columnist
Back to homepageസൂചനകണ്ട് ഭരിച്ചില്ലെങ്കിൽ – എം.വി.ബെന്നി
“Indians are perhaps the World’s most undemocratic people, living in the World’s largest and most plural Democracy”: Sudhir Kakar, Katharina Kakar പ്രപഞ്ചം നിർമിച്ചിരിക്കുന്നത് ആറ്റംകൊണ്ടാണെന്ന് ശാസ്ത്രപ്രതിഭകളും കഥകള്‍കൊണ്ടാണെന്ന് സർഗധനരായ എഴുത്തുകാരും വാദിക്കും. ഏത് ആശയവും കഥകളായിട്ടാണ് നമ്മുടെ മനസ്സിൽ ഇതള്‍വിരിയുന്നത്. നമ്മൾ കാര്യങ്ങൾ ആവിഷ്കരിക്കുന്നതും കഥകളായിട്ടാണ്. ആരെക്കുറിച്ച്
Read Moreവീണ്ടെടുക്കുന്ന ഇന്ത്യ – രാം പുനിയാനി
ഹിന്ദുദേശീയതയ്ക്ക് പേരുകേട്ട ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടപ്പോൾ നാം ആശ്വസിച്ചു. ബി.ജെ.പി തനിച്ച് 370 സീറ്റുകൾ മറികടക്കുമെന്നും എൻ.ഡി.എ സഖ്യകക്ഷികളുമായി ചേർന്ന് 400-ലധികം സീറ്റുകൾ നേടുമെന്നുമുള്ള മോദിയുടെ അവകാശവാദത്തെ തല്ലിക്കെടുത്തുന്നതായിരുന്നു ഇന്ത്യയിലെ വോട്ടര്‍മാരുടെ വിധിയെഴുത്ത്. ബി.ജെ.പി കേവലം 240 സീറ്റുകളിലും എൻ.ഡി.എ സഖ്യം 293 സീറ്റുകളിലും ഒതുങ്ങി.
Read Moreപൗരസമൂഹത്തിന്റെ മതം:സർവമതസമ്മേളനത്തിലെ ഗുരുവും – ഡോ. എം.എ. സിദ്ദീഖ്
സർവമതസമ്മേളനത്തിന്റെ ക്രാഫ്റ്റ് ഏതെങ്കിലുമൊരു മതത്തിന്റെ ചട്ടക്കൂട്ടിൽനിന്നു സംവിധാനം ചെയ്‌തെടുത്തതല്ല. ‘പലമതസാരവുമേകം’ എന്ന വിചാരതന്മാത്രയിൽനിന്നു സ്വാഭാവികമായി രൂപപ്പെട്ടുവന്നതാണ്. സാർവദേശിയതയെ അഭിസംബോധനചെയ്ത അത് പൗരബോധത്തെ സംബന്ധിച്ച അബോധമായ ചില നിലപാടുകൾകൂടി ഉൾക്കൊണ്ടിരുന്നു. ദൈവത്തെ ഉറപ്പിച്ചെടുക്കുന്ന രണ്ടുതരം സാമൂഹികപ്രക്രിയകളാണ് ഇവിടെ ഉണ്ടായിരുന്നത്; ജാതീയവും മതപരവുമായ സാമൂഹികപ്രക്രിയകൾ. ഇതിൽ, ജാതിയുടെ അടഞ്ഞ നരവംശസ്വഭാവത്തെ ഭേദബുദ്ധിവളർത്തുന്ന സാമൂഹികരോഗാണുവായും മതത്തിന്റെ വ്യാഖ്യാനസ്വഭാവത്തെ ദ്വേഷജനകമായ രാഷ്ട്രീയകാരണമായുമാണ്
Read Moreഅർണോസ് പാതിരിയുടെ പൈതൃകം – ജോൺ തോമസ്
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജർമനിയിൽനിന്ന് ഭാരതത്തിലെത്തിയ യോഹാൻ ഏണസ്റ്റ് ഹാങ്സ്ലേഡൻ എന്ന അർണോസ് പാതിരി ഇന്ത്യയിലെ പ്രഥമ ഇൻഡോളജിസ്റ്റ് എന്ന നിലയിൽ ഭാരതീയസാഹിത്യത്തെയും പുരാണങ്ങളെയും സംസ്കൃതഭാഷയെയും യൂറോപ്പിനു പരിചയപ്പെടുത്തിയ മഹാ വ്യക്തിയാണ്. വൈയാകരണൻ, നിഘണ്ടുനിർമാതാവ്, കവി, തർജമകാരൻ എന്നീ നിലകളിൽ ഭാഷയുടെയും സാഹിത്യത്തിന്റെയും നാനാതുറകളിൽ തനതായ മുദ്രചാർത്തിയ പ്രമുഖ പണ്ഡിതൻ ആയിരുന്നു. ഡോ.സുകുമാർ അഴീക്കോട് വിശേഷിപ്പിച്ചതുപോലെ
Read Moreപുതുനൂറ്റാണ്ടിലെ പ്രതിനിധിനോവലുകളിലൂടെ ഒരു “പ്രസന്ന” പര്യടനം – ദൃശ്യ പത്മനാഭൻ
നോവൽ എന്ന സാഹിത്യരൂപത്തെ നമുക്കൊരിക്കലും പൂർണമായി നിര്‍വചിക്കാൻ കഴിയില്ല. കാരണം, എല്ലാ നിര്‍വചനങ്ങളെയും പൊളിച്ചെഴുതുകയാണ് ഓരോ നോവലും. അതിനാല്‍ത്തന്നെ ദിനംപ്രതിയെന്നോണം നവീകരിക്കപ്പെടുന്ന സാഹിത്യരൂപമായേ നോവലിനെ കണക്കാക്കാനാവൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ നോവലുകളെ തന്റേതായ നിരീക്ഷണങ്ങളിലൂടെ സൂക്ഷ്മാപഗ്രഥനത്തിന് വിധേയമാക്കുന്ന പുസ്തകമാണ് പ്രശസ്ത നിരൂപകനായ പ്രസന്നരാജന്റെ “മലയാള നോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ”. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പത്തൊന്‍പത് നോവലുകളിലെ നെല്ലുംപതിരും
Read More