columnist

Back to homepage

ഹെന്റമ്മോ – സി. രാധാകൃഷ്ണൻ

മുൻവാക്ക്  ‘എന്റമ്മോ, എനിക്ക് വയ്യേ!’ എന്നാണ് ഏതു ഗജകേസരിയും അവശനാകുമ്പോൾ കരയാറ്. ഇങ്ങനെ ചെയ്യുന്നത് മരുമക്കത്തായക്കാർ മാത്രം ഒന്നുമല്ലതാനും. എന്തുകൊണ്ടാണ് ഇങ്ങനെ എന്നു ഞാൻ ഈയിടെ ഏറെ ആലോചിച്ചു. അമ്മമാരുടെ ഒരു കമ്മിറ്റിയുടെ റിപ്പോർട്ട് ആയിരുന്നു പ്രചോദനം. റിപ്പോർട്ടിൽ പറയുന്നതായി കേട്ട കാര്യങ്ങൾ ആർക്കും ഭൂഷണമോ സന്തോഷകരമോ അല്ലെന്ന് ഏതു ചാലിലൂടെ ഒഴുകിവരുന്ന ഏതിലും തെളിഞ്ഞു

Read More

കുങ്കി – കഥ/ജെ.ആര്‍.അനി

 എങ്ങും വല്ലാത്ത തിക്കുംതിരക്കുമാണ്. അനുനിമിഷം പെരുകിക്കൊണ്ടിരിക്കുന്ന ജനസഞ്ചയത്തെ വകഞ്ഞുവേണം മുന്നോട്ട് നടക്കേണ്ടത്. അങ്ങടുത്തെത്തി ദേഹമുരഞ്ഞു വീഴുമെന്ന് തോന്നുമ്പോഴാണ് അവരൊന്നു മാറിത്തരുന്നതുതന്നെ. ഇത്തരം കോലാഹലങ്ങളിലൂടെ സഞ്ചരിച്ച് പഴക്കമുള്ളവരാണ് ഞങ്ങളെങ്കിലും പലപ്പോഴും വല്ലാതെ അലോസരമുണ്ടാക്കുന്നതാണത്. ഞങ്ങളെത്തുമ്പോൾ കാക്കി വേഷധാരികളായ കുറെ ആളുകൾ ബാക്കിയുള്ളവരോട് കയർക്കുന്നതും അവരെ തള്ളിമാറ്റുന്നതും ഒക്കെ കാണാം. എന്നിരുന്നാലും മനസ്സില്ലാമനസ്സോടെയാണ് അവരൊന്നു നീങ്ങിനിൽക്കുന്നതുതന്നെ.  സൂര്യനുദിച്ച് നാഴികകൾ

Read More

വെനീസിലെ മരണവും ചില സാഹിത്യചിന്തകളും

എഴുത്തുകാരന്റെ സന്തോഷം എന്നത് പൂര്‍ണ്ണമായും വികാരമായി മാറാൻ കഴിയുന്ന ചിന്തയിലും ചിന്തയായി മാറാൻ കഴിയുന്ന വികാരത്തിലുമാണ് എന്ന ഒരു വാചകം സത്യത്തിന്റെ ശോഭയോടെ വായനക്കാരനെ എഴുത്തിന്റെ ലോകത്തേക്ക് അടുപ്പിക്കുന്നു. ഗൂസ്റ്റാഫ് അഷൻബാഹിന് പെട്ടന്നൊരുനാൾ ഒരു യാത്രപോകണമെന്ന അഭിലാഷമുണ്ടായി. അയാൾ വലിയൊരു എഴുത്തുകാരനായിരുന്നു. അയാൾക്ക് അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല. ഭാര്യ മരിച്ചതോടെ അയാൾ ദിവസത്തിന്റെ പകുതിയും കിടന്നുറങ്ങും. അങ്ങനെയിരിക്കുമ്പോഴാണ്

Read More

വീടുവിട്ടുപോകാത്ത കഥകൾ    –  ഡോ. തോമസ് സ്കറിയ

മറ്റുള്ളവരുടെ ജീവിതത്തെ കൊള്ളയടിക്കുന്ന ഒരു ബൗദ്ധികനരഭോജിയാണ് എഴുത്തുകാരന്റെ ഭാവനയെന്ന് നദീൻ ഗോഡിമർ പറയുകയുണ്ടായി. ആ ഭാവനയുടെ സർവാധിപത്യത്തെ അനുഭവിക്കാൻ സോക്രട്ടീസ് കെ. വാലത്തിന്റെ കഥകൾ വായിക്കണം. ചെറുകഥ ഭാവനയുടെ വികാസത്തെയല്ല, ഏകാഗ്രതയെയാണ് പ്രതിനിധീകരിക്കുന്നത്.      സംഭവങ്ങളുടെ കേവലമായ സംയോജനമല്ല, മറിച്ച് സംഭവങ്ങളിലൂടെയുള്ള അര്‍ഥത്തിന്റെ വികാസമാണ് ചെറുകഥ. കഥപറച്ചിലിന് മനുഷ്യരാശിയോളം പഴക്കമുണ്ട്, കുറഞ്ഞത് സംസാരഭാഷയോളം പഴക്കമുണ്ടെന്നെങ്കിലും  സമ്മതിക്കണം. അവയെ

Read More

പോരാട്ടത്തിന്റെ നാളുകളില്‍ കല – സുദേശ്ന മജുംദാർ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ, പലസ്തീൻ കലാകാരന്മാർ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയും നിരന്തരമായ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ ചെറുത്തുനില്പായി തങ്ങളുടെ സർഗ്ഗാത്മക വൈദഗ്ധ്യം പ്രയോഗിക്കുന്നു. ക്യാൻവാസ് ഒരു യുദ്ധക്കളമായി മാറുന്നു, ഒരു പെയിന്റ് ബ്രഷിന്റെയോ സ്ക്രീനിലെ ഡിജിറ്റൽ ഗ്രാഫിറ്റിയുടെയോ ചെരുവരകൾപോലും ഊർജസ്വലരായ ആളുകളുടെ പോരാട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന വികാരാധീനമായ ശബ്ദങ്ങളായി മാറുന്നു. ലോകം ഒരിക്കലും

Read More