columnist
Back to homepageലളിതസുന്ദരമായ വിവാഹം – സി.എഫ് ജോണ്‍
‘വൈകുന്നേരം 5.27 നു ഞങ്ങള്‍ മോതിരം പരസ്പരം അണിയിച്ചു. വിവാഹാഘോഷത്തിന്റെ ഏറ്റവും ചെറിയ ഭാഗമായിരുന്നുവതെങ്കിലും ആ നിമിഷം ഏറെ സാവധാനത്തിലാണെന്നും കുളിര്മയുള്ളതാണെന്നും എനിക്കു തോന്നിയതിനാല്‍ ഞാന്‍ പുഞ്ചിരിച്ചുകൊണ്ടിരുന്നു. ഞാന്‍ സ്നേഹിക്കുന്ന പുരുഷനുമായുള്ള എന്റെ വിവാഹവാഗ്ദാനം നടന്നു കഴിഞ്ഞു. എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മരവും മണ്ണും വായുവും പ്രകാശവും പക്ഷികളും മേഘങ്ങളും അതിനു സാക്ഷികളായി. എല്ലാം തുറസ്സായ
Read Moreകഥയും കാര്യവും – ഗ്രേസി
ഫെമിനിസത്തെക്കുറിച്ചുള്ള തീവ്രവാദപ്രതിവാദങ്ങളൊക്കെ മിക്കവാറും അസ്തമിച്ചുകഴിഞ്ഞു. ഫെമിനിസം ഹ്യൂമനിസത്തിന്റെ ഒരു കൈവഴിയാണെന്ന ഉള്‍ക്കാഴ്ചയില്ലാതെയാണ് പലരും ഈ വിഷയത്തെ സമീപിച്ചത്. സ്ത്രീസ്വാതന്ത്ര്യം പുരുഷന് എതിരാണെന്ന് ആരോപിക്കുന്നത് സമൂഹത്തിന്റെ പൊതുസ്വഭാവമാണ് താനും. അതുകൊണ്ടുതന്നെ എഴുത്തുകാരികളുടെ രചനകളെ പ്രാന്തവല്ക്കരിക്കാനുള്ള ശ്രമം നടക്കാറുണ്ട്. ചിലരെ തിരഞ്ഞുപിടിച്ച് ഫെമിനിസത്തിന്റെ ആണിയടിച്ചിരുത്തി ബാധയൊഴിപ്പിക്കാനുള്ള നീക്കവും നടന്നിട്ടുണ്ട്. ഇത് കണ്ടറിഞ്ഞ ചിലരെങ്കിലും തങ്ങള്‍ വെറും പെണ്ണെഴുത്തുകാരികളല്ലെന്ന് തുറന്നടിക്കാനും
Read Moreമലയാഴ്മയുടെ ജോര്ജ്മാത്തനച്ചന് – പ്രഫ. എം. കൃഷ്ണന്‍നമ്പൂതിരി
മലയാളഭാഷയുടെ ആധുനികീകരണത്തിനു തുടക്കംകുറിച്ച മാതൃഭാഷാ പ്രണയി, ശാസ്ത്രീയമായി തയ്യാറാക്കിയ പ്രഥമ മലയാള വ്യാകരണഗ്രന്ഥത്തിന്റെ കര്‍ത്താവ്, ആദ്യ മലയാളി പത്രാധിപര്‍, ക്രിസ്തുമത പരിഷ്കരണങ്ങളുടെ സമാരംഭകന്‍, സി.എം.എസ്. സഭയിലെ ആദ്യമലയാളി പുരോഹിതന് തുടങ്ങിയ സ്ഥാനബഹുമതികള്ക്കര്ഹനായ റവ. ജോര്‍ജ് മാത്തന്റെ ഇരുനൂറാം ജന്മവാര്ഷികമായിരുന്നു 2019 സെപ്റ്റംബര്‍ 25. റവ. ജോര്‍ജ് മാത്തന്റെ ഭാഷാ സാഹിത്യ സേവനങ്ങള്‍ അനുസ്മരിക്കപ്പെടുകയാണ് ഇവിടെ. ചരിത്രത്തില്‍
Read Moreകഥ ഇല്ലാത്ത ഒരാളുമില്ല – രഘുനാഥ് പലേരി
എഴുതുന്ന കഥകളിലും കാണുന്ന സിനിമകളിലും അല്ല ശരിക്കും ജീവിതം. വായിക്കുന്നവരുടെ മനസ്സിലും ഉണ്ട് ജീവിതം. ഞാന്‍ എന്റേറതായിട്ട് ഒന്നും ഇതുവരെ എഴുതിയിട്ടില്ല. എന്നില്‍ നിന്ന് കഥകള്‍ ജനിച്ചിട്ടില്ല. എന്തോ ഭാഗ്യംകൊണ്ട്, ദൈവാനുഗ്രഹംകൊണ്ട് ഗന്ധര്വതുല്യരായ ഒരച്ഛനും അമ്മയും എനിക്ക് ഉണ്ടായി. അവരായിരുന്നു എന്റെ ഊര്‍ജം. അവര്‍ മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഞാന്‍ മറ്റൊരാളാകുമായിരുന്നു. അതിസുന്ദരിയായിരുന്നു എന്റെ അമ്മ. ഒരു
Read Moreട്രസ്റ്റീഷിപ്പ് സിദ്ധാന്തം-അഹിംസയിലൂടെ സോഷ്യലിസം – ഡോ.റ്റി. മാത്യു ഫിലിപ്പ്
അഹിംസയില്‍ അധിഷ്ഠിതമായ ഒരു സാമൂഹ്യസാമ്പത്തിക ഘടനയാണ് ട്രസ്റ്റീഷിപ്പ് സിദ്ധാന്തത്തിന്റെ അടിസ്ഥാനം. എല്ലാവരുടേയും ക്ഷേമം സമൂഹത്തോടുള്ള ഉത്തരവാദിത്വം പങ്കിടുന്നതിലൂടെ അത് ലക്ഷ്യമാക്കുന്നു. അത് ഒരു ജീവിതമാതൃകയാണ്. സ്വമേധയായുള്ള മാറ്റത്തിലൂടെ സാമൂഹികമാറ്റം എന്നതാണ് ഇവിടെ പ്രധാനം. ഇത് വര്‍ഗസമരത്തെ ഇല്ലാതാക്കുന്നു. ഗാന്ധിജിയുടെ ട്രസ്റ്റീഷിപ്പ് സിദ്ധാന്തത്തിന് സമകാലികപ്രസക്തി വളരെയേറെയാണ്. പ്രത്യേകിച്ച് ലോകം ഇന്ന് അതിഭീകരമായ ധ്രുവീകരണത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍. ലോകം
Read More