columnist
Back to homepageമൊഴിയാഴം ഡിസംബര്‍ – എന്‍.ഇ. സുധീര്‍
അനുഭവമെഴുത്തും കഥയെഴുത്തും ടി. പത്മനാഭന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മൂന്നുനാല് കവിതകളെഴുതിയിരുന്നു. അവ എം. ഗോവിന്ദന്‍ എഡിറ്റു ചെയ്തിരുന്ന ‘മദ്രാസ് പത്രികയില്‍ ‘ പ്രസിദ്ധികരിച്ചു. അവയെപ്പറ്റി പത്മനാഭന്‍ പിന്നീട് പറഞ്ഞത് അവയെ ഞാന്‍ എന്റെ ബാല്യാപരാധങ്ങളായാണ് കണ്ടിട്ടുള്ളത് എന്നാണ് (രചനയുടെ പിന്നിലെ മനസ്സ് എന്ന പേരില്‍ വന്ന അഭിമുഖത്തില്‍ നിന്ന്). ‘ഞാനെന്തിനെഴുതുന്നു ‘ എന്നൊരു
Read Moreകൊറോണയും വാവലുകളും – എന്‍. എസ്. അരുണ്‍കുമാര്‍
കോറോണ വൈറസിന്റെ പ്രാഥമിക ഉത്ഭവസ്ഥാനം വാവലുകളായിരുന്നു. ചൈനയില്‍ കാണപ്പെടുന്ന റൈനോലോഫസ് സിനിക്കസ് (Rhinolophus sinicus) എന്ന ഇനത്തില്‍പ്പെട്ട കുതിരലാടവാവലു(Chinese Rufous Horse-shoe Bats) കളില്‍ നിന്നാണ് അത് പുറംലോകത്തിലേക്ക് പടര്‍ന്നതെന്നാണ് കണ്ടെത്തപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിലെമ്പാടുമായി വാവലുകള്‍ ഇന്ന് ഭയാശങ്കകളോടെയാണ് വീക്ഷിക്കപ്പെടുന്നത്. ‘ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് വാവല്‍ സ്പീഷീസുകളിലെ കൊറോണ വൈറസിന്റെ കണ്ടെത്തല്‍’ (Detection
Read Moreലൂയിസ് ഗ്ലിക്ക്: വാക്കിനെ പിന്തുടരുന്ന കവി’വാക്ക് ഞാനാകുന്നു’ – മദന്‍ ബാബു
(ഈ വര്‍ഷത്തെ സാഹിത്യ നോബല്‍ ജേതാവ് ലൂയിസ് ഗ്ലിക്കിന്റെ കാവ്യവഴികള്‍) കവിത, ലൂയിസ് ഗ്ലിക്കിന് ആത്മസംവേദനമാണ്, ആത്മസഞ്ചാരവുമാണ്. സ്വത്വവും സത്തയും ദു:ഖവും ഏകാന്തതയും മരണവും മാലാഖമാരുമെല്ലാം വിഷയമായ സ്വന്തം കവിതകൊണ്ട് ഗ്ലിക്ക് തന്നോടുതന്നെ സംസാരിക്കുകയാണ്. അതിനാല്‍, ലൂയിസ് ഗ്ലിക്കിന്റെ എഴുത്തുകള്‍ ‘ആത്മകഥാംശ’മുള്ളവയല്ല മറിച്ച് ‘ആത്മകവിതാംശ’മുള്ളവയാണ്. അക്ഷരങ്ങളിലെ ആഴമാര്‍ന്ന ഈ ആത്മാംശങ്ങളെയാണ് ലോകം ഇത്തവണ നൊബേല്‍ സമ്മാനം
Read Moreമാധവന്‍ നായര്‍ എങ്ങോട്ടാണ് പോകുന്നത്! – ടി.കെ. ശങ്കരനാരായണന്‍
കാലത്ത് പത്തരയ്ക്ക്, ഉച്ചയ്ക്ക് മൂന്നരയ്ക്ക്, സന്ധ്യയ്ക്ക് ഏഴരയ്ക്ക് എന്നിങ്ങനെ കൃത്യം സമയനിഷ്ഠ പാലിച്ച് മാധവന്‍ നായര്‍ എങ്ങോട്ടാണ് പോകുന്നത്?. ”നീ ശ്രദ്ധിച്ചോടി മോളേ?.” വേശമ്മയുടെ ശബ്ദത്തില്‍ ആശങ്കയോ അമിത ഉല്‍ക്കണ്ഠയോ ആയിരുന്നില്ല. അവരത് ആദ്യമായി കാണുകയുമായിരുന്നില്ല. കഴിഞ്ഞാഴ്ചയോ മറ്റോ തൊടിയില്‍ തുണികള്‍ അയയിലിടുമ്പോള്‍ തെക്കുഭാഗത്തെ ചുറ്റുമതിലിനു മുകളിലൂടെ മാധവന്‍ നായരുടെ തല മന്ദം മന്ദം നീങ്ങുന്നതു
Read Moreടെലിവിഷന്‍ ഫേക്‌ലോര്‍ – ടി.കെ. സന്തോഷ്‌കുമാര്‍
അച്ചടിയന്ത്രത്തില്‍നിന്ന് ഗൂഗിള്‍ എന്‍ജിനിലേക്കും പത്രത്തില്‍നിന്ന് ഫെയ്‌സ്ബുക്കിലേക്കും ഗുട്ടന്‍ബര്‍ക്കില്‍നിന്ന് മാര്‍ക് സുക്കര്‍ബര്‍ഗിലേക്കും ലോകം നടന്നു തീര്‍ത്ത ദൂരമാണ് ഇതുവരെയുള്ള മാധ്യമചരിത്രമെന്ന് ആലങ്കാരികമായി അടയാളപ്പെടുത്താം. പത്രത്തിനു പിന്നാലെ റേഡിയോയും അതിനു പിന്നാലെ ടെലിവിഷനും വന്നു. ഈ മൂന്നു മാധ്യമങ്ങളും വ്യവസ്ഥാപിത മാര്‍ഗരേഖകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. പത്രത്തിന് റേഡിയോ ഒരുകാലത്തും ഭീഷണിയായിരുന്നില്ല. എന്നാല്‍ ടെലിവിഷന്റെ വളര്‍ച്ച, വിശേഷിച്ച് വാര്‍ത്താചാനലുകളുടെ തത്സമയമുള്ള
Read More

