columnist
Back to homepageസില്‍വര്‍ ലൈനാണോ ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടത്? – അംബികാസുതന്‍ മാങ്ങാട്
ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളിലൊന്നായ ജപ്പാനിലൂടെ ബസ്സിലും ബുള്ളറ്റ് ട്രെയിനിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ നമ്മുടെ വരരുചിക്കഥ ഒന്നിലേറെത്തവണ ഓര്‍മിക്കാനിടയായി. പന്ത്രണ്ട് മക്കളുടെ കഥയല്ല. വരരുചി ചോറുണ്ടതിന്റെ കഥയാണ്. മലയാളികള്‍ പൊതുവേ ഭക്ഷണം മുമ്പിലെത്തിയാല്‍ നിതാന്ത ശത്രുവിനുമേല്‍ ചാടിവീഴുന്നതുപോലെ അക്രമാസക്തരാകും. ഭക്ഷണമേശ യുദ്ധംകഴിഞ്ഞ പടനിലംപോലെയാകും. എന്നാല്‍ ജപ്പാനികള്‍ തിന്നുന്നത് ഒരു പ്രാര്‍ത്ഥനപോലെയാണ്. ചന്തമുണ്ട് കണ്ടിരിക്കാന്‍. മാത്രമല്ല ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍
Read Moreഊത് – മനോജ് വെങ്ങോല
പ്രൊഫസര്‍ തര്യന്റെ സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞ്, ആളുകളെല്ലാം പിരിഞ്ഞിട്ടും അല്‍പനേരം കൂടി ഞാന്‍ സെമിത്തേരിയില്‍ തങ്ങി. അദ്ദേഹത്തിന്റെ മകന്‍ ചാര്‍ളിയും ചില ബന്ധുക്കളും പാരിഷ് ഹാളിന് മുന്നില്‍, വികാരിയോടും ട്രസ്റ്റിമാരോടും ഒപ്പം സംസാരിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അവര്‍ എന്റെ നേരെ നോക്കി. ‘ആരാണയാള്‍… പ്രൊഫസറുമായി എന്തുബന്ധം..?’ എന്നൊരു ചോദ്യം ഒരുപക്ഷേ, അവര്‍ പരസ്പരം ചോദിക്കുന്നുണ്ടാകണം. ചാര്‍ളിയതിന് മറുപടിയും പറയുന്നുണ്ടാകണം.
Read Moreനീതിബോധം ആവേശിക്കാത്ത സമൂഹവും വ്യര്‍ത്ഥകാലവും – ആനന്ദ്- കെ. അരവിന്ദാക്ഷന്‍
കെ.അരവിന്ദാക്ഷന്‍: 1969-ലാണ് ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഇറങ്ങുന്നത്. പിറ്റെക്കൊല്ലം മാര്‍ച്ചില്‍ ആനന്ദിന്റെ ‘ആള്‍ക്കൂട്ട’വും. ഖസാക്കിന്റെ ഇതിഹാസം താമസിയാതെ ആധുനികതയുടെ പ്രതീകമായി മാറി. ആള്‍ക്കൂട്ടത്തെ ആധുനികതയിലും, ഉത്തരാധുനികതയിലും ഉള്‍പ്പെടുത്തിയതായി കാണാറില്ല. ആനന്ദിന്റെ രചനകളെ ഏതെങ്കിലും കള്ളികളില്‍ ഒതുക്കാനാവില്ല; സൈദ്ധാന്തികര്‍ക്ക്. അവ ഇവയുടെയെല്ലാം ഷെല്‍ഫുകളില്‍നിന്ന് വേറിട്ട് മറ്റെവിടെയോ ആണെന്ന് തോന്നുന്നു. ഖസാക്കിന്റെ ഇതിഹാസത്തിന്റെയും മറ്റു ‘ആധുനിക’ രചനകളുടെയും ഭാഷാ
Read Moreകാഴ്ച,കഥ,കനം – പി. എഫ്. മാത്യൂസ്
‘ഞാന്‍ എന്നോടുതന്നെ പറഞ്ഞു: അടരുകള്‍ അടര്‍ത്തുന്നത് മതിയാക്കൂ ഒന്നും അവശേഷിക്കില്ല. ഉള്ളിയുടെ കാമ്പന്വേഷിക്കുന്നതു പോലെയാണ് മനുഷ്യനില്‍ ആത്മാവിനെ അന്വേഷിക്കുന്നത്.’ കെ. എ. ജയശീലന്‍ പലസ്തീന്‍ സംവിധായകന്‍ ഏലിയ സുലൈമാനിന്റെ ‘ഇറ്റ് മസ്റ്റ് ബി പാരഡൈസ്’ എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. പലസ്തീന്‍ പ്രതിസന്ധിയെക്കുറിച്ച് തിരക്കഥയെഴുതിക്കൊണ്ടിരിക്കെ അയാളുടെ മുറിയിലേക്കു പറന്നുവീണ കിളിയെ ശുശ്രൂഷിച്ച്, തീറ്റകൊടുത്ത്
Read Moreമരണമില്ലാത്തതുപോലെ – കെ.വി അഷ്ടമൂര്‍ത്തി
കടുത്ത ആരാധനയുണ്ടായിട്ടും എനിക്കു നേരിട്ടു കാണാന്‍ കഴിയാതെപോയ രണ്ട് വലിയ എഴുത്തുകാരാണ് ഒ. വി. വിജയനും മാധവിക്കുട്ടിയും. വിജയന്‍ ദില്ലിവാസിയായിരുന്നതുകൊണ്ട് കാണാനുള്ള അവസരം കുറവായിരുന്നു എന്നു പറയാമെങ്കിലും നാട്ടില്‍ സ്ഥിരതാമസമാക്കിയതിനു ശേഷവും ആ കണ്ടുമുട്ടല്‍ നടന്നില്ല. മാധവിക്കുട്ടിയാവട്ടെ ദീര്‍ഘകാലം ബോംബെയിലായിരുന്നു താമസം. അക്കാലത്തും പിന്നീട് കേരളത്തില്‍ താമസമാക്കിയപ്പോഴുമൊന്നും അതു സംഭവിച്ചില്ല. മാധവിക്കുട്ടിയെ കണ്ടിട്ടില്ല എന്നു പറഞ്ഞാല്‍
Read More