columnist
Back to homepageകർണാടകം നമ്മളോട് പറയാൻ ശ്രമിക്കുന്നത് – എം. വി. ബെന്നി
വലത്തോട്ട് പോകുന്ന വണ്ടിയുടെ ഇടത്തേസീറ്റിൽ ഇരിക്കുന്ന യാത്രക്കാരെ പോലെയാണ് നാം മലയാളികൾ. നമ്മൾ ഇരിക്കുന്നത് വണ്ടിയുടെ ഇടത്തേസീറ്റിൽ ആണെങ്കിലും വണ്ടി പോകുന്നത് വലത്തോട്ടാണ്. രാജ്യവും ലോകവും വലത്തോട്ട് പോകാൻ ആഗ്രഹിക്കുമ്പോഴും നമ്മൾ ഇടത്തേസീറ്റിൽ തന്നെ ഇരിപ്പുറപ്പിക്കുന്നു. പാർട്ടി ഏതായാലും കേരളത്തിൽ എല്ലാവരും ഇടതുപക്ഷമാണ്. അല്ലെങ്കിൽ, ചിന്തയിലെങ്കിലും എല്ലാവരും ഇടതുപക്ഷമാകാൻ ആഗ്രഹിക്കുന്നു. ആ അവസ്ഥയ്ക്ക് ഇപ്പോഴും കാര്യമായ
Read Moreകലാസ്വാദനത്തിന്റെ മർമം
ഒരിക്കൽ വലിയൊരു ഗ്യാലറിയിൽ ചിത്രപ്രദർശനം നടത്തിക്കൊണ്ടിരുന്ന പിക്കാസോയുടെ അടുത്തേക്ക് ഒരാൾ ചെന്നു. അദ്ദേഹത്തിന് ഗ്യാലറിയിൽക്കണ്ട ചിത്രങ്ങളൊന്നും ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. പിക്കാസോ ക്യാൻവാസിൽ കോറിയിട്ട വരകളും വർണങ്ങളും വെറും കുസൃതികളായാണ് അയാൾക്കനുഭവപ്പെട്ടത്. അല്പം ദേഷ്യത്തോടെ അയാൾ പിക്കാസോയുടെ അടുത്തുചെന്ന് ഇങ്ങനെ ചോദിച്ചു: “മിസ്റ്റർ പിക്കാസോ, താങ്കൾ എന്താണ് വരച്ചു വച്ചിരിക്കുന്നത് ? ഇത് ചിത്രകലയാണോ ?” ഈ
Read Moreലോകത്തെ ഊട്ടുന്ന സ്ത്രീകൾ – വന്ദന ശിവ
ഇന്ത്യയിലെ കർഷകരായ സ്ത്രീകൾ വിത്തുകൾ സംരക്ഷിക്കുന്നവരും അവയുടെ പ്രജനനം നടത്തുന്നവരും മാത്രമാണോ? ഇന്ത്യയിലെ ഭൂരിഭാഗം കർഷകരും സ്ത്രീകളത്രേ. കർഷകരെന്നാൽ പുരുഷന്മാരാണെന്ന തെറ്റുദ്ധാരണ കാർഷികനയങ്ങളെ ഇന്നും സ്വാധീനിക്കന്നുണ്ട്. ഒപ്പം, സ്ത്രീകൾ എന്നാൽ വീട്ടമ്മമാരാണെന്ന ധ്വനിയുമുണ്ട്. എന്നാൽ ഇപ്പോഴത്തെ പഠനങ്ങളും സ്ഥിതിവിവരക്കണക്കുകളും സൂചിപ്പിക്കുന്നത് പ്രായപൂർത്തിയായ സ്ത്രീകൾ വീട്ടമ്മമാർ മാത്രമല്ല, സത്യത്തിൽ അവർ കർഷകരും കൂടിയാണെന്നത്രേ. കാർഷികമേഖലയിലെ അവരുടെ സംഭാവനകൾ
Read Moreഅർണോസ് പ്രബുദ്ധതയെ തിരിച്ചുപിടിക്കുക – വി. യു. സുരേന്ദ്രൻ
മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് മൗലിക സംഭാവനകൾ നല്കിയ തുഞ്ചത്ത് എഴുത്തച്ഛൻ, പൂന്താനം എന്നിവർക്കൊപ്പം പരിഗണിക്കേണ്ട പ്രതിഭാധനനായ കവിയും പണ്ഡിതശ്രേഷ്ഠനുമാണ് മലയാളത്തിലെ ക്രൈസ്തവഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ അർണോസ് പാതിരി. കേരളീയസമൂഹത്തെ സമുദ്ധരിക്കാൻ ശ്രമിച്ച ഭക്തിപ്രസ്ഥാനകാലത്തെ കവിത്രയമായി ഈ മഹാകവികളെ നാം തിരിച്ചറിയേണ്ടതാണ്. ഈ അർത്ഥത്തിൽ എഴുത്തച്ഛനോടും പൂന്താനത്തിനോടുമൊപ്പം അർണോസ് പാതിരിയെ അടയാളപ്പെടുത്തുവാൻ നമ്മുടെ സാഹിത്യചരിത്രകാരന്മാർ തയാറാവുകതന്നെ വേണം. കേരളത്തിന്റെ
Read Moreക്രിസ്ത്യാനികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കു പിന്നിലെ അജണ്ട – ആന്റോ അക്കര
ന്യൂനപക്ഷങ്ങള്‍ നിലവിലെ ഇന്ത്യൻ ഭരണകൂടത്തിന്റെ കരങ്ങളിൽ അരക്ഷിതരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയിൽ അവര്‍ക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ അതിനു തെളിവാണ്. ഫെബ്രുവരി 19-ാം തീയതി ഇന്ത്യൻ തലസ്ഥാനം സാക്ഷ്യം വഹിച്ചത്, ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന വിദ്വേഷത്തിനും അതിക്രമങ്ങൾക്കും എതിരെയുള്ള വ്യാപകമായ പ്രതിഷേധത്തിനാണ്. ഈ പ്രതിഷേധ കൂട്ടായ്മയിൽ വിവിധ ക്രിസ്തീയവിഭാഗങ്ങളിലെ നേതാക്കൾ പങ്കാളികളായി. രാജ്യത്തുടനീളം ക്രിസ്ത്യാനികൾക്കെതിരെ
Read More