editorial

Back to homepage

ദൈവം നല്‍കിയ ഉരുക്കു മനുഷ്യന്‍ – ജോണ്‍ കള്ളിയത്ത്

മലയാളഭാഷയ്ക്കും കേരളസംസ്‌കൃതിക്കും നിസ്തുല സംഭാവന നല്‍കിയ ജസ്യൂട്ട് ഭാഷാപണ്ഡിതനായ അര്‍ണോസ് പാതിരിയുടെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനും അര്‍ണോസിന്റെ സാഹിത്യഭാഷാ സംഭാവനകളെ പ്രചരിപ്പിക്കുന്നതിനുംവേണ്ടി പതിറ്റാണ്ടുകള്‍ കഠിനപ്രയത്‌നം നടത്തിയ ജോണ്‍ കള്ളിയത്ത് തന്റെ ആ യത്‌നങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച യശ്ശശരീരനായ ഡോ. ഡി. ബാബു പോളിനെ സ്മരിക്കുന്നു. 1995 ല്‍ ജര്‍മനിയില്‍ നടന്ന അര്‍ണോസ് പാതിരി സ്മാരക നാലാം ലോക

Read More

ഇന്ത്യയുടെ വിവര്‍ത്തന സംസ്‌കാരം – സച്ചിദാനന്ദന്‍

പലതരത്തിലുള്ള സാഹിത്യ വിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കൊളോണിയല്‍ പൂര്‍വ്വകാലത്തിലേക്ക് നീണ്ടു ചെല്ലുന്നതാണ് ഇന്ത്യയുടെ വിവര്‍ത്തന സംസ്‌കാരം, -നമ്മുടെ പൂര്‍വ്വികര്‍, അവര്‍ ചെയ്തിരുന്നത് വിവര്‍ത്തനങ്ങളായിരുന്നു എന്ന് അവകാശപ്പെട്ടേക്കില്ലെങ്കിലും. കവികള്‍ (കബീര്‍, മീര, നാനാക്, വിദ്യാപതി) ഒരു ഭാഷയില്‍ നിന്ന് വേറൊരു ഭാഷയിലേക്ക് അവരറിയാതെ തന്നെ നീങ്ങിക്കൊണ്ടിരിക്കുകയും വ്യതിയാനങ്ങളുടെ പേരില്‍ വിവര്‍ത്തകരെ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുമെന്ന ഭയം വിവര്‍ത്തകര്‍ക്ക് ഇല്ലാതിരിക്കുകയും

Read More

സമൂഹം ആത്മവിമര്‍ശനം നടത്തണം – സുനില്‍ പി. ഇളയിടം

കേരളത്തില്‍ ആത്മവിമര്‍ശനാത്മകമായ രീതിയില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. ഭൂരിപക്ഷത്തിന്റെ വീക്ഷണങ്ങളെയും അവബോധത്തെയുമൊക്കെ രൂപപ്പെടുത്തുന്നത് നിര്‍ത്ഥകങ്ങളായ വാദങ്ങളാണ്. സമകാലിക കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ ഇനിയും സംഭവിക്കേണ്ട നവോത്ഥാനം എന്താണ് ? എവിടെയൊക്കെയാണ് ? സാമൂഹിക വളര്‍ച്ചയില്‍ ധാരാളം മികവുകള്‍ ഉള്ള സമൂഹമാണ് നമ്മുടേത്. അത് നമ്മള്‍ നിഷേധിക്കേണ്ട കാര്യമില്ല. വിദ്യാഭ്യാസവ്യാപനം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം അങ്ങനെ എല്ലാ മേഖലയിലും ആപേക്ഷികമായി ഒരു

Read More

നവോത്ഥാനവും സത്യാനന്തരകേരളം നേരിടുന്ന പ്രതിസന്ധികളും. -എന്‍.ഇ.സുധീര്‍

കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ ഇപ്പോള്‍ ഏറെ പറഞ്ഞു കേള്‍ക്കുന്ന വാക്കാണ് ‘നവോത്ഥാനം’. സ്ഥാനത്തും അസ്ഥാനത്തും ആ വാക്കു ഇന്നിപ്പോള്‍ നമ്മുടെ ശബ്ദ പരിസരത്തില്‍ മുഴങ്ങുകയാണ്. അതുകൊണ്ടു തന്നെ അതെന്താണ് എന്ന് ആദ്യമേ തന്നെ മനസ്സിലാക്കേണ്ടതുണ്ട്. കാലാനുസൃതമായ നവീകരണമാണ് നവോത്ഥാനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂതകാലത്തോടുള്ള ആസക്തികളില്‍ നിന്നുള്ള മോചനം, സാംസ്‌കാരികവും മാനവികവുമായുള്ള വികാസം, അറിവിന്റെ പിന്‍ബലത്തോടെ പാരമ്പര്യത്തെ

Read More

നിയമപാലനത്തിലെ പാരതന്ത്ര്യം -എ. ജയശങ്കര്‍

കൊളോണിയല്‍ വാഴ്ചക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയിലും രാജഭരണം നിലനിന്ന നാട്ടുരാജ്യങ്ങളിലും ഭരണകൂടത്തിന്റെ പ്രധാന മര്‍ദ്ദന ഉപകരണമായിരുന്നു പോലീസ്. രാഷ്ട്രീയ എതിരാളികളെ വകവരുത്താനും അടിച്ചൊതുക്കാനും പോലീസിനെ സര്‍ക്കാര്‍ യഥേഷ്ടം ദുര്‍വിനിയോഗം ചെയ്തു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പോലീസ് എന്നത് ഭീതിയുണര്‍ത്തുന്ന വാക്കായിരുന്നു. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം നമുക്ക് എഴുതപ്പെട്ട ഭരണഘടനയുണ്ടായി. അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്‌ക്കാരസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവയ്‌ക്കൊപ്പം ജീവനും വ്യക്തി

Read More