columnist

Back to homepage

ഓടക്കുഴൽ വിളിക്ക് കാതോർത്ത്… – എം.കെ.സാനു

അന്ന് ഞാൻ ചെറുപ്പമായിരുന്നു. (ഒരിക്കൽ ഞാനും ചെറുപ്പമായിരുന്നു!)ഒരു ഹൈസ്‌കൂളിൽ പ്രസംഗിക്കാൻ പോയി. ഹെഡ്മിസ്ട്രസ്സിനു യാത്രയയപ്പ് നല്കുന്ന സമ്മേളനത്തിലാണ് പ്രസംഗിക്കേണ്ടത്. ആ ഹെഡ്മിസ്ട്രസ്സിനെ അറിയുന്നയാളെന്ന  നിലയ്ക്ക് മുഖ്യപ്രഭാഷണം എന്ന ചുമതല എന്നെ ഏല്പിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുപ്രവർത്തകരുമടങ്ങുന്ന സദസ്സ് വലുതായിരുന്നു. (അക്കാലത്ത് സമൂഹം പ്രസംഗങ്ങൾക്ക് വില കല്പിച്ചിരുന്നു.) പിരിഞ്ഞുപോകുന്ന ഹെഡ്മിസ്ട്രസ്സിന്റെ ഗുണവിശേഷങ്ങൾ വിസ്തരിക്കുക എന്ന ചുമതല, കഴിവനുസരിച്ച്

Read More

നമുക്ക് വേണ്ടത് ലിബറൽ മതം – ഹമീദ് ചേന്നമംഗലൂർ

‘ഡിജിറ്റൽ മോഡേണിറ്റി’യുടെ കാലത്താണ് നാം ജീവിക്കുന്നത്. മറ്റു പലതുമെന്നപോലെ ഡിജിറ്റൽ ആധുനികതയും ആദ്യമായി കടന്നുവന്നത് വികസിതരാഷ്ട്രങ്ങളിലാണ്. താരതമ്യേന പതുക്കെയാണെങ്കിലും ഇന്ത്യയിലേക്കും അതിന്റെ ഭാഗമായ കേരളത്തിലേക്കും അത് നടന്നെത്തി. ഇന്ത്യയിൽ ഡിജിറ്റൽ മോഡേണിറ്റിയുടെ കാര്യത്തിൽ മുൻനിരയിൽ നില്ക്കുന്ന സംസ്ഥാനം ഒരുപക്ഷേ, കേരളമത്രേ. സാക്ഷരതയിലും വൈദേശിക തൊഴിൽസാധ്യതകൾ വഴി സമ്പന്നതയിലും മുന്നേറിയ നമ്മുടെ സംസ്ഥാനം ഡിജിറ്റൽ സംസ്‌കാരത്തിൽ മേൽകൈ

Read More

കാതലുള്ള ധിക്കാരി – എ.ജയശങ്കര്‍

അടപ്പൂർ എന്ന പേര് ആദ്യമായി കാണുന്നത് 1970-കളുടെ രണ്ടാംപകുതിയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. അന്ന് ക്രിസ്തീയവിഷയങ്ങളെക്കുറിച്ചു ഗഹനമായ ലേഖനങ്ങൾ അദ്ദേഹം എഴുതിയിരുന്നു. ലേഖകൻ ഒരു വലിയൊരു വൈദികനാണെന്നും കത്തോലിക്കാസഭയിലെ ബുദ്ധിജീവിയാണെന്നും അറിഞ്ഞത് പിന്നീടാണ്. ഫാ.അടപ്പൂർ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്ന് തോന്നിയിരുന്നു. അന്നേ ഇടതുപക്ഷ ആശയങ്ങളോട് വലിയ ചായ്‌വുണ്ടായിരുന്ന എനിക്ക് അടപ്പൂരച്ചൻ ഒരു പരമ പിന്തിരിപ്പനായിട്ടാണ് തോന്നിയത്. എൺപതുകളുടെ

Read More

അണു – കെ.വി.മോഹൻ കുമാർ

അടഞ്ഞ മനസ്സുകളിൽ അണുക്കൾ പെരുകും. ഇരുട്ട്‌ കുടിപാർക്കും. വാതിലുകളും ജാലകങ്ങളും തുറന്നിട്ട വിശാലമായ അറപോലെയാവണം മനുഷ്യ മനസ്സ്‌. പകൽവെളിച്ചത്തിലുമത്‌ കൊട്ടിയടച്ച്‌ തഴുതിട്ടിരുന്നാലോ? അകത്ത്‌  ഇരുളിന്റെ പൊറ്റകളടിയും. മനുഷ്യന്റെ മനസ്സും അതുപോലെയല്ലേ? സജീവൻ അതാലോചിക്കുകയായിരുന്നു. അനിത ഈയിടെയായി… നദീറയെന്ന് കേട്ടതും അവളുടെ മുഖം കറുത്തു.മഞ്ഞപ്പ്‌ വീണ നോട്ടം പുറത്തേക്ക്‌ തെറിച്ചു. ആശുപത്രിയിൽ തനിച്ചു കഴിഞ്ഞ നാളുകളിലാണു അവളിൽ

Read More

ചുമർചിത്രകല – ഭൂതം, വർത്തമാനം – സുധീഷ് നമ്പൂതിരി

ആന്ധ്രയും കർണാടകയും കേരളമുൾപ്പെടുന്ന തമിഴകവും ഒരുമിക്കുമ്പോൾ അത് ദ്രാവിഡദേശമായി. ഇതിൽ ആന്ധ്രയെ ഒഴിച്ചുനിർത്തിയാൽ കർണാടകയിലും തമിഴ്‌നാട്ടിലുമാണ് ചുമർച്ചിത്രങ്ങളുടെ പ്രാചീനമാതൃകകളുള്ളത്. ബദാമി, ചിത്തണ്ണവാസൽ എന്നിവിടങ്ങളിലെ ചിത്രങ്ങളാണ് ദക്ഷിണഭാരത്തിലെ; അഥവാ ദ്രാവിഡദേശത്തെ ചിത്രങ്ങളിൽവച്ച് ഏറ്റവും പഴക്കമേറിയതെന്ന് വെളിവായിട്ടുണ്ട്. ആറാം നൂറ്റാണ്ടിലേതെന്നുകരുതപ്പെടുന്ന വാതാപിയിലെ (ബദാമി) ചിത്രങ്ങൾ പശ്ചിമചാലൂക്യശൈലിയുടെ തിരുശേഷിപ്പുകളാണ്. ബൗദ്ധശില്പകലയുടെ ധ്യാനവടിവുകൾ അനുസരിക്കുന്ന അജന്തയിലെയും എല്ലോറയിലെയും ചിത്രങ്ങളിൽനിന്നു തികച്ചും വിഭിന്നമായിട്ടുള്ളൊരു

Read More