columnist
Back to homepageനാം നമ്മുടെ ഭരണഘടനയെ യഥാര്‍ത്ഥത്തില്‍ കൈവിട്ടോ? – സെഡ്രിക്ക് പ്രകാശ് എസ്.ജെ.
കൃത്യം 70 വര്‍ഷം മുന്‍പ് 1949 നവംബര്‍ 26-ാം തീയതി ഇന്ത്യയുടെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി അംഗീകരിച്ച് ‘നാം എന്ന ജനത’യ്ക്കായ് നല്‍കിയതാണ് വിലപ്പെട്ട ഭരണഘടന. ഓരോ ഇന്ത്യന്‍ പൗരന്റെയും വിശുദ്ധഗ്രന്ഥം. മൗലികാവകാശങ്ങളുടെയും നിര്ദേശകതത്ത്വങ്ങളുടെയും പ്രതിരോധത്തിന്റെ കോട്ട. ആരോഗ്യമുള്ള ഒരു ജനാധിപത്യഭരണസമ്പ്രദായത്തിനു അവശ്യംവേണ്ട മൂന്നുപാധി. നീതി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ക്കെല്ലാം ഊന്നല്‍ നല്കുന്ന ഭരണഘടനയുടെ
Read Moreവൈദ്യശാസ്ത്രങ്ങള്‍ യാഥാര്‍ത്ഥ്യാധിഷ്ഠിതമായ ശാസ്ത്രങ്ങളാണോ? – വി.വിജയകുമാര്‍
ആയുര്‍വേദവും ഹോമിയോപ്പതിയും ഉള്‍പ്പെടെയുള്ള പഴയ ചികിത്സാരീതികള്‍ ശാസ്ത്രീയമല്ലെന്നും അവ നിരോധിക്കപ്പെടേണ്ടതാണെന്നും അതിനായി സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെടുന്ന പ്രസ്താവനകള്‍ നിരന്തരമെന്നോണം ഇപ്പോള്‍ പ്രതൃക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ചില യുക്തിവാദസംഘടനകളും ആധുനികവൈദ്യത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ഈ നീക്കത്തെ ശക്തമായി പിന്തുണയ്ക്കുന്നത്. ശാസ്ത്രത്തിന്റേയും ശാസ്ത്രീയതയുടേയും പേരില്‍ നടക്കുന്ന ഈ പ്രചാരണങ്ങളെ നേര്‍ക്കുനേര്‍ കാണുന്നതിനും പ്രതികരിക്കുന്നതിനുമുള്ള ഒരു ശ്രമമാണിത്. എല്ലാറ്റിന്റേയും മാനദണ്ഡം ശാസ്ത്രീയമാണെന്ന ഒരു
Read Moreഒറ്റപ്പെടലില്‍ കാലിടറുന്നവരുടെ കനലെഴുത്ത് – ഷീബ ഇ.കെ/ രാജേശ്വരി പി.ആര്
സമൂഹത്തില്‍ സ്ഥാനമില്ലാത്തവര്ക്കും മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്കും അക്ഷരങ്ങളിലൂടെ പുതുജീവന്‍ നല്കുന്നു. ആന്തരികവും സാമൂഹികവുമായ പരുവപ്പെടലുകള്ക്ക് വിധേയമാകുന്നവരുടെ ജീവിതവ്യഥകളൊട്ടും ചോരാതെ സന്ദിഗ്ധമായി ആവിഷ്കരിക്കുന്നു. പുതുതലമുറയില്‍ എഴുത്തിന്റെ പുതുവഴി തീര്‍ത്ത എഴുത്തുകാരിയാണ് ഷീബ ഇ.കെ. സ്വപ്നങ്ങള്‍കൊണ്ടും വിപ്ലവംകൊണ്ടും ഒറ്റപ്പെട്ടുപോയ ഒരുകൂട്ടം മനുഷ്യരുടെ ജീവിതമാണല്ലോ മഞ്ഞനദികളുടെ സൂര്യന് പറയുന്നത്. വിപ്ലവകാരികളെ പരിഹസിക്കുന്ന വര്‍ത്തമാനകാലത്തിനുള്ള മറുപടിയാണ് ഈ നോവല്‍ എന്നു പറയാമോ ? വേറിട്ട
Read Moreമതവും വിമര്‍ശനാത്മക ആത്മീയതയും – സുനില്‍ പി. ഇളയിടം
കാപ്പനച്ചന് വാസ്തവത്തില്‍ കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച ഏറ്റവും വലിയ ചിന്തകരിലൊരാളാണ്. കാപ്പനച്ചനോട് കേരളീയ സമൂഹവും ക്രൈസ്തവസഭാ സമൂഹവും ആദരവോ നീതിയോ പുലര്‍ത്തിയതായി ഞാന്‍ കരുതുന്നില്ല. ഇരുപതാം നൂറ്റാണ്ടിലെ തന്നെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ ചിന്തകരുടെ നിലവാരത്തില്‍ നില്ക്കാന് ശേഷിയുള്ള ഒരാളെ ഏതെങ്കിലും തരത്തില്‍ ആദരപൂര്‍വ്വം പരിഗണിച്ചതിന്റെ അടയാളങ്ങളൊന്നും നമ്മുടെ സമൂഹത്തിലില്ല. അദ്ദേഹത്തിന്റെ മുഴുവന്‍ ഗ്രന്ഥങ്ങളും
Read Moreസെബാസ്റ്റ്യന്‍ കാപ്പന് എന്ന മനുഷ്യന് – മേഴ്സി കാപ്പന്
കാപ്പനച്ചന്റെ രാഷ്ട്രീയത്തെക്കുറിച്ചും ഉല്‍ക്കടമായ അഭിനിവേശത്തെക്കുറിച്ചും പറയാതെ അദ്ദേഹത്തിന്റെ വ്യക്തിത്വം, വീക്ഷണം, ശൈലി എന്നിവയെക്കുറിച്ചു പരാമര്‍ശിക്കുക ദുഷ്കരമത്രേ. തന്റെ ജീവിതത്തിലെ – വ്യക്തിപരം, രാഷ്ട്രീയം, സ്വകാര്യം, പൊതുജീവിതം – ദ്വന്ദ്വഭാവങ്ങളെയെല്ലാം അദ്ദേഹം അതിജീവിച്ചിരുന്നു. നിത്യജീവിതത്തില്‍ അദ്ദേഹം അനുഭവിച്ച സങ്കടങ്ങളും നൈരാശ്യവും, അമര്‍ഷവും ആശങ്കകളും എല്ലാം ബന്ധപ്പെട്ടിരുന്നത് വിശാലമായ സാമൂഹിക-രാഷ്ട്രീയ സംവിധാനങ്ങളും പ്രക്രിയകളുമായിട്ടാണ്. അത്, ഭോപ്പാല്‍ വാതക ചോര്ച്ചമൂലമായുണ്ടായ
Read More