columnist

Back to homepage

തീവണ്ടിയാത്രയിലെ പുസ്തകവായന – എൻ. ഇ. സുധീർ

ഒരിക്കൽ കെ.ആർ.നാരായണൻ (മുൻ രാഷ്ട്രപതി)  മദ്രാസിൽനിന്ന് ഡൽഹിയിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയിൽ സോമർസെറ്റ് മോമിന്റെ ‘പെയിന്റഡ് വെയിൽ’ (Painted Veil) എന്ന നോവൽ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നു. കഥാനായികയുടെ ഒരു മാദകരൂപമാണ് പുസ്തകത്തിന്റെ കവർചിത്രമായി കൊടുത്തിരുന്നത്. അദ്ദേഹമതു വായിക്കാനെടുത്തു. ഇനി ആ തീവണ്ടിയാത്രയിൽ നടന്നത് അദ്ദേഹം വിവരിക്കുന്നത് വായിക്കാം.  “ഞാൻ പുസ്തകം തുറന്നു വായിക്കാൻ തുടങ്ങുന്നതിനു മുമ്പ്

Read More

നവ ആത്മീയത  നീതിയുടെ സൗന്ദര്യം – വി. ജി. തമ്പി

കടന്നുപോകുന്ന ഓരോ നിമിഷവും ഉള്ളിലുള്ള അനന്തതയുമായി പ്രണയത്തിലാകുമ്പോഴാണ് പുതിയ ആത്മീയത ഉറവ പൊട്ടുന്നത്. ശരീരമുരിഞ്ഞുകളയാതെ ആത്മാവ് ആഘോഷിക്കപ്പെടുന്നു. ഉടലിൽ അമർന്നിരുന്ന് ഉടലിനെ അതിലംഘിക്കുന്ന പ്രപഞ്ചത്തിലേക്ക് മുഴുവനായി വ്യാപിപ്പിക്കുന്ന അനുഭൂതിയാണത്. അറിവല്ല, അനുഭൂതികളാണ് വ്യക്തികളെ നിർണയിക്കുന്നത്. ആത്മീയത സ്വകാര്യതയുടെ ഒരു അടഞ്ഞമുറിയല്ല. എല്ലാതരം മനുഷ്യരെയും ഒരുമിപ്പിച്ചു നിറുത്തുന്ന, എല്ലാത്തരം വിഭജനങ്ങളെയും മായ്ക്കുന്ന അനുഭൂതി വിശേഷം. പുനരധനിവേശത്തിന്റെ കാലത്തും

Read More

കുഞ്ഞാമൻ  എന്ന ഇടതുപക്ഷം – സി.നാരായണന്‍

പ്രശസ്ത തമിഴ്-മലയാളി എഴുത്തുകാരൻ ജയമോഹന്റെ ‘നൂറു സിംഹാസനങ്ങൾ’ എന്ന വിഖ്യാത നോവലിൽ ഒരു സന്ദര്‍ഭമുണ്ട്. ധര്‍മപാലൻ എന്ന കളക്ടർ തന്റെ ഐ.എ.എസ് യോഗ്യത അഭിമുഖത്തിൽ നേരിട്ട ഒരനുഭവം അദ്ദേഹം ഓര്‍ക്കുന്നത്. അഭിമുഖം നടത്തുന്നയാളിന്റെ ആദ്യ ചോദ്യംതന്നെ ധര്‍മപാലന്റെ ജാതിയെക്കുറിച്ചുള്ളതായിരുന്നു. നായാടി വിഭാഗക്കാരനായ ധര്‍മപാലന്റെ ഗോത്രജീവിതം ഒരു തമാശപോലെ ആസ്വദിച്ചശേഷം വന്നു മറ്റൊരു ചോദ്യം: ‘നിങ്ങൾ ഓഫീസറായി

Read More

അരിയാഹാരം കഴിക്കുന്നവർ – എം.വി.ബെന്നി

ദിനവൃത്താന്തം വിശ്വാസം കടുകിട മാറിയിട്ടില്ല എന്നഭിമാനിക്കുന്ന മതങ്ങളായാലും പാർട്ടികളായാലും തിരിഞ്ഞുനോക്കുമ്പോൾ, അവരും ഒരുപാട് മാറിയിട്ടുണ്ടെന്ന് അവർക്കുതന്നെ മനസ്സിലാകും. അടിസ്ഥാന ആശയങ്ങൾ പഴയതുപോലെ നിലനില്ക്കുന്നുണ്ടാകാമെങ്കിലും അവർ രൂപകല്പന ചെയ്ത ധാര്‍മിക പശ്ചാത്തലം മിക്കവാറും നഷ്ടമായിട്ടുണ്ടാകും. രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിൽ പ്രചരിപ്പിക്കാൻ ശ്രമിച്ച തുല്യനീതിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ അവർപോലും കൈയൊഴിയുന്നത് എത്രയോ തവണ നിങ്ങളും കണ്ടിരിക്കും. ഉടുതുണിക്ക് മറുതുണിയില്ലാതെ രാഷ്ട്രീയത്തിൽ

Read More

വത്സലയുടെ ഭാവനയും കാഴ്ചയുടെ അശാന്തിയും – പി. വത്സല (1938- 2023) 

മൊഴിയാഴം. ഡിസംബർ  രണ്ടര പതിറ്റാണ്ടു മുമ്പ് ‘ജയന്തൻ നമ്പൂതിരിയുടെ സായന്തനങ്ങൾ’ എന്നൊരു കഥ വായിച്ചുകൊണ്ടാണ് ഞാൻ പി.വത്സലയുടെ  എഴുത്തുലോകത്തേക്ക് പ്രവേശിച്ചത്.  ഒരു വ്യക്തിയുടെ യൗവനത്തിന്റെയും വാർധക്യത്തിന്റെയും ലോകത്തെ കാണിച്ചുതരുന്ന നല്ലൊരു കഥയായിരുന്നു അത്. യൗവനവും വാർധക്യവും തമ്മിൽ നല്ലൊരു ബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്തി തന്ന മികച്ചൊരു കഥ. പി.വത്സലയുടെ മരണവാർത്ത കേട്ടപ്പോൾ ഞാനോർത്തത് പഴയ ആ കഥാനുഭവത്തെയാണ്.

Read More