിരോലിഖിതങ്ങളെ ചുവപ്പിക്കുമ്പോഴാണ്  അവന്‍  ഉന്മാദിയാകുന്നത് . ഉന്മാദം കൊണ്ടാണ്  അവന്റെ അക്ഷര യുദ്ധം . ജയിച്ച രാജ്യത്തിന്റെ  മരിച്ച സൈന്യാധിപനാണ് അവനെന്ന് പൂമ്പാറ്റകളാണ് ഓര്‍മ്മിപ്പിക്കുന്നത് . മഴയില്‍ പച്ചയില്‍ കത്തിപ്പോയ മരങ്ങളുടെ ചില്ലയിലാണ് പൂമ്പാറ്റകളപ്പോള്‍ .. കവിതയുടെ അപകട വളവുകളില്‍ അവന്‍ നട്ടതാണ് മഴയില്‍ കത്തുന്ന  പച്ച

Read More