columnist
Back to homepageമിസൈലുകൾ തുപ്പുന്ന അധികാരത്തീ – ബിജിത പി. ആർ
യുദ്ധത്തെ ഒരു സാമൂഹികവിഷയമായി പരിഗണിച്ചുകൊണ്ട് നടത്തുന്ന ചില സൈദ്ധാന്തിക ഇടപെടലുകളെ ചുരുക്കിവിവരിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനം. യുദ്ധം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഹിംസാത്മകമായ ഒരു പ്രവണതയുടെ നേർക്കാഴ്ചയാണ്. സമൂഹത്തിന്റെ അടിസ്ഥാനപരമായ നിലനിൽപ്പിനെ ശിഥിലമാക്കുന്ന, മനുഷ്യരടക്കമുള്ള ജീവനുകളെ ഉന്മൂലനംചെയ്യുന്ന, ചരിത്ര-സാംസ്കാരിക ഗരിമകളെ ഗളഛേദം ചെയ്യുന്ന, വികസനപ്രവൃത്തികളെ പിന്നോട്ടടിപ്പിക്കുന്ന ഒരു ദുരന്തയാഥാർഥ്യം. റഷ്യ-യുക്രൈൻ യുദ്ധം, പലസ്തീൻ – ഇസ്രയേൽ
Read Moreനോട്ടം ആര് തീരുമാനിക്കും? – വിനോദ് നാരായണ്‍
എഴുതാനുള്ള വിഷയം മുൻകൂട്ടി ലഭിക്കുന്നതാണ് എളുപ്പം. വിഷയം കണ്ടെത്താനായി തപ്പി തിരയേണ്ടതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാവും. ഇത്തവണ എനിക്ക് ‘നോട്ട’ത്തിലേക്ക് എഴുതാൻ വിഷയങ്ങൾ ആരും നിര്‍ദേശിച്ചില്ല. കഴിഞ്ഞ രണ്ടു ലക്കങ്ങളിലും എഴുത്തിനിടയിൽ ചില തടസ്സങ്ങൾ ഉണ്ടായതിനാൽ പ്രതീക്ഷിച്ചപോലെ എഴുതാൻ സാധിച്ചില്ല. മിഹായ് ഷിക്സെൻമിഹായ് (Mihaly Csikszentmihalyi) എന്ന ഹങ്കേറിയൻ-അമേരിക്കൻ സൈക്കോളജിസ്റ്റ് പോസിറ്റീവ് സൈക്കോളജിയുടെ ഭാഗമായ “flow” എന്ന
Read Moreമാഫിയകൾക്കുവേണ്ടി ഭരണയന്ത്രം ചലിപ്പിക്കുന്നവർ – മാധവ് ഗാഡ്ഗിൽ /സജി എബ്രഹാം
ഇന്ത്യയുടെ അത്യപൂർവമായ ജൈവവൈവിധ്യത്തിനുവേണ്ടിയും അപല്‍ക്കരമാംവിധം തകര്‍ച്ചയിലേക്കുവീഴുന്ന പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായും നിര്‍വ്യാജമായ പാരിസ്ഥിതിക നിലപാടുകളുള്ള വാക്കുകളാണ് മാധവ് ഗാഡ്ഗിൽ പറഞ്ഞതും എഴുതിയതും. ശാസ്ത്രീയപഠനത്തെയും ജനകീയപങ്കാളിത്തത്തെയും അദ്ദേഹം തന്റെ പാരിസ്ഥിതികചിന്തകളുടെ കേന്ദ്രമാക്കി, നിർണായകവും ജനാധിപത്യപരവുമായ ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്. ഗാഡ്ഗിലിന്റെ വാക്കുകളോട് ആർക്കും വിയോജിക്കാം. ജനാധിപത്യപരമായ രീതിയിൽ വിമർശിക്കാം. പക്ഷേ, അത് പൂർണമായും തള്ളിക്കളയാനാവില്ല. പ്രത്യേകിച്ചും, താരതമ്യേന ദുരന്തരഹിതമേഖലയാണെന്ന്
Read Moreഭാവിയുടെ അന്ധസാധ്യതകൾ – പ്രേംചന്ദ്
35 വർഷത്തെ മാധ്യമജീവിതത്തിൽ ഭാവിക്കൊപ്പം പണിയെടുക്കാനിടയായ മാതൃഭൂമി ഇന്റർനെറ്റ് എഡിഷന്റെ പിറവിയുടെ അനുഭവങ്ങളെ മുൻനിറുത്തി മാധ്യമങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചില ചിന്തകള്‍. “നമ്മൾ കാത്തിരിക്കുന്നതല്ല, നാം നിർമ്മിക്കുന്നതാണ് ഭാവി” എന്നു കാട്ടിത്തന്ന ആപ്പിൾ മുൻ സി.ഇ.ഒ. സ്റ്റീവ് ജോബ്സിനെ ഓർത്ത് ഇപ്പോഴത്തെ സി.ഇ.ഒ. ടിം കുക്ക് “എക്സി”ൽ കുറിച്ചിട്ട വാക്കുകൾ സാമൂഹികമാധ്യമങ്ങളിൽ ഈയിടെ
Read Moreലോകം ഇന്ന്, നാളെ – കെ. ബാബു ജോസഫ്
ഇന്നത്തെ സ്ഥിതി മോശമാണെങ്കിൽ, ലോകം നാളെ എങ്ങനെ ആയിരിക്കുമെന്നു പരിശോധിക്കുന്നത് എത്രമാത്രം വിശ്വസനീയമായിരിക്കുമെന്നു പറഞ്ഞുകൂടാ. അതിന്റെ പ്രസക്തി വരുംവർഷങ്ങളിൽ ലോകരാഷ്ട്രീയം എങ്ങനെ പരിണമിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. മൊത്തത്തിൽ നോക്കിയാൽ ലോകം ഇന്ന് പുരോഗതിയുടെ ഉത്തുംഗശൃംഗങ്ങളിലെത്തി വിഹരിക്കുകയാണെന്നു തോന്നും. സാങ്കേതികപുരോഗതി അനന്തതയിലേക്ക് കുതിക്കുന്നുവെന്ന് റെയ് കുർസ്‌വെയ്‌ലി (Ray Kurzweil) നെപ്പോലെ ചിന്തിക്കുന്നവരുണ്ട്. 19 വർഷം മുൻപ് ‘ദി
Read More