columnist

Back to homepage

ബഹുമുഖങ്ങളില്‍ പ്രതിഭയുടെ കയ്യൊപ്പിട്ട ഗിരീഷ് കര്‍ണാട് – ടി.എം. എബ്രഹാം

ബി.ബി.സിക്കുവേണ്ടി ഗിരീഷ് കര്‍ണാട് തയ്യാറാക്കിയ റേഡിയോ നാടകമാണ് ‘ടിപ്പുസുല്‍ത്താന്റെ സ്വപ്നങ്ങള്‍’. പിന്നീടതു സ്റ്റേജ് നാടകമായി മാറ്റി എഴുതി പ്രസിദ്ധീകരിക്കുകയായിരുന്നു. അതിലൊരു ഭാഗത്ത് ഫ്രാന്‍സുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടിപ്പു ഒരു ഡെലിഗേഷനെ അങ്ങോട്ട് അയയ്ക്കുന്നുണ്ട്. അവരെ പലതും പറഞ്ഞ് ഏല്പിക്കുന്ന കൂട്ടത്തില്‍ ടിപ്പു പ്രത്യേകം ഭരമേല്പിക്കുന്ന ഒരു കാര്യമുണ്ട്. അവിടെ മനോഹരമായ പുഷ്പങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്ന ഉദ്യാനങ്ങള്‍

Read More

മണ്ണിലും വെള്ളത്തിലും – എം.പി പ്രതീഷ് /കലാചന്ദ്രന്‍

ഭൂമിയുടേയും മനുഷ്യരുടേയും ജലാര്‍ദ്രമായ വാക്കുകളെ കവിതകളില്‍ രേഖപ്പെടുത്തിയ പുതിയ തലമുറയിലെ വേറിട്ട കവിയാണ് എം.പി.പ്രതീഷ്. ഹരിതലാവണ്യ ദര്‍ശനത്തിന്റെ (Eco-aesthetics) ഭിന്നമായൊരു കൈവഴിയും മൊഴിവഴിയുമാണ് പ്രതീഷിന്റെ കവിതകള്‍, ഒച്ചയും ബഹളവും ആള്‍ക്കൂട്ടവും ആര്‍പ്പുവിളികളും ഇല്ലാതെ, മുഖ്യധാരാ വ്യവഹാരങ്ങള്‍ക്ക് പുറത്ത് നിശബ്ദനായി എഴുതിക്കൊണ്ടിരിക്കുന്ന പ്രതീഷുമായി കവിതയെയും ജീവിതത്തെയും കുറിച്ച് നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍… എവിടെ നിന്നാണ് പ്രതീഷ്

Read More

വായിച്ചുതുടങ്ങിയത് ഭയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ -എന്‍. ശശിധരന്‍

വളരെ ചെറുപ്പത്തില്‍തന്നെ അടിസ്ഥാനപരമായ ഒരു ഭയം എന്നെ ആവേശിച്ചിരുന്നു. ഒരിക്കലും എന്തെന്ന് നിര്‍വചിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഒരു ഭയം. ഈ ഭയത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു ഉപാധി എന്ന നിലയിലാണ് ഞാന്‍ ആദ്യമായി വായിച്ചുതുടങ്ങിയത്. ഇന്ന് സങ്കല്പിക്കാന്‍പോലും കഴിയാത്തവിധം വന്യവും പ്രാകൃതവുമായ ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. കുട്ടിക്കാലത്ത് ഓര്‍മവച്ച നാള്‍മുതല്‍ ഞാന്‍ കാണുന്നത് വലിയ മൊട്ടക്കുന്നുകളും

Read More

ജനവിധി മതനിരപേക്ഷ ജനാധിപത്യത്തിന്റെ മരണമണിയോ – ഡോ. സണ്ണി ജേക്കബ്

ഏഴു ഘട്ടങ്ങളിലായി 45 ദിവസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി. ആകാംക്ഷയോടെ എല്ലാവരും കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെതന്നെ, ഏകപക്ഷീയമായ ഒരു വിജയമാണ് ഉണ്ടായത്. ഒരു ഭാഗത്ത് വലിയ തോതിലുള്ള വിജയാഹ്ലാദവും മറുവശത്ത് തികഞ്ഞ ആശയക്കുഴപ്പവും വേവലാതിയും നിരാശയുമാണുളളത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യദിനം മുതല്‍ത്തന്നെ ഭരണാധികാരികളുടെ വ്യക്തമായ കൈകടത്തല്‍ ദൃശ്യമായിരുന്നു. പ്രതിപക്ഷം

Read More

വിഹായസം – വി.കെ.ശ്രീരാമന്‍

നാലായിരം പറയ്ക്കു കൃഷി. നാല് കളം. നാല്പതേറ് കന്ന്. ഇരുപത്തിനാല് കാളവണ്ടി. ഏഴ് കുതിര. പല്ലക്ക്. കുന്നംകുളത്തും പൊന്നാനീലും കോഴിക്കോട്ടും കൊച്ചീലുമായി നാല് പാണ്ടികശാലകള്‍. അടുപ്പുട്ടിക്കുന്നിന്റെ വടക്കേ ഭാഗത്തൊരു മണിമാളിക. ഫ്രാന്‍സിസ് ഇട്ടിക്കോര ഇത്രയും വസ്തുവഹകള്‍ക്ക് ഉടമയായിരുന്ന സങ്കല്പകഥയിലെ കോരപ്പാപ്പനും കുന്നംകുളത്തു ജീവിച്ചിരുന്ന അപ്പാപ്പന്മാരുമെല്ലാം ആര്‍ത്താറ്റ് കുന്നിന്റെ താഴെ നിന്ന് കടല്‍ ചാവക്കാട്ടേക്ക് വാങ്ങിനിന്ന ശേഷം,

Read More